ഇന്ത്യയിലെ എല്ലാ ബാങ്ക് ശാഖകളിലും (Bank Branches) എടിഎമ്മുകളിലും (ATM) കാർഡ് രഹിത പണം പിൻവലിക്കൽ സംവിധാനം (cardless cash withdrawal system) ലഭ്യമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (Reserve Bank of India) അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. എൻപിസിഐ (NPCI) വികസിപ്പിച്ചെടുത്ത യുപിഐ (UPI) അഥവാ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസിന്റെ സഹായത്തോടെ ഈ സേവനം ബാങ്ക് ഉപഭോക്താക്കളിൽ എത്തിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന ആർബിഐയുടെ വായ്പാനയ യോഗത്തിലെ പ്രധാന തീരുമാനങ്ങളിലൊന്നാണിത്.
നിലവിൽ എടിഎമ്മുകൾ വഴി കാർഡ് ഇല്ലാതെ തന്നെ പണം പിൻവലിക്കുന്നതിനുള്ള സൗകര്യം ചില ബാങ്കുകൾക്ക് മാത്രമാണ് നൽകിയിരുന്നത്. എന്നാൽ യുപിഐ ഉപയോഗിച്ച് എല്ലാ ബാങ്കുകളുടെയും എടിഎമ്മുകൾ വഴി കാർഡ് രഹിത പണം പിൻവലിക്കൽ സൗകര്യം ലഭ്യമാക്കാനാണ് ഇപ്പോൾ നിർദ്ദേശിച്ചിരിക്കുന്നതെന്ന് പ്രഖ്യാപനം നടത്തിയ ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പറഞ്ഞു.
"ഇടപാടുകൾ എളുപ്പമാക്കുന്നതിന് പുറമേ, ഇത്തരം ഇടപാടുകൾ വഴി കാർഡ് നഷ്ടപ്പെടുന്നത് തടയാനും കാർഡ് സ്കിമ്മിംഗ്, കാർഡ് ക്ലോണിംഗ് മുതലായവ പോലുള്ള തട്ടിപ്പുകൾ തടയാനും കഴിയുമെന്ന് " ഗവർണർ കൂട്ടിച്ചേർത്തു.
കാർഡ് രഹിത പണം പിൻവലിക്കൽ പ്രവർത്തിക്കുന്നത് എങ്ങനെ?
പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാർഡ് രഹിത പണം പിൻവലിക്കൽ സേവനം ഉപയോഗിച്ച് എടിഎമ്മുകളിൽ നിന്ന് പണം പിൻവലിക്കുമ്പോൾ ഉപഭോക്താവ് അവരുടെ ഡെബിറ്റ് അല്ലെങ്കിൽ ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കേണ്ടതില്ല. എന്നാൽ യുപിഐ വഴി ഈ സംവിധാനം എങ്ങനെ പ്രവർത്തിക്കുമെന്ന് ആർബിഐ സൂചിപ്പിച്ചിട്ടില്ല. എന്നാൽ ബാങ്ക് എടിഎമ്മുകളിൽ ഇതിനുള്ള ഓപ്ഷൻ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപയോക്താവ് യുപിഐ പിൻ നൽകിയ ശേഷം ക്യുആർ കോഡ് സ്കാൻ ചെയ്താകും പണം പിൻവലിക്കേണ്ടത്.
Also Read-RBI | ഇനി കാർഡില്ലാതെയും എടിഎമ്മുകളിൽ നിന്ന് പണമെടുക്കാം; UPI അധിഷ്ഠിത സംവിധാനമൊരുക്കാൻ റിസർവ് ബാങ്ക്നിലവിൽ കാർഡ് രഹിതമായി എങ്ങനെയാണ് പണം പിൻവലിക്കാൻ കഴിയുന്നത്?
നിലവിൽ, ഐസിഐസിഐ ബാങ്ക്, കൊട്ടക് മഹീന്ദ്ര ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, എസ്‌ബിഐ തുടങ്ങിയ ഏതാനും ബാങ്കുകൾ കാർഡില്ലാതെ പണം പിൻവലിക്കാൻ ഉപഭോക്താക്കളെ അനുവദിക്കുന്നുണ്ട്.
10,000 രൂപയിൽ കൂടുതൽ പിൻവലിക്കുന്നതിന് ഒരു എസ്ബിഐ ഉപഭോക്താവ് ചെയ്യേണ്ട കാര്യങ്ങൾ ഇതാ..
സ്റ്റെപ് 1: എസ്ബിഐ മൊബൈൽ ബാങ്കിംഗ് ആപ്പായ YONO ഡൗൺലോഡ് ചെയ്യുക
സ്റ്റെപ് 2: നിങ്ങളുടെ അടുത്തുള്ള ബാങ്ക് എടിഎം സന്ദർശിക്കുക
സ്റ്റെപ് 3: പണം പിൻവലിക്കുന്നതിന് YONO ഓപ്ഷൻ തിരഞ്ഞെടുക്കുക
സ്റ്റെപ് 4: തുക (10,000 രൂപയോ അതിൽ കൂടുതലോ) നൽകിയതിന് ശേഷം OTP ജനറേറ്റ് ചെയ്യുക.
സ്റ്റെപ് 5: മൊബൈൽ ഫോണിൽ ലഭിക്കുന്ന ഒടിപി ATMൽ നൽകുക.
നിലവിൽ, ചില ബാങ്കുകൾ വാഗ്ദാനം ചെയ്യുന്ന കാർഡ് രഹിത പണം പിൻവലിക്കലിന്റെ പ്രതിദിന ഇടപാട് പരിധി 10,000 രൂപ മുതൽ 25,000 രൂപ വരെയാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.