• HOME
  • »
  • NEWS
  • »
  • money
  • »
  • ITR | കൃത്യസമയത്ത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവർക്കും 5,000 രൂപ പിഴ കിട്ടാം; ഓർമിക്കാൻ

ITR | കൃത്യസമയത്ത് ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവർക്കും 5,000 രൂപ പിഴ കിട്ടാം; ഓർമിക്കാൻ

റിട്ടേണ്‍ ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായി നികുതിദായകന്‍ ആദായ നികുതി റിട്ടേൺ വേരിഫൈ ചെയ്യേണ്ടതുണ്ട്.

  • Last Updated :
  • Share this:
    ആദായനികുതി റിട്ടേൺ (Tax Re-turn) സമര്‍പ്പിക്കാനുള്ള സമയപരിധി കഴിഞ്ഞ മാസം അവസാനിച്ചിരുന്നു. ഈ സമയത്ത് കോടിക്കണക്കിന് ആദായനികുതിദായകരാണ് (taxpayers) ഐടിആര്‍ (ITR) ഫയല്‍ ചെയ്തത്. അതേസമയം, ആദായനികുതി റിട്ടേൺ ഫയല്‍ ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് റിട്ടേണുകള്‍ വേരിഫൈ ചെയ്യുന്നതും. വേരിഫൈ ചെയ്യാത്ത ഐടിആറുകള്‍ ആദായനികുതി വകുപ്പ് (Income tax department) അസാധുവായി കണക്കാക്കും.

    നികുതിദായകന്‍ ഐടിആര്‍ പരിശോധിച്ചുറപ്പിച്ചു കഴിഞ്ഞാല്‍ മാത്രമേ, ആദായനികുതി വകുപ്പ് അത് പ്രോസസ്സ് ചെയ്യുകയുള്ളു. തുടര്‍ന്ന് ബാധകമാണെങ്കില്‍ റീഫണ്ടുകള്‍ നല്‍കുകയും ചെയ്യുന്നു. അതിനാല്‍ റിട്ടേണ്‍ ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായി നികുതിദായകൻ അവരുടെ ആദായ നികുതി റിട്ടേൺ വേരിഫൈ ചെയ്യേണ്ടതുണ്ട്.

    'റിട്ടേണ്‍ ഫയലിംഗ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിനായി നികുതിദായകന്‍ ആദായ നികുതി റിട്ടേൺ വേരിഫൈ ചെയ്യേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ വേരിഫൈ ചെയ്യാത്ത ഐടിആര്‍ അസാധുവായി കണക്കാക്കും. ഐടിആര്‍ വേരിഫൈ ചെയ്യുന്നതിനുള്ള ഏറ്റവും സൗകര്യപ്രദമായ മാര്‍ഗമാണ് ഇ-വെരിഫിക്കേഷന്‍' ഇ-ഫയലിംഗ് വെബ്സൈറ്റില്‍ ആദായനികുതി വകുപ്പ് ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ട്.

    ഇ-ഫയലിംഗ് വെബ്സൈറ്റിലെ കണക്കുകള്‍ പ്രകാരം മൊത്തം 5.83 കോടി ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്. ജൂലൈ 31 വരെ ഇതില്‍ 4.02 കോടി റിട്ടേണുകള്‍ വേരിഫൈ ചെയ്തിട്ടുണ്ട്.

    ഐടിആര്‍ ഇ-വെരിഫിക്കേഷന്‍

    നികുതിദായകര്‍ ആദായനികുതി റിട്ടേണുകള്‍ (ഐടിആര്‍) 30 ദിവസത്തിനുള്ളില്‍ ഇ-വേരിഫൈ ചെയ്തിരിക്കണം. നേരത്തെ ഇതിന്റെ സമയപരിധി 120 ദിവസമായിരുന്നു. എന്നാൽ ഇ-വേരിഫിക്കേഷൻ രീതി ആയതോടെ സമയപരിധി 30 ദിവസമായി കുറച്ചതായി സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്സസ് (CBDT) അടുത്തിടെ അറിയിച്ചിരുന്നു. ഈ പുതിയ നിയമം 2022 ഓഗസ്റ്റ് 1 മുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് അധികൃതര്‍ അറിയിക്കുകയും ചെയ്തിരുന്നു.

    ഐടിആര്‍ പരിശോധിക്കുന്നതിന്റെ ആവശ്യകത

    നേരത്തെ സൂചിപ്പിച്ചതുപോലെ, നിശ്ചിത സമയത്തിനുള്ളില്‍ വേരിഫൈ ചെയ്യാത്ത ഐടിആര്‍ അസാധുവായി കണക്കാക്കുന്നതാണ്. ഇതിന് പുറമെ, 5000 രൂപ ലേറ്റ് ഫീ ഉള്‍പ്പെടെ പിഴ ഈടാക്കുന്നതാണ്. കൃത്യസമയത്ത് ഐടിആര്‍ വേരിഫൈ ചെയ്യാൻ കഴിഞ്ഞില്ലെങ്കില്‍ കാലതാമസത്തിന് ഉചിതമായ കാരണം നല്‍കി വകുപ്പിന് കത്ത് സമര്‍പ്പിക്കേണ്ടതുണ്ട്. ഈഅപേക്ഷ അംഗീകരിച്ചതിന് ശേഷം മാത്രമേ ആദായനികുതി വകുപ്പ് റിട്ടേണ്‍ വെരിഫൈഡ് ആയി അംഗീകരീക്കൂ.

    ഐടിആര്‍ ഇ-വേരിഫിക്കേഷൻ നടത്തുന്നതിനുള്ള വ്യത്യസ്ത വഴികള്‍ എന്തൊക്കെയാണ്?

    • ആധാറുമായി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലെ ഒടിപി വഴി

    • ബാങ്ക് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്യുന്ന ഇവിആര്‍ വഴി,

    • പ്രീ-വാലിഡേറ്റഡ് ഡീമാറ്റ് അക്കൗണ്ട് വഴി ജനറേറ്റ് ചെയ്ത ഇവിആര്‍ വഴി

    • എടിഎം വഴിയുള്ള ഇവിസി (ഓഫ്ലൈന്‍ രീതി)

    • നെറ്റ് ബാങ്കിംഗ്

    • ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ സര്‍ട്ടിഫിക്കറ്റ് (DSC) വഴി

    Published by:Arun krishna
    First published: