നിങ്ങൾ ലോകം ചുറ്റി സഞ്ചരിക്കാൻ ആഗ്രഹിക്കുന്നവരാണോ? ലോകസഞ്ചാരം അൽപ്പം ചെലവേറിയ കാര്യം തന്നെയാണ്. എന്നാൽ ആ ചെലവുകൾ ചുരുക്കി യാത്ര ചെയ്യാനും ചില മാർഗ്ഗങ്ങൾ ഉണ്ട്. അതിലൊന്നാണ് ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ചുള്ള യാത്ര ചെയ്യൽ. ചില ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് നിങ്ങൾക്ക് ഏതാണ്ട് സൗജന്യമായി തന്നെ യാത്ര ചെയ്യാം. പല ക്രെഡിറ്റ് കാർഡുകളും നൽകുന്ന റിവാർഡ് പോയിന്റുകളോ എയർ മൈലുകളോ ഫ്ലൈറ്റ് ടിക്കറ്റുകളെടുക്കുമ്പോഴുംഹോട്ടൽ താമസത്തിനും മറ്റും റിഡീം ചെയ്യാവുന്നതാണ്.
വലിയൊരു തുക ചെലവാക്കാതെ തന്നെ നിങ്ങൾക്ക് പ്രിയപ്പെട്ട ഇടങ്ങളിലേയ്ക്ക് യാത്ര ചെയ്യാൻ ആവശ്യമായ റിവാർഡ് പോയിന്റുകൾ ഇത്തരത്തിൽ ശേഖരിക്കാനും ഉപയോഗിക്കാനുമാകും. റിവാർഡ് പോയിന്റുകൾ പരമാവധി ശേഖരിക്കുന്നതിന് യാത്രയും ക്രെഡിറ്റ് കാർഡ് ഉപയോഗവും ശ്രദ്ധാപൂർവ്വം ആസൂത്രണം ചെയ്യേണ്ടതുണ്ട്.
കുറച്ച് ഗവേഷണവും കൃത്യമായ ആസൂത്രണവും ഉണ്ടെങ്കിൽ നിങ്ങളുടെ യാത്രാ ലക്ഷ്യങ്ങൾ ബാങ്ക് ബാലൻസ് കുറയ്ക്കാതെ തന്നെ യാഥാർത്ഥ്യമാക്കാം.
എയർ മൈലുകൾ സാധാരണ ഫ്ലയർ മൈലുകൾ എന്നും അറിയപ്പെടുന്നു. ഒരു പ്രത്യേക എയർലൈൻ അല്ലെങ്കിൽ അതിന്റെ അഫിലിയേറ്റ് പാർട്ണർമാരുമായി നടത്തിയ ഇടപാടുകളിലൂടെ നേടിയ റിവാർഡ് പോയിന്റുകളാണിവ. സൗജന്യമായോ അല്ലെങ്കിൽ കിഴിവോടു കൂടിയോ ഫ്ലൈറ്റ് ടിക്കറ്റ് ലഭിക്കുന്നതിന് ഈ പോയിന്റുകൾ പ്രയോജനപ്പെടുത്താം. എയർ മൈലുകൾ പ്രധാന എയർലൈനുകൾ നിർദ്ദേശിക്കുന്ന ലോയൽറ്റി പ്രോഗ്രാം പോയിന്റുകളെയാണ് പ്രതിനിധീകരിക്കുന്നത്.
Also Read- അനുയോജ്യമായ മ്യൂച്വൽ ഫണ്ട് എങ്ങനെ തിരഞ്ഞെടുക്കാം? നിക്ഷേപകർ അറിയേണ്ടതെല്ലാം
എയർ മൈലുകൾ മൂന്ന് തരത്തിൽ നേടാം:
1. യാത്ര ചെയ്ത് സമ്പാദിക്കാം
ഫ്ലൈയിംഗിലൂടെ നിങ്ങൾക്ക് എയർ മൈലുകൾ നേടാൻ കഴിയും. അതിൽ ഒരു പ്രത്യേക എയർലൈൻ അല്ലെങ്കിൽ അതിന്റെ പാർട്ണർ എയർലൈനുകളിലൊന്നിൽ ടിക്കറ്റ് എടുക്കുന്നത് ഉൾപ്പെടുന്നു. ഉദാഹരണത്തിന് നിങ്ങൾ ഒരു വിസ്താര എയർലൈനിൽ ടിക്കറ്റ് ബുക്ക് ചെയ്യുകയാണെങ്കിൽ നിങ്ങൾ ചെലവഴിക്കുന്ന തുകയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ക്ലബ് വിസ്താര (സിവി) പോയിന്റുകൾ നേടാനാകും.
Also Read- ONDCയിലൂടെ എങ്ങനെ ഭക്ഷണം ഓർഡർ ചെയ്യാം? പുതിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമിനെക്കുറിച്ച് അറിയേണ്ടതെല്ലാം 2. കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ:
ബാങ്കുകളും എയർലൈനുകളും വാഗ്ദാനം ചെയ്യുന്ന കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡുകൾ നിങ്ങളുടെ ദൈനംദിന ചെലവുകൾ വഴി എയർ മൈലുകൾ നേടാനുള്ള അവസരം നൽകുന്നു. ഉദാഹരണത്തിന് ആക്‌സിസ് ബാങ്കിന്റെ കോ-ബ്രാൻഡഡ് ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നതിലൂടെ നിങ്ങൾക്ക്വിസ്താരയിൽസിവി പോയിന്റുകൾ നേടാനാകും.
3. ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകളുടെ കൈമാറ്റം:
വിവിധ എയർലൈനുകളിൽ ക്രെഡിറ്റ് കാർഡ് റിവാർഡ് പോയിന്റുകൾ ഫ്ലയർ മൈലുകളാക്കി മാറ്റാനുള്ള ഓപ്ഷനും വിവിധ ബാങ്കുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. എച്ച്ഡിഎഫ്സി, ആക്സിസ്, അമെക്സ്തുടങ്ങിയവയുടെ ഉപയോക്താക്കൾക്ക് അവരുടെ റിവാർഡ് പോയിന്റുകൾ 15-ലധികം വ്യത്യസ്ത എയർലൈനുകളിലേക്ക് മാറ്റാൻ കഴിയും.
എന്നാൽ ഇത്തരം യാത്രകൾക്ക് നിങ്ങളുടെ യാത്രയുമായി പൊരുത്തപ്പെടുന്ന ശരിയായ എയർലൈൻ പ്രോഗ്രാമും ക്രെഡിറ്റ് കാർഡും തിരഞ്ഞെടുക്കേണ്ടത് അത്യാവശ്യമാണ്. നിക്ഷേപങ്ങൾ നടത്തുമ്പോൾ ആസൂത്രണം ചെയ്യുന്ന പോലെ തന്നെ നിങ്ങളുടെ ലക്ഷ്യസ്ഥാനം നിർണ്ണയിക്കുന്നതിൽ തുടങ്ങി, ആ ലക്ഷ്യസ്ഥാനത്തേക്കുള്ള ഏറ്റവും മികച്ച പ്രോഗ്രാം കണ്ടെത്തുന്നതിലൂടെയും ഒടുവിൽ നിങ്ങളുടെ ചെലവുകൾക്കായി ശരിയായ ക്രെഡിറ്റ് കാർഡ് തിരഞ്ഞെടുക്കുന്നതിലൂടെയും എയർ മൈൽ ഉപയോഗം ആസൂത്രണം ചെയ്യേണ്ടതുണ്ട്. ഇത്തരത്തിൽ ശ്രദ്ധാപൂർവം പ്ലാൻ ചെയ്താൽ എല്ലാ വർഷവും ഒരു ആഡംബര അന്താരാഷ്ട്ര യാത്ര കുറഞ്ഞ ചെലവിൽ നടത്താൻ സാധിക്കും. നിങ്ങളുടെ ബാങ്ക് ബാലൻസിൽ കാര്യമായ കുറവുണ്ടാകുകയുമില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Credit Card