ന്യൂഡൽഹി: വായ്പാ തിരിച്ചടവുകൾക്ക് മൂന്നു മാസത്തേക്ക് മൊറട്ടോറിയം പ്രഖ്യാപിച്ച് റിസർവ് ബാങ്ക്. തരുമാനം വാണിജ്യ ബാങ്കുകൾ, പ്രാദേശിക ബാങ്കുകൾ, ഗ്രാമീണ ബാങ്കുകൾ, സഹകരണ ബാങ്കുകൾ, ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങൾ, ഭവന വായ്പാ കമ്പനികള്‍ എന്നിവക്കെല്ലാം ബാധകമെന്ന് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് വ്യക്തമാക്കി. വെള്ളിയാഴ്ച്ച റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ തീരുമാനം. കമ്പനികളുടെ വർക്കിങ് ക്യാപിറ്റൽ ലോണുകൾക്കും മൂന്നു മാസത്തേയ്ക്കു തിരിച്ചടവിനു സാവകാശം നൽകി. വീട് ലോൺ, കാർ ലോൺ തുടങ്ങി എല്ലാ റീട്ടെയിൽ ലോണുകൾക്കും മൂന്നു മാസത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചിട്ടുണ്ട്. അതുകൊണ്ടു തന്നെ ഈ നിലയിലുള്ള എല്ലാ ഇഎംഐകളും മൂന്നുമാസത്തേയ്ക്ക് അടയ്ക്കേണ്ടതില്ല.
കൊറോണ മഹാമാരിയുടെ പശ്ചാത്തലത്തില്‍ പലിശ നിരക്കുകളും റിസര്‍വ് ബാങ്ക് കുറച്ചു. . വാണിജ്യ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്കുന്ന ഹ്രസ്വകാല വായ്പയുടെ പലിശ നിരക്കായ റിപ്പോ 5.14 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായി കുറച്ചു. വാണിജ്യ ബാങ്കുകളില്‍ നിന്ന് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നിക്ഷേപത്തിനുള്ള പലിശനിരക്ക് നാലു ശതമാനമായും ഇക്കുറി നിജപ്പെടുത്തി. ഇതോടെ ഭവന, വാഹന വായ്പ പലിശ നിരക്കുകളില്‍ കുറവു സംഭവിക്കും.
You may also like:ഞാൻ ഇന്ത്യയിൽ ആയിരുന്നെങ്കിൽ എന്ന് ആശിക്കുന്നു; കോവിഡ് ലക്ഷണങ്ങളുമായി മലേഷ്യയിലെ ആശുപത്രിയില്‍ പോയ മലയാളി [NEWS]നിരീക്ഷണത്തിലിരിക്കെ ആശുപത്രിക്കെട്ടിടത്തിൽ നിന്ന് ചാടി മരിച്ചു; പരിശോധനാഫലം വന്നപ്പോൾ നെഗറ്റീവ് [NEWS]വിദേശികളുടെ വിവരം അമൃതാനന്ദമയി മഠം മറച്ചുവെച്ചു; കേസെടുക്കണമെന്ന് ആലപ്പാട് പഞ്ചായത്ത് [NEWS]
സമീപ നാളുകളിലെ കോർപ്പറേറ്റ് ബോണ്ട് മാർക്കറ്റിലും ബാങ്കിങ് മേഖലയിലുമുണ്ടായിരുന്ന പണ ലഭ്യതയിലെ കുറവിനു പരിഹാരമുണ്ടാക്കുന്ന നടപടികൾ ആർബിഐ പ്രഖ്യാപിച്ചിട്ടുണ്ട്. ബാങ്കുകളുടെ കരുതൽ ധന അനുപാതം നാലു ശതമാനത്തിൽനിന്ന് മൂന്നു ശതമാനമാക്കി കുറച്ചിട്ടുണ്ട്.
സുരക്ഷിത നിലയിലാണ് നാണ്യപ്പെരുപ്പം. എന്നാല്‍ 2020-21 സാമ്പത്തിക വര്‍ഷത്തിലെ ആഭ്യന്തര ഉത്പാദന വളര്‍ച്ച ഇപ്പോള്‍ പ്രവചനാതീതമാണ്. എത്രകാലം തല്‍സ്ഥിതി നീണ്ടുനില്‍ക്കുമെന്ന് ഇപ്പോള്‍ വ്യക്തമല്ല, വാര്‍ത്താ സമ്മേളനത്തില്‍ ശക്തികാന്താ ദാസ് വ്യക്തമാക്കി. കൊറോണ മഹാമാരിയില്‍ വ്യവസായ, നിര്‍മാണ മേഖലകളെല്ലാം സ്തംഭിച്ച പശ്ചാത്തലത്തില്‍ ആഭ്യന്തര വളര്‍ച്ചാ നിരക്ക് കുറയുമെന്ന സൂചന റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ നല്കി.
രാജ്യത്തെ ബാങ്കുകളെ ശക്തിപ്പെടുത്താനുള്ള നടപടികളും കേന്ദ്ര ബാങ്ക് പ്രഖ്യാപിച്ചു. അടുത്ത മൂന്നു മാസക്കാലം വായ്പാ തിരിച്ചടവ് വേണ്ടെന്നതാണ് റിസര്‍വ് ബാങ്കിന്റെ മറ്റൊരു പ്രധാന തീരുമാനം. ഇതേസമയം, നിശ്ചിത കാലാവധി ലോണുകള്‍ക്ക് മാത്രമേ ഈ ഇളവ് ലഭിക്കുകയുള്ളൂ.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.