• HOME
  • »
  • NEWS
  • »
  • money
  • »
  • മൊബൈൽ റീച്ചാർജ് ചെയ്താൽ 1000 രൂപ ഇങ്ങോട്ട് കിട്ടും, പേടിഎമ്മിന്റെ പുതിയ ഓഫർ ഇങ്ങനെ

മൊബൈൽ റീച്ചാർജ് ചെയ്താൽ 1000 രൂപ ഇങ്ങോട്ട് കിട്ടും, പേടിഎമ്മിന്റെ പുതിയ ഓഫർ ഇങ്ങനെ

ആദ്യ മൂന്ന് റീചാർജുകളിൽ 100 രൂപയും നിലവിലുള്ള ഉപയോക്താക്കൾക്ക് 1000 രൂപ വരെ റിവാർഡും നേടാൻ സാധിക്കും.

paytm

paytm

  • Share this:
    ഡിജിറ്റൽ ഫിനാൻഷ്യൽ സർവീസ് പ്ലാറ്റ്‌ഫോമായ പേടിഎം മൊബൈൽ റീചാർജുകൾക്കും ബിൽ പേയ്‌മെന്റുകൾക്കും മികച്ച ക്യാഷ്ബാക്ക് ഓഫറുകൾ പ്രഖ്യാപിച്ചു. പുതിയ ഉപഭോക്താക്കൾക്ക് '3 പെ 300 ക്യാഷ്ബാക്ക് ' എന്ന പുതിയ ഓഫറാണ് ലഭിക്കുക. ഇതനുസരിച്ച് പേടിഎം ഉപഭോക്താക്കൾക്ക് 1000 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കും. ആദ്യ മൂന്ന് റീചാർജുകളിൽ 100 രൂപയും നിലവിലുള്ള ഉപയോക്താക്കൾക്ക് 1000 രൂപ വരെ റിവാർഡും നേടാൻ സാധിക്കും.

    Yoy May Also Like- ചൊവ്വാദോഷം മറച്ചുവയ്ക്കുന്നത് വിവാഹമോചനത്തിന് കാരണമല്ലെന്ന് ബോംബെ ഹൈക്കോടതി

    എല്ലാ പ്രീപെയ്ഡ് റീചാർജുകൾക്കും ജിയോ, വി, എയർടെൽ, ബി‌ എസ്‌ എൻ ‌എൽ, എം‌ ടി ‌എൻ ‌എൽ എന്നിവയുടെ പോസ്റ്റ്‌പെയ്ഡ് സേവനങ്ങൾ‌ക്കും ബിൽ‌ പേയ്‌മെന്റുകൾ‌ക്കും ഈ റീചാർ‌ജ് ഓഫറുകൾ‌ ബാധകമാണ്. റീചാർജുകൾക്കും ബിൽ പേയ്‌മെന്റുകൾക്കും പുറമെ റിവാർഡ് ലഭിക്കുന്നതിന് കമ്പനിയുടെ റഫറൽ പ്രോഗ്രാമിലും പങ്കെടുക്കാം. ഇതുവഴി ഉപഭോക്താക്കൾക്ക് അധിക ക്യാഷ്ബാക്ക് നേടാനാകും. പേടിഎമ്മിൽ റീചാർജ് ചെയ്യുന്നതിന് ഉപഭോക്താക്കൾ സുഹൃത്തുക്കളെയും കുടുംബാംഗങ്ങളെയും ക്ഷണിച്ചാൽ റെഫർ ചെയ്യുന്നയാൾക്കും റെഫർ ചെയ്യപ്പെടുന്നവർക്കും റീച്ചാർജുകൾക്ക് 100 രൂപ വരെ ക്യാഷ്ബാക്ക് നേടാനാകും.

    Also Read-സിമന്റിന് പൊള്ളുന്ന വില; ചാക്കിന് 50 രൂപ കൂടി; പ്രതിഷേധം അറിയിച്ച് കെട്ടിട നിർമ്മാതാക്കൾ

    ഉപയോക്താക്കൾക്ക് കൂടുതൽ സൗകര്യമൊരുക്കുന്നതിനായി പേടിഎം അടുത്തിടെ 3 ക്ലിക്കിൽ റീചാർജ് ചെയ്യാനുള്ള ഉപയോക്തൃ-സൌഹൃദ പ്ലാനുകളും പുറത്തിറക്കിയിരുന്നു. യു പി ഐയിലേക്ക് ഉപയോക്താക്കളെ പരിമിതപ്പെടുത്തുന്ന മറ്റ് പ്ലാറ്റ്ഫോമുകളിൽ നിന്ന് വ്യത്യസ്തമായി, പേടിഎം യു പി ഐ, പേടിഎം വാലറ്റ്, ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ അല്ലെങ്കിൽ നെറ്റ് ബാങ്കിംഗ് എന്നിവയിൽ നിന്ന് ഉപയോക്താക്കൾക്ക് ഇഷ്ടമുള്ള പേയ്‌മെന്റ് മോഡ് തിരഞ്ഞെടുക്കാനുള്ള സൗകര്യം നൽകുന്നുണ്ട്. പേടിഎം, ഉപയോക്താക്കൾക്ക് അവരുടെ പ്ലാനിന്റെ കാലാവധി അവസാനിക്കാറാകുമ്പോൾ നോട്ടിഫിക്കേഷനും അയയ്ക്കും.

    You May Also Like- എ ടി എം തകരാർ; പണം നഷ്ടമായ ആൾക്ക് 10,000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമ്മീഷൻ

    മൊബൈൽ റീചാർജുകളും ബിൽ പേയ്‌മെന്റുകളും ആളുകളുടെ ആവർത്തിച്ചുള്ള ചെലവുകളിൽ ഒന്നാണ്. എന്നാൽ ഇത് ഉപഭോക്താക്കൾക്ക് ലാഭകരമായ അനുഭവമാക്കി മാറ്റാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് പേടിഎം വൈസ് പ്രസിഡന്റ് നരേന്ദ്ര യാദവ് പറഞ്ഞു.

    You May Also Like -Explained: ജീവിക്കാൻ ബെസ്റ്റ് ഈ നഗരങ്ങൾ; ഗുജറാത്തിലെ മൂന്ന് നഗരങ്ങൾ സൂചികയിൽ മുൻ നിരയിൽ എത്തിയത് എങ്ങനെ?

    കഴിഞ്ഞ 6 മാസത്തിൽ ഉപഭോക്താക്കളുടെ എണ്ണത്തിൽ അതിവേഗ വളർച്ച കൈവരിച്ചതായും യാദവ് കൂട്ടിച്ചേർത്തു. പുതിയ ഉപയോക്താക്കളിലേക്ക് എത്തിച്ചേരുകയും നിലവിലുള്ള ഉപയോക്താക്കളിൽ നിന്ന് ഇടപാടുകൾ വർദ്ധിപ്പിക്കുകയുമാണ് ഇത്തരം ഓഫറുകളിലൂടെ കമ്പനി ലക്ഷ്യമിടുന്നത്.
    Published by:Anuraj GR
    First published: