HOME » NEWS » Money »

യാദൃച്ഛികമായി കൈയിലെത്തിയ ടിക്കറ്റിന് 75ലക്ഷം രൂപയുടെ ഭാഗ്യം; കൈയോടെ ഉടമയെ ഏൽപിച്ച് യുവതി

സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമാണ് യുവതിയുടെ സത്യസന്ധതയിൽ യഥാർത്ഥ ഭാഗ്യവാനിലേക്കെത്തിയത്.

News18 Malayalam | news18-malayalam
Updated: December 19, 2020, 1:52 PM IST
യാദൃച്ഛികമായി കൈയിലെത്തിയ ടിക്കറ്റിന് 75ലക്ഷം രൂപയുടെ ഭാഗ്യം; കൈയോടെ ഉടമയെ ഏൽപിച്ച് യുവതി
പ്രതീകാത്മക ചിത്രം
  • Share this:
ആലപ്പുഴ: യാദൃച്ഛികമായി കൈയിൽവന്ന 75 ലക്ഷം രൂപയുടെ ഭാഗ്യം യഥാർത്ഥ ഉടമയ്ക്കുതിരികെ നൽകിയ യുവതിയുടെ സത്യസന്ധതയ്ക്കു സമാനതകളില്ല. ഡിസംബർ എട്ടിന് നറുക്കെടുത്ത സംസ്ഥാന സർക്കാരിന്റെ സ്ത്രീശക്തി ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമാണ് യുവതിയുടെ സത്യസന്ധതയിൽ യഥാർത്ഥ ഭാഗ്യവാനിലേക്കെത്തിയത്.

Also Read- Kerala Lottery Sthree Sakthi SS 239 | സ്ത്രീ ശക്തി SS-239 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 75 ലക്ഷം രൂപ

പട്ടണക്കാട് ഗ്രാമപ്പഞ്ചായത്ത് പാറയിൽ രഞ്ജുഭവനിൽ രഞ്ജുരത്തിനം ലോട്ടറി ടിക്കറ്റെടുക്കുന്നത് മുഹമ്മ ഷാപ്പുകവലയിൽനിന്നാണ്. വെൽഡിങ് തൊഴിലാളിയായ രഞ്ജു ജോലിയുടെ ഭാഗമായെത്തിയപ്പോഴാണ് ടിക്കറ്റെടുത്തത്. പിറ്റേന്നത്തെ ജോലി ചേർത്തല ശക്തീശ്വരം കവലയിലായിരുന്നു. അവിടെ ജോലിക്കിടയിൽ ചായകുടിക്കാനെത്തിയപ്പോഴാണ് കടയിലെ ജീവനക്കാരിയായ പരിചയക്കാരി യുവതിയെക്കണ്ടതും ടിക്കറ്റിന്റെ ഫലം നോക്കാൻ യുവതിയെ ഏൽപിച്ചതും. മാതൃഭൂമിയാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

Also Read- നിർമൽ ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

ഒരുദിവസം കഴിഞ്ഞപ്പോൾ ടിക്കറ്റിന്റെ കാര്യം രണ്ടുപേരും മറന്നു. മൂന്നാംദിവസം യുവതി ഫലം നോക്കിയപ്പോഴാണ് SM 864192 നമ്പരിലുള്ള ടിക്കറ്റിന് ഒന്നാംസമ്മാനമായ 75 ലക്ഷം രൂപ അടിച്ചതറിഞ്ഞത്. 75 ലക്ഷം കൈയിലായിട്ടും മറ്റൊരു ചിന്തയും മനസിലേക്ക് കടന്നുവന്നില്ല. ഉടനടി ടിക്കറ്റുടമയെ വിളിച്ചു. രഞ്ജുവെത്തി ടിക്കറ്റ് ഏറ്റുവാങ്ങി. നന്ദി പറയാൻ വാക്കുകളില്ലായിരുന്നു. ''ഇക്കാലത്തും ഇത്രയും നന്മയും സത്യവുമുള്ളവരുണ്ടല്ലോ'' എന്നായിരുന്നു 26കാരനായ രഞ്ജുവിന്റെ പ്രതികരണം. ഇത്രവലിയ സത്യസന്ധത കാട്ടിയിട്ടും ക്യാമറയ്ക്ക് മുൻപിൽ വരാനോ പേരു പ്രസിദ്ധപ്പെടുത്താനോ യുവതി തയ്യാറായില്ല.

സമ്മാനാർഹമായ ടിക്കറ്റ് രഞ്ജു വെട്ടക്കൽ സഹകരണബാങ്കിലെത്തി സെക്രട്ടറി എസ്. ഗംഗപ്രസാദിനെ ഏൽപ്പിച്ചു. ഗ്രാമപ്പഞ്ചായത്ത് മുൻ അംഗം എം.എസ്. സുമേഷിന്റെ സാന്നിധ്യത്തിലാണ് ടിക്കറ്റ് കൈമാറിയത്. നല്ലൊരു വീടുവെക്കണമെന്നും നന്നായി ജീവിക്കണമെന്നുമാണ് ആഗ്രഹമെന്നും രഞ്ജു പറയുന്നു.
Published by: Rajesh V
First published: December 19, 2020, 1:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories