ഇന്റർഫേസ് /വാർത്ത /Money / കേരളത്തിലെത്തി പൊറോട്ടയടിച്ച് പഠിച്ചു; ആസാമിൽ മലബാർ പൊറോട്ട ഫാക്ടറി തുടങ്ങി ലക്ഷങ്ങൾ വരുമാനം നേടുന്ന ദിഗന്ത

കേരളത്തിലെത്തി പൊറോട്ടയടിച്ച് പഠിച്ചു; ആസാമിൽ മലബാർ പൊറോട്ട ഫാക്ടറി തുടങ്ങി ലക്ഷങ്ങൾ വരുമാനം നേടുന്ന ദിഗന്ത

അഞ്ച് ജില്ലകളിൽ വ്യാപിച്ച് കിടക്കുന്ന ബിസിനസിലൂടെ ദിഗന്തയ്ക്ക് ദിവസം ഒന്നര ലക്ഷം രൂപയോളം വിറ്റുവരവുണ്ട്.

അഞ്ച് ജില്ലകളിൽ വ്യാപിച്ച് കിടക്കുന്ന ബിസിനസിലൂടെ ദിഗന്തയ്ക്ക് ദിവസം ഒന്നര ലക്ഷം രൂപയോളം വിറ്റുവരവുണ്ട്.

അഞ്ച് ജില്ലകളിൽ വ്യാപിച്ച് കിടക്കുന്ന ബിസിനസിലൂടെ ദിഗന്തയ്ക്ക് ദിവസം ഒന്നര ലക്ഷം രൂപയോളം വിറ്റുവരവുണ്ട്.

  • Share this:

മലയാളികൾക്ക് പൊറോട്ട എന്നും വികാരമാണ്. എന്നാൽ മലയാളികളുടെ പ്രിയ പൊറോട്ട ആസാമിൽ ഹിറ്റാക്കി മാറ്റിയിരിക്കുകയാണ് ദിഗന്ത ദാസ് എന്ന യുവാവ്. ആസാമിലെ തീൻമേശകളിലെ താരമാക്കി പൊറോട്ടയെ ദിഗന്ത ദാസ് മാറ്റി. പാതി വേവിച്ച പൊറോട്ട പാക്കറ്റിലാക്കി വിറ്റാണ് ദിഗന്ത ദാസ് എന്ന 32 കാരൻ ഇന്ന് ലക്ഷങ്ങൾ നേടുന്നത്.

കേരളത്തിൽ നിന്ന് പൊറോട്ടയടിക്കാൻ പഠിച്ചതാണ് 32കരന്റെ ജീവിതം മാറ്റിമറിച്ചത്. 18-ാം വയസിലാണ് ദിഗന്ത ജോലി തേടി മറ്റു നാടുകളിലേക്ക് ചേക്കേറിയത്. ആദ്യമെത്തിയത് ബെംഗളൂരുവിലാണ്. കോവിഡ് മഹമാരി വില്ലനായി എത്തിയപ്പോൾ സമ്പാദിക്കാൻ ഒന്നുമില്ലാതെ നാട്ടിലേക്ക് മടങ്ങി.

ദിഗന്ത ദാസ് 2011 ലാണ് കേരളത്തിലെത്തുന്നത്. തൃശ്ശൂരിൽ ജോയ്‌സ് പാലസ് എന്ന ഹോട്ടലില്‍ പ്രധാന പൊറോട്ടയടിക്കാരനായി ദിഗന്ത മാറി. ഇതിന് മുന്‍പ് കേരളത്തിലെ വിവിധ ജില്ലകളിൽ ദിഗന്ത ജോലി ചെയ്തെങ്കിലും സ്ഥിരമായി എവിടെയും നില്‍ക്കാൻ കഴിഞ്ഞില്ല. പിന്നീട് ബെംഗളുരുവിൽ ഐഡി കമ്പനിയിൽ ജോലി കിട്ടി. കേരളത്തിൽ പൊറോട്ടയടിച്ച പരിചയം ബെംഗളൂരുവിൽ തുണയായി.

Also Read-ഹോട്ടലിൽ പൊറോട്ട അടിക്കാനെത്തിയ ഇതരസംസ്ഥാന തൊഴിലാളിക്ക് 70 ലക്ഷം രൂപ ലോട്ടറിയടിച്ചു

ബെംഗളൂരുവിലെ ജോലി അവസാനിപ്പിച്ച് സുഹൃത്തിനൊപ്പം ദിഗന്ത ആന്ധ്രയിലേക്ക് മാറി. 2019 ൽ ഇരുവരും ചേർന്ന് പൊറോട്ട പാക്ക് ചെയ്ത് വിൽക്കുന്ന സംരംഭം തുടങ്ങി. എന്നാൽ കോവിഡ് മഹാമാരിമൂലം ബിസിനസ് മുന്നോട്ടുകൊണ്ടു പോകാൻ കഴിഞ്ഞില്ല. ലോക്ക്ഡൗൺ കാലത്ത് കച്ചവടം നിർത്തി സ്വന്തം നാട്ടിലേക്ക് മടങ്ങി.

എന്നാൽ ആറു മാസം മുന്‍പ് തകർന്ന് പോയിടത്തുനിന്ന് തന്നെ ദിഗന്ത തുടങ്ങി വെച്ചു. ആസാമില്‍ ഒരു പൊറോട്ട യൂണീറ്റ് തുടങ്ങി‌. ആസാമിലെ തീൻ‌മേശകൾ കാണാത്ത രുചിഭേദം പെട്ടെന്നു തന്നെ പ്രിയങ്കരനായി മാറി. കേരളത്തിലെ പൊറോട്ട രുചിയും ഐഡി കമ്പനിയുടെ പാക്കിംഗ് രീതിയും തുണച്ചതോടെ പൊറോട്ട വമ്പൻ ഹിറ്റായി.

ഇന്ന് ഡെയ്‌ലി ഫ്രഷ് ഫുഡ് 2000ത്തിലധികം പൊറോട്ട പാക്കറ്റുകൾ വിൽക്കുന്നുണ്ട്. അഞ്ച് പൊറോട്ടകളുള്ള ചെറിയ പാക്കറ്റും 10 പൊറോട്ടകളുള്ള വലിയ പാക്കറ്റുമാണ് വിൽക്കുന്നത്. അഞ്ച് പൊറോട്ടയ്ക്ക് 60 രൂപയാണ് വില. 10 പൊറോട്ടയുടെ പാക്കറ്റിന് 100 രൂപയും.

ഇപ്പോൾ അസമിലെ ബിശ്വനാഥ് ചരിലാലി ജില്ലയിൽ പൊറോട്ട പാക്ക് ചെയ്ത് വിൽക്കുന്ന സ്വന്തം സംരംഭമുണ്ട് ഇദ്ദേഹത്തിന്. ‘ഡെയ്‌ലി ഫ്രഷ് ഫുഡ്’ എന്ന സംരംഭം വഴി 18 പേർക്ക് തൊഴിലും നൽകുന്നു. അഞ്ച് ജില്ലകളിൽ വ്യാപിച്ച് കിടക്കുന്ന ബിസിനസിലൂടെ ദിഗന്തയ്ക്ക് ദിവസം ഒന്നര ലക്ഷം രൂപയോളം വിറ്റുവരവുണ്ട്.

First published:

Tags: Assam, Porotta, Success story