• HOME
 • »
 • NEWS
 • »
 • money
 • »
 • Youtube കണ്ടന്റ് ക്രിയേറ്റർമാർ 2020ൽ ഇന്ത്യന്‍ GDPയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപയെന്ന് റിപ്പോര്‍ട്ട്

Youtube കണ്ടന്റ് ക്രിയേറ്റർമാർ 2020ൽ ഇന്ത്യന്‍ GDPയിലേക്ക് സംഭാവന ചെയ്തത് 6,800 കോടി രൂപയെന്ന് റിപ്പോര്‍ട്ട്

റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിൽ 4,000ലധികം ചാനലുകള്‍ക്ക് ഒരു ദശലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരുണ്ട്.

 • Share this:
  ലോകത്തിലെ ഏറ്റവും വലിയ വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ ഗൂഗിളിന്റെ (Google) ഉടമസ്ഥതയിലുള്ളയുട്യൂബ് (Youtube), 2020ല്‍ ഇന്ത്യന്‍ (Indian) ജിഡിപിയിലേക്ക് (GDP) 6,800 കോടി രൂപ സംഭാവന ചെയ്തുവെന്ന് റിപ്പോര്‍ട്ട്. കൂടാതെ 2020ല്‍ രാജ്യത്ത് 6,83,900 മുഴുവന്‍ സമയ ജോലികള്‍ക്ക് തുല്യമായ പിന്തുണ യൂട്യൂബ് നല്‍കിയെന്നും കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓക്സ്ഫോര്‍ഡ് എക്കണോമിക്സ്, മാര്‍ച്ച് 3 ന് പുറത്തുവിട്ട് റിപ്പോര്‍ട്ടില്‍ പറയുന്നു. ''രാജ്യത്തെ യൂട്യൂബ് ക്രിയേറ്റര്‍മാർക്ക് (Youtube Creators) സാമ്പത്തിക വളര്‍ച്ച, തൊഴിലവസരങ്ങള്‍, സാംസ്‌കാരിക പിന്തുണ എന്നിവയില്‍ പോലും സ്വാധീനം ചെലുത്താൻ കഴിയുന്ന ഒരു സോഫ്റ്റ് പവറായി ഉയര്‍ന്നുവരാനുള്ള കഴിവുണ്ടെന്ന് '' യുട്യൂബ് പാര്‍ട്ണര്‍ഷിപ്പിലുള്ള എപിഎസി റീജിയണല്‍ ഡയറക്ടര്‍ അജയ് വിദ്യാസാഗര്‍ പറഞ്ഞു.

  ''യുട്യൂബിലേക്ക് എത്തുന്ന ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ക്ക് പുതിയ കഴിവുകള്‍ വളര്‍ത്തിയെടുക്കുന്നതിനും അവരുടെ അഭിനിവേശങ്ങള്‍ കണ്ടെത്തുന്നതിനും അവരുടെ കഴിവുകള്‍ വികസിപ്പിക്കുന്നതിനും അവരുടെ ബിസിനസ്സ് വളര്‍ത്തുന്നതിനും - തുറന്ന സമീപനത്തോടെ പ്രവർത്തിക്കുന്ന ഉത്തരവാദിത്തമുള്ള ഒരു പ്ലാറ്റ്‌ഫോം (Platform) നല്‍കുകയെന്ന ലക്ഷ്യത്തില്‍ ഞങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുകയാണെന്നും,'' അജയ് വിദ്യാസാഗര്‍ കൂട്ടിച്ചേര്‍ത്തു.

  പ്രത്യക്ഷവും പരോക്ഷവുമായ ക്രിയേറ്റർമാരുടെ സ്വാധീനം

  ഇന്ത്യയില്‍ ഇതാദ്യമായാണ് യൂട്യൂബ് തങ്ങളുടെ സാമ്പത്തിക സ്വാധീന വിവരങ്ങള്‍ പങ്കിടുന്നത്. യുട്യൂബിന്റെ സാമ്പത്തിക സ്വാധീനത്തിന്റെ പ്രധാന സ്രോതസ്സ് എന്നത് അതിന്റെ സ്രഷ്ടാക്കള്‍ക്ക് ലഭിക്കുന്ന പരസ്യം, സബ്‌സ്‌ക്രിപ്‌ഷനുകൾ, സംഗീതത്തിനും മീഡിയ കമ്പനികൾക്കും നൽകുന്ന റോയൽറ്റി പേയ്‌മെന്റുകൾ, ചാനൽ അംഗത്വങ്ങളും സൂപ്പർ ചാറ്റും പോലുള്ള ആരാധകർ ഫണ്ട് ചെയ്യുന്ന വരുമാന സ്ട്രീമുകൾ എന്നിവയാണ്.

  കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍, കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ ലോകമെമ്പാടുമുള്ള സ്രഷ്ടാക്കള്‍ക്കും കലാകാരന്മാര്‍ക്കും മീഡിയ കമ്പനികള്‍ക്കും 30 ബില്യണ്‍ ഡോളറിലധികം നല്‍കിയതായി യുട്യൂബ് അറിയിച്ചിരുന്നു. കമ്പനി അതിന്റെ വരുമാനത്തിന്റെ മേഖല തിരിച്ചുള്ള വിഭജനം നല്‍കിയിട്ടില്ല. യൂട്യൂബിന്റെ സാമ്പത്തിക സ്വാധീനത്തില്‍, ക്രിയേറ്റര്‍മാര്‍ അവരുടെ യുട്യൂബിലൂടെ മറ്റ് സ്രോതസ്സുകളില്‍ നിന്ന് സമ്പാദിക്കുന്ന, പ്ലാറ്റ്ഫോമിന് പുറത്തുള്ള വരുമാനവും കണക്കാക്കുന്നു. കൂടാതെ ഉള്ളടക്കങ്ങള്‍ (വീഡിയോ) നിര്‍മ്മിക്കുന്നതിനായി ക്രിയേറ്റര്‍മാര്‍ ഉല്‍പ്പന്നങ്ങള്‍ക്കും സേവനങ്ങള്‍ക്കും വേണ്ടി പണം ചെലവഴിക്കുന്നത് മൂലമുണ്ടാകുന്ന പരോക്ഷ സാമ്പത്തിക സ്വാധീനവും ഉള്‍പ്പെടുന്നു.

  ഇതില്‍ വീഡിയോ എഡിറ്റര്‍മാര്‍, ഗ്രാഫിക് ഡിസൈനര്‍മാര്‍, നിര്‍മ്മാതാക്കള്‍, സൗണ്ട്, ഫിലിം ഉപകരണ നിര്‍മ്മാതാക്കള്‍ എന്നിവരും ഉള്‍പ്പെടുന്നു. റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യയിൽ 4,000ലധികം ചാനലുകള്‍ക്ക് ഒരു ദശലക്ഷത്തിലധികം സബ്സ്‌ക്രൈബര്‍മാരുണ്ട്. അതേസമയം പ്രതിവര്‍ഷം 1 ലക്ഷം രൂപയോ അതില്‍ കൂടുതലോ സമ്പാദിക്കുന്ന യുട്യൂബ് ചാനലുകളുടെ എണ്ണം ഇന്ത്യയില്‍ വര്‍ഷം തോറും 60 ശതമാനത്തിലധികം വര്‍ദ്ധിച്ചുവെന്നും കമ്പനി വ്യക്തമാക്കി.

  2021ലെ സൂചകങ്ങളൊന്നും വിദ്യാസാഗർ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും. കണക്കുകൾ പരിശോധിച്ച് വരികയാണെന്നും 2020ലേക്കാൾ 2021-ൽ ക്രിയേറ്റർമാർ ഗണ്യമായ വളർച്ച കൈവരിച്ചതായി അദ്ദേഹം അഭിപ്രായപ്പെട്ടു.
  Published by:Sarath Mohanan
  First published: