• HOME
 • »
 • NEWS
 • »
 • money
 • »
 • ZED സർട്ടിഫിക്കേഷൻ സ്കീം: ഇന്ത്യയുടെ MSME ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ പുതിയ മാർഗം

ZED സർട്ടിഫിക്കേഷൻ സ്കീം: ഇന്ത്യയുടെ MSME ഇക്കോസിസ്റ്റം ശക്തിപ്പെടുത്താൻ പുതിയ മാർഗം

ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ വളർച്ചാ എഞ്ചിനുകളാണ് MSME-കൾ. അവരുടെ ആവശ്യങ്ങളെ പിന്തുണയ്ക്കുകയും പുരോഗതിയെ സഹായിക്കുകയും ചെയ്യുന്നത് രാജ്യത്തിന്റെ പുരോഗതിയ്ക്ക് ഉത്തേജനം പകരാനുള്ള തികച്ചും വിശ്വസനീയമായ ഒരു മാർഗമാണ്. ZED സർട്ടിഫിക്കേഷൻ വളർച്ച ഇരട്ടിപ്പിക്കുന്ന ഒരു ഘടകമായി വർത്തിക്കുന്നു. 

 • Share this:

  ഇന്ത്യയുടെ MSME-കൾ (മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾ) ഇന്ത്യൻ സമ്പദ്‍വ്യവസ്ഥയുടെ കേന്ദ്ര നാഡി ആണ്. GDP-യുടെ 30% വരുന്ന അത് 114 ദശലക്ഷത്തിലധികം പേർക്ക് തൊഴിൽ നൽകുന്നതിനു പുറമെ ഇന്ത്യൻ കയറ്റുമതിയുടെ 50% സംഭാവന ചെയ്യുന്നു. 2024-ഓടെ MSME-കളുടെ ഡിജിറ്റലൈസേഷൻ മാത്രം ഇന്ത്യയുടെ GDP-യിലേക്ക് 158 മുതൽ 216 വരെ ബില്യൺ ഡോളർ കൂട്ടിച്ചേർക്കും.

  ഒരു MSME ബിസിനസ്സാകാൻ ഇന്നത്തേതിലും മെച്ചപ്പെട്ട ഒരു സമയം ഉണ്ടായിരുന്നിട്ടില്ല. സ്വകാര്യ നിക്ഷേപം ഇന്ന് കുതിച്ചുയരുകയാണ്. നയപരമായ മാറ്റങ്ങൾ ഒരു ബിസിനസ്സ് തുടങ്ങുന്നതും നടത്തിക്കൊണ്ട് പോകുന്നതും എന്നത്തേതിലും എളുപ്പമാക്കിയിരിക്കുന്നു. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ നിക്ഷേപങ്ങൾ അതിനോടു ബന്ധപ്പെട്ട ബിസിനസുകൾക്ക് വൻ മുന്നേറ്റമാണ് സാധ്യമാക്കുന്നത്. ഇതിനോടകംതന്നെ കോടിക്കണക്കിന് ആളുകളും ബിസിനസ്സുകളും സ്വാഗതം ചെയ്തിട്ടുള്ള ഇന്ത്യാ സ്റ്റാക്ക് ഇന്ത്യയുടെ സാങ്കേതിക ശേഷി പ്രദർശിപ്പിച്ചിരിക്കുന്നു. അത് സാമ്പത്തികവും സാമൂഹികവുമായ ഉൾപ്പെടുത്തലിന്റെ ഒരു പുതിയ യുഗത്തിന് തുടക്കമിടുന്നു. നിരവധി വികസിത രാജ്യങ്ങളിലെ ജനസഞ്ചയം അതിവേഗം പ്രായമായിക്കൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, പ്രമുഖ രാജ്യങ്ങൾക്കിടയിൽ ലോകത്തിലെ ഏറ്റവും വലിയ മനുഷ്യവിഭവശേഷി ദാതാവാകാനും ഇന്ത്യ സജ്ജമാണ്.

  5 ട്രില്യൺ ഡോളർ സമ്പദ്‍വ്യവസ്ഥ എന്ന ഇന്ത്യയുടെ ലക്ഷ്യം കൈവരിക്കാനുള്ള പ്രധാന മാർഗ്ഗം ഈ ബിസിനസുകളുടെ ശേഷി പ്രയോജനപ്പെടുത്തുക എന്നതാണ്. ക്വാളിറ്റി കൗൺസിൽ ഓഫ് ഇന്ത്യ (QCI) പങ്കുവയ്ക്കുന്ന ഒരു ദർശനമാണിത്. സമഗ്രതയിൽ അധിഷ്ഠിതമായ ബിസിനസ്സുകൾക്കും അവ ഉളവാക്കുന്ന സുസ്ഥിര വളർച്ചയ്ക്കും വഴിയൊരുക്കിക്കൊണ്ട് ഒരു ആഗോള നേതാവെന്ന നിലയിലുള്ള അർഹിക്കുന്ന സ്ഥാനം നേടിയെടുക്കാൻ QCI ഇന്ത്യയെ പ്രാപ്തമാക്കുന്നു. ഈ ദർശനത്തിന്റെ പ്രധാന തത്വങ്ങൾ സംയോജിപ്പിച്ചുകൊണ്ടാണ് MSME മന്ത്രാലയത്തിന് കീഴിൽ സീറോ ഡിഫെക്റ്റ്, സീറോ ഇഫക്റ്റ് (ZED) സർട്ടിഫിക്കേഷൻ പ്രോഗ്രാം രൂപീകരിച്ചിട്ടുള്ളത്. ആളുകൾക്കും നമ്മുടെ ഗ്രഹത്തിനും ഗുണകരമായ മികച്ച വളർച്ച കൈവരിക്കാൻ ZED സർട്ടിഫിക്കേഷൻ പ്രോഗ്രാം ലക്ഷ്യമിടുന്നു.

  സീറോ ഡിഫെക്റ്റ് എന്നാൽ ഇന്ത്യൻ ബിസിനസുകൾ മാനദണ്ഡങ്ങളുടെ ഉയർന്ന നിലവാരം പുലർത്തണം എന്നാണ്. ഇത് അവരെ ഉയർന്ന മത്സരക്ഷമതയുള്ളവരാക്കി മാറ്റുകയും ആഭ്യന്തര സംവിധാനങ്ങളിലൂടെ ഇന്ത്യയിൽ മാത്രമല്ല വിദേശത്തും അവരുടെ ആവശ്യകതയും പ്രശസ്തിയും വർദ്ധിപ്പിക്കുകയും ചെയ്യും. കൂടുതൽ കൂടുതൽ ഇന്ത്യൻ ബിസിനസ്സുകൾ ഈ നിലവാരങ്ങളിൽ എത്തിച്ചേരുന്നത് ഇന്ത്യയെ ഉയർന്ന ഗുണനിലവാരം, സമയനിഷ്ഠ, സമഗ്രത എന്നിവയുടെ പര്യായമായി മാറ്റിക്കൊണ്ട് വൻകുതിപ്പ് സൃഷ്ടിക്കും.

  സീറോ ഇഫക്റ്റ് എന്നതിന്റെ അർത്ഥം, പരിസ്ഥിതിയിൽ ദോഷകരമായ പ്രത്യാഘാതങ്ങളൊന്നും ഉണ്ടാക്കാതെതന്നെ ഉയർന്ന നിലവാരമുള്ള ചരക്കുകളും സേവനങ്ങളും സൃഷ്ടിക്കാനുള്ള വഴികൾ കണ്ടെത്താൻ ബിസിനസുകൾക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തുന്ന ആക്രമണോത്സുകമായ ഹരിത മാനദണ്ഡങ്ങൾ ഇന്ത്യൻ ബിസിനസുകൾ പാലിക്കുമെന്നാണ്. ഇതിനോടുള്ള പൊരുത്തപ്പെടൽ വർദ്ധിക്കുന്നതനുസരിച്ച്, പാരിസ്ഥിതികമായും സാമ്പത്തികമായും സുസ്ഥിരമായ രീതിയിൽ ബിസിനസ്സ് എങ്ങനെ വളർത്താം എന്നതിന്റെ മാനദണ്ഡം ഇന്ത്യൻ ബിസിനസുകൾ സ്ഥാപിക്കും.

  ഈ പ്രോഗ്രാമിന്റെ അലയൊലികൾ എല്ലാ ഇന്ത്യൻ ബിസിനസുകളെയും ശാക്തീകരിക്കുമ്പോൾ, ZED സ്കീം MSME-കൾക്കായി വളർച്ചയുടെ വൻ സാധ്യതകളാണ് സൃഷ്ടിക്കുന്നത്. രണ്ട് ഘട്ടങ്ങളിലായി നടപ്പിലാക്കിയ ZED സർട്ടിഫിക്കേഷൻ ഇപ്പോൾ ഉൽപ്പന്നങ്ങൾക്കും അതോടൊപ്പം സേവനങ്ങൾക്കും ബാധകമാണ്.  ZED സർട്ടിഫൈഡ് MSME-കൾ അവരുടെ ഉപഭോക്താക്കൾ, നിക്ഷേപകർ, വിതരണക്കാർ, ജീവനക്കാർ എന്നിവരുടെ മനസ്സിൽ ഗുണനിലവാരം, മൂല്യം, സമഗ്രത എന്നിവയുടെ ഉറപ്പായി വർത്തിക്കുന്നു, ഇത് അവരിലെ മികച്ചവരെ ആകർഷിക്കാൻ അവർക്ക് അവസരമേകുന്നു. ഏത് വിതരണക്കാരുമായി കരാർ ചെയ്യണം, ആരെ നിയമിക്കണം, ആരിൽ നിന്ന് നിക്ഷേപം സ്വീകരിക്കണം എന്നിങ്ങനെയുള്ള തീരുമാനങ്ങൾ എടുക്കാനുള്ള അവരുടെ ശേഷി ഇത് വർദ്ധിപ്പിക്കുന്നു. കൂടാതെ, ZED സർട്ടിഫൈഡ് MSME-കൾക്ക് പലപ്പോഴും വായ്പ നൽകുന്നതിൽ മുൻഗണന ലഭിക്കാറുണ്ട്, ബാങ്കുകളിൽ നിന്നുള്ള പ്രോസസ്സിംഗ് ഫീസുകളിലും പലിശ നിരക്കുകളിലും ഇളവുകൾക്കുള്ള അർഹതയുമുണ്ട്. അവർക്ക് മിക്കപ്പോഴും മികച്ച ക്രെഡിറ്റ് റേറ്റിംഗുകളുമുണ്ട്.
  ZED സർട്ടിഫൈഡ് MSME-കളുടെ ഉൽപന്നങ്ങളും സേവനങ്ങളും ഉയർന്ന നിലവാരമുള്ള സുസ്ഥിരമായ മാനദണ്ഡങ്ങൾക്ക് വിധേയമായതിനാൽ, അവർക്ക്  പുതിയ വിപണികളും പ്രദേശങ്ങളും തുറന്ന് കിട്ടുന്നു, പ്രത്യേകിച്ച് പാശ്ചാത്യ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയുടെ കാര്യത്തിൽ. സ്റ്റാൾ ചാർജുകൾ, വിമാനക്കൂലി, ചരക്ക് ചാർജുകൾ എന്നിവയ്ക്ക് സബ്സിഡി നൽകിക്കൊണ്ട് ഇന്ത്യയിലും വിദേശത്തുമുള്ള ബിസിനസ് എക്സിബിഷനുകളിലും വ്യാപാര മേളകളിലും പങ്കെടുക്കുന്നത് GOI എളുപ്പമാക്കുന്നു.

  എന്നാൽ ZED സർട്ടിഫിക്കേഷന് യോഗ്യത നേടുന്നതിനു മുമ്പുതന്നെ MSME-കൾക്ക് ഈ പദ്ധതിയിൽ നിന്ന് പ്രയോജനം നേടാനാകും. ZED സർട്ടിഫിക്കേഷൻ പ്രക്രിയ തന്നെ തങ്ങളുടെ പോരായ്മകൾ എവിടെയാണെന്നും ഒരു ബിസിനസ്സ് എന്ന നിലയിൽ  എവിടെയാണ് മെച്ചപ്പെടേണ്ടതെന്നും കൃത്യമായി മനസ്സിലാക്കാൻ ബിസിനസുകളെ സഹായിക്കുന്നു. പോരായ്മകൾ വിശകലനം ചെയ്യാനായി QCI കൺസൾട്ടന്റുകൾ ബിസിനസ്സുകളുമായി ചേർന്ന് പ്രവർത്തിക്കുന്നു. തുടർന്ന് അവരുടെ റേറ്റിംഗുകൾ മെച്ചപ്പെടുത്താൻ സഹായിക്കുന്നതിന് ഹാൻഡ്ഹോൾഡിംഗും കൺസൾട്ടൻസിയും ലഭ്യമാക്കുന്നു. റേറ്റിംഗുകൾ മെച്ചപ്പെടുന്നതനുസരിച്ച്, ബിസിനസിന്റെ പ്രതിരോധശേഷിയും ശക്തിയും വർദ്ധിക്കുന്നു. വൈകല്യങ്ങൾ, വീണ്ടും നിർമ്മിക്കൽ, സ്ക്രാപ്പ് എന്നിവ കുറയ്ക്കുകയും ഉൽപ്പാദനക്ഷമതയും ആദ്യത്തെ പ്രാവശ്യംതന്നെ പാസാകുന്നതിന്റെ നിരക്കും മെച്ചപ്പെടുത്തുകയും ചെയ്യുന്നതിലൂടെയാണ് ബിസിനസുകൾക്ക് കരുത്താർജിക്കാൻ സാധിക്കുന്നത്, അത് അവരുടെ ROI വർദ്ധിപ്പിക്കുന്നു. കൃത്യസമയത്ത് ഡെലിവറി ചെയ്യുന്നതും ഉപഭോക്തൃ പരാതികളിലെ കുറവും, ബ്രാൻഡ് മൂല്യവും സത്പേരും സൃഷ്ടിക്കാൻ സഹായിക്കുന്നു, അത് ബിസിനസ്സ് ആവർത്തിക്കുന്നു.
  ചുരുക്കിപ്പറഞ്ഞാൽ, ഗുണനിലവാരം അവസരത്തിന്റെ വാതിലുകൾ തുറക്കുന്നു.

  ZED സർട്ടിഫിക്കേഷനായുള്ള പ്രക്രിയ വളരെ ലളിതമാണ്. 5 ഘട്ടങ്ങളായുള്ള പ്രക്രിയ ഇതാ:
  1. MSME-യുടെ സൗജന്യ ഓൺലൈൻ രജിസ്ട്രേഷനും പ്രതിജ്ഞയും
  2. അടിസ്ഥാന വിവരങ്ങളും ഡോക്യുമെന്റേഷനും അപ്‍ലോഡ് ചെയ്യുക
  3. അപ്‍ലോഡ്  ചെയ്ത വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡെസ്ക്ടോപ്പ് / റിമോട്ട് / ഓൺ സൈറ്റ് വിലയിരുത്തൽ
  4. സർട്ടിഫിക്കേഷൻ കൈപ്പറ്റി ആപ്പിൽ നിന്ന് സർട്ടിഫിക്കറ്റ് ഡൗൺലോഡ് ചെയ്യുക
  5. ഇൻസന്റീവുകൾ പ്രയോജനപ്പെടുത്തുക
  താൽപ്പര്യമുള്ളവർക്ക് ഇവിടെ ഇപ്പോൾത്തന്നെ  പ്രക്രിയ ആരംഭിക്കാം.

  ZED സർട്ടിഫിക്കേഷനിൽ മൂന്ന് തലങ്ങളുണ്ട് – വെങ്കലവും വെള്ളിയും സ്വർണ്ണവും. MSME-കൾക്ക് അവരുടെ സന്നദ്ധതയെ ആശ്രയിച്ച് ഇതിൽ ഏത് സർട്ടിഫിക്കേഷൻ ലെവലിനു വേണ്ടിയും അപേക്ഷിക്കാം. അപേക്ഷ നൽകാൻ കൂടുതൽ MSME-കളെ പ്രോത്സാഹിപ്പിക്കാനായി, MSME-കളുടെ മന്ത്രാലയം മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് യഥാക്രമം 80%, 60%, 50% സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. MSME മന്ത്രാലയം അനവധി ഇൻസെന്റീവുകൾ നൽകിക്കൊണ്ട് സംസ്ഥാന സർക്കാരുകളെയും വിവിധ മന്ത്രാലയങ്ങളെയും ധനകാര്യ സ്ഥാപനങ്ങളെയും ബാങ്കുകളെയും ഈ സംരംഭത്തിൽ പങ്കെടുക്കാൻ പ്രോത്സാഹിപ്പിക്കുന്നു. സ്കീമിനെയും ആനുകൂല്യങ്ങളെയും കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ ഇവിടെ ആക്സസ് ചെയ്യാവുന്നതാണ്.

  എന്നാൽ ഏതൊരു മികച്ച നേട്ടത്തെയും പോലെ ZED സർട്ടിഫിക്കേഷനും എളുപ്പമല്ല. MSME-കളെ റേറ്റ് ചെയ്യുകയും വിലയിരുത്തുകയും കൈപിടിച്ചു നടത്തുകയും അവയെ ഉയർന്ന മെച്യൂരിറ്റി ലെവലിലേക്ക് കൊണ്ടുപോകുകയും ആഗോളതലത്തിൽ മത്സരശേഷിയുള്ളവരാക്കുകയും ചെയ്യുക എന്നതാണ് ZED മെച്യൂരിറ്റി അസസ്മെന്റ് മോഡലിന്റെ ലക്ഷ്യം. ഇത് വളരെ ശ്രമകരമാണ്. 2026-ൽ സമ്പദ്‍വ്യവസ്ഥയെ 5 ട്രില്യൺ ഡോളറിലേക്കും തുടർന്ന് 2033-ൽ 10 ട്രില്യൺ ഡോളറിലേക്കും ഉയർത്താൻ കഴിയുന്ന ഒരു സംവിധാനമായിട്ടാണ് GOI ഈ ZED സ്കീമിനെ കാണുന്നത്. ഇത് ഫലപ്രദമാകണമെങ്കിൽ, ഇത് കർശനമായിരിക്കണം.

  ZED പ്രോഗ്രാം ഉപയോഗിച്ച്, ആത്മവിശ്വാസത്തോടെ ശക്തി ആർജ്ജിക്കാൻ MSME-കളെ അനുവദിക്കുന്ന ഒരു ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ, ഇന്ത്യയിലെ ഗുണനിലവാരത്തിന്റെ ബാർ ഉയർത്തുന്നതിലെ തങ്ങളുടെ  25 വർഷത്തെ അനുഭവപരിചയം QCI പ്രയോജനപ്പെടുത്തുന്നു.

  QCI-യെ കുറിച്ചും ഇന്ത്യയുടെ ഗുണ്വാട്ട സെ ആത്മനിർഭർതാ സംരംഭത്തെ കുറിച്ചും അത് നമ്മുടെ ജീവിതത്തെ സ്വാധീനിച്ചിരിക്കുന്ന നിരവധി വിധങ്ങളെ കുറിച്ചും കൂടുതലറിയാൻ https://www.news18.com/qci/ സന്ദർശിക്കുക.

  Published by:Anuraj GR
  First published: