• HOME
  • »
  • NEWS
  • »
  • money
  • »
  • Zomato സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവച്ചു ; മടക്കം നീണ്ട നാലരവര്‍ഷത്തെ സേവനത്തിന് ശേഷം

Zomato സഹസ്ഥാപകന്‍ മോഹിത് ഗുപ്ത രാജിവച്ചു ; മടക്കം നീണ്ട നാലരവര്‍ഷത്തെ സേവനത്തിന് ശേഷം

സൊമാറ്റോയെ മുന്‍നിരയില്‍ നിന്ന് നയിച്ചയാളാണ് മോഹിത്

  • Share this:
ഓണ്‍ലൈന്‍ ഫുഡ് ഡെലിവെറി ആപ്പായ സൊമാറ്റോയുടെ സഹസ്ഥാപകന്‍ മോഹിത് ഗുപ്ത കമ്പനിയില്‍ നിന്ന് സ്ഥാനമൊഴിഞ്ഞു. നാലരവര്‍ഷത്തോളമായി സൊമാറ്റോയെ മുന്‍നിരയില്‍ നിന്ന് നയിച്ചയാളാണ് മോഹിത്. സൊമാറ്റോയുടെ സിഇഒ പദവി വഹിച്ചിരുന്ന അദ്ദേഹത്തെ 2020ല്‍ ആണ് സഹസ്ഥാപകന്‍ എന്ന പദവിയിലേക്ക് കമ്പനി ഉയര്‍ത്തിയത്.

'സൊമാറ്റോയില്‍ നിന്നും ഞാന്‍ പടിയിറങ്ങുകയാണ്. ജീവിതത്തില്‍ ഇനി എന്നെ കാത്തിരിക്കുന്ന മറ്റ് ചില സാഹസികതകളെ നേരിടാനാണ് തീരുമാനം', എന്നാണ് പടിയിറങ്ങലിനെപ്പറ്റി മോഹിത് പറഞ്ഞത്.

ഇന്നത്തെ തിരക്കുപിടിച്ച ജീവിതത്തില്‍ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്‌ഫോമുകള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണ്. മെട്രോ സിറ്റികളില്‍ നിരവധി പേരാണ് ഈ സംവിധാനത്തെ ആശ്രയിച്ച് ജിവിക്കുന്നത്. ധാരാളം പേര്‍ക്ക് തൊഴില്‍ ലഭിക്കുന്നുവെന്നതും ഈ പ്ലാറ്റ്‌ഫോമുകളുടെ പ്രത്യേകതയാണ്.

ഇന്ത്യയിലെ മെട്രോ സിറ്റികളില്‍ മാത്രമല്ല ഒട്ടുമിക്ക നഗരങ്ങളിലും സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി ആപ്പുകളുടെ സേവനം ഒഴിച്ചുകൂടാനാവാത്തതാണ്. തിരക്കുള്ള ഹോട്ടലുകളും റെസ്റ്റോറന്റുകളും ഒഴിവാക്കി ആ ഭക്ഷണശാലകളിലെ ഭക്ഷണങ്ങള്‍ വീടിന് മുന്നില്‍ കുറഞ്ഞ നിരക്കില്‍ മികച്ച സേവനവുമായി എത്തുന്നതുക്കൊണ്ട് തന്നെ ഇത്തരം ഫുഡ് ഡെലിവറി ആപ്പുകള്‍ക്കാണ് പലരും ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നത്.

Also Read- ഒറ്റയടിക്ക് ഒരു കമ്യൂണിറ്റിയിലൂടെ അയ്യായിരം പേരിലെത്തുന്ന പുതിയ സേവനവുമായി വാട്സ്ആപ്പ്; ഗ്രൂപ്പുമായി വ്യത്യാസമെന്ത്?


ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശൃംഖലകളില്‍. ഒരു സാധാരണ ഭക്ഷണശാലയായി ആരംഭിച്ച്, പിന്നീട് ഓണ്‍ലൈന്‍ ഭക്ഷണ വിതരണ രംഗത്തേക്ക് കാല്‍വെയ്പ്പ് നടത്തിയ, സൊമാറ്റോ ഇന്ന് എല്ലാ ചില്ലുമേല്‍ക്കൂരകളും തകര്‍ത്തുകൊണ്ടാണ് വിപണിയിലെ അതികായനായി മാറിയിരിക്കുന്നത്. 2008-ലാണ്, ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കും സംരഭകര്‍ക്കും പ്രചോദനമായ സൊമാറ്റോ തങ്ങളുടെ ജൈത്ര യാത്ര ആരംഭിക്കുന്നത്.

ഇന്ത്യയിലെ ഇന്‍ര്‍നെറ്റ് സംരഭകരായ മുടിചൂടാമന്നമ്മാര്‍ക്കിടയിലും, പ്രാദേശിക മൂലധന വിപണികളിലെ മത്സര ഓട്ടങ്ങളിലും ആദ്യ സ്ഥാനക്കാര്‍ ആണ് ഇന്ന് സൊമാറ്റോ എന്ന പടുകൂറ്റന്‍ സ്ഥാപനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 13.3 മില്യണ്‍ മൂലധന വിപണിയുള്ള സൊമാറ്റോ എന്ന കമ്പനി രാജ്യത്തെ റീട്ടെയ്ല്‍ സംരഭകര്‍ക്ക് ഇടയില്‍ അസന്ദിഗ്ദമായ മാതൃകയാണ് പ്രതിനീധീകരിക്കുന്നത്.
Also Read- സന്ധ്യ ദേവനാഥന്‍ മെറ്റ ഇന്ത്യയുടെ പുതിയ മേധാവി ; ജനുവരിയിൽ ചുമതലയേൽക്കും

ദീപീന്ദര്‍ ഗോയലും അദ്ദേഹത്തിന്റെ സുഹൃത്തായ പങ്കജ് ഛദ്ദയും തങ്ങളുടെ അടുത്ത സ്ഥലങ്ങളിലുള്ള ഭക്ഷണശാലകളുടെ ഭക്ഷണ, വില വിവരങ്ങള്‍ തങ്ങളുടെ വെബ്സൈറ്റില്‍ അപ്ലോഡ് ചെയ്തു കൊണ്ടാണ് ഈ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ അന്ന് ഇത് 'സൊമാറ്റോ' എന്ന പേരിലായിരുന്നില്ല അറിയപ്പെട്ടിരുന്നത്. അന്ന് അവര്‍ സ്ഥാപിച്ച കമ്പനിയുടെ പേര് 'ഫൂഡിബേ' എന്നായിരുന്നു.

ഭക്ഷണശാലകളുടെ വിവിധ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് അന്നവര്‍ സ്ഥാപിച്ച സ്ഥാപനം വളരെ പെട്ടന്നായിരുന്നു ശ്രദ്ധ ആര്‍ജിച്ചത്. അത് അന്ന് അവര്‍ക്ക് ഒരു മില്യണ്‍ ഡോളറിന്റെ ആദ്യ നിക്ഷേപമാണ് നേടിക്കൊടുത്തത്. അന്നു മുതല്‍ ഇങ്ങോട്ട് വളരെക്കാലത്തൈ ദൃഢ ബന്ധവുമായി അവര്‍ക്കൊപ്പം തുടരുന്ന ഇന്‍ഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡ് ആണ്, ആ ആദ്യ നിക്ഷേപകര്‍. ഇവര്‍ക്കു പിന്നാലെ സെക്വാ കാപിറ്റല്‍, ടൈഗര്‍ ഗ്ലോബല്‍ മാനേജ്മെന്റ, ജാക്ക് മായുടെ ആന്‍ഡ് ഗ്രൂപ്പ് കോ. തുടങ്ങിയവരും ഇവരെ തേടിയെത്തുകയും, നിക്ഷേപം നടത്തുകയും ചെയ്തു. ഈ നിക്ഷേപങ്ങളാണ്, സൊമാറ്റോയുടെ മുന്നോട്ടുള്ള യാത്രയില്‍ ഇന്ധനമായത്.
Published by:Naseeba TC
First published: