ദേശീയ ഓഹരി വിപണി (NSE), ബോംബെ ഓഹരി വിപണി (BSE) എന്നിവയിൽ ലിസ്റ്റ് ചെയ്ത് മാർക്കറ്റ് അരങ്ങേറ്റം കുറിച്ച സോമാറ്റോയുടെ ഉടമ ദീപീന്ദർ ഗോയൽ സാമ്പത്തികാടിസ്ഥാനത്തില്‍ ഇന്ന് രാജ്യ വിപണിയിലെ സമ്പന്നരായ ഒരു ശതമാനം വരുന്ന ആളുകളിൽ ഇടം പിടിച്ചിരിക്കുകയാണ്. ബ്ലൂംബെര്‍ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഇദ്ദേഹത്തിന്റെ സ്വകാര്യ മൂല്യം ഏകദേശം ഒരു ബില്യണ്‍ ഡോളറാണ്. സൊമാറ്റോയിലെ മാത്രം ഓഹരിയുടെ അടിസ്ഥാനത്തില്‍, 4.7 ശതമാനം ഓഹരിയാണ് ഇദ്ദേഹത്തിനുള്ളത്. അതായത്, ബ്ലൂംബെര്‍ഗ് മഹാകോടീശ്വര സൂചിക പ്രകാരം ഏകദേശം 650 മില്യണ്‍ ഡോളര്‍ (48,000 കോടിയോളം രൂപ) ആസ്തി.
അതേസമയം, മറ്റ് ശതകോടീശ്വരന്മാരായ, 80 ബില്യണ്‍ ഡോളറിന്റെ മൂല്യമുള്ള, മുകേഷ് അംബാനിയെയും അതു പോലുള്ളവരെയും തട്ടിച്ച് നോക്കുമ്പോള്‍ ദീപീന്ദർ ഗോയലിന്റെ മൂല്യം ഇപ്പോഴും ബഹുദൂരം പിറകില്‍ തന്നെയാണ്. ഈ അവസരത്തിലാണ് ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സംരഭകരുടെ സമൂഹം വളരെ ചെറുതാണ് എന്ന വസ്തുത നമ്മള്‍ മനസ്സിലാക്കേണ്ടത്. ഓഹരി വിപണിയില്‍ സംഭവിച്ചിരിക്കുന്ന, സൊമാറ്റോയുടെ മൂല്യത്തിലെ 66 ശതമാനം കുതിച്ചു ചാട്ടത്തിലൂടെ, സൊമാറ്റോ ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനവും, അതിന്റെ സ്ഥാപകനായ ഗോയലും ഒറ്റ രാത്രി കൊണ്ടാണ്അതിസമ്പന്നമാരുടെ പട്ടികയില്‍ ഇടം നേടിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തിരിക്കുന്ന ഈ IPO സ്റ്റാര്‍ട്ടപ്പ് സംഭരക സ്ഥാപനങ്ങില്‍ തന്നെ ഏറ്റവും വലിയ ശൃംഖലയായാണ് നില നില്‍ക്കുന്നത്. പ്രത്യേകിച്ച് ഓണ്‍ലൻ ഭക്ഷണ വിതരണ ശൃംഖലകളില്‍. ഒരു സാധാരണ ഭക്ഷണശാലയായി ആരംഭിച്ച്, പിന്നീട് ഓണ്‍ലൈൻ ഭക്ഷണ വിതരണ രംഗത്തേക്ക് കാല്‍വെയ്പ്പ് നടത്തിയ, സൊമാറ്റോ ഇന്ന് എല്ലാ ചില്ലു മേൽക്കൂരകളും തകർത്തുകൊണ്ട് വിപണിയിലെ അതികായനായി മാറിയിരിക്കുന്നത്. 2008-ലാണ്, ഇന്ത്യയിലെ സ്റ്റാര്‍ട്ടപ്പ് സ്ഥാപകര്‍ക്കും സംരഭകര്‍ക്കും പ്രചോദനമായ സൊമാറ്റോ തങ്ങളുടെ ജൈത്ര യാത്ര ആരംഭിക്കുന്നത്. ബ്ലൂംബെര്‍ഗ്ഗിന്റെ റിപ്പോര്‍ട്ട് പ്രകാരം, ഒരു രാഷ്ട്രം എന്ന നിലയില്‍, ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം ക്വാർട്ടറിൽ, ഇന്ത്യ 6.3 ബില്യണ്‍ ഡോളറിന്റെ ഇടപെടലാണ് സ്റ്റാര്‍ട്ടപ്പ് സംരഭങ്ങളുടെ സാങ്കേതിക വിദ്യകള്‍ക്കായി ചെലവഴിച്ചിരിക്കുന്നത്.
ഇന്ത്യയിലെ ഇന്‍ര്‍നെറ്റ് സംരഭകരായ മുടിചൂടാമന്നമ്മാര്‍ക്കിടയിലും, പ്രാദേശിക മൂലധന വിപണികളിലെ മത്സര ഓട്ടങ്ങളിലും ആദ്യ സ്ഥാനക്കാര്‍ ആണ് ഇന്ന് സൊമാറ്റോ എന്ന പടുകൂറ്റന്‍ സ്ഥാപനം. റിപ്പോര്‍ട്ടുകള്‍ പ്രകാരം, 13.3 മില്യണ്‍ മൂലധന വിപണിയുള്ള സൊമാറ്റോ എന്ന കമ്പനി രാജ്യത്തെ റീട്ടെയ്ല്‍ സംരഭകര്‍ക്ക് ഇടയില്‍ അസന്ദിഗ്ദമായ മാതൃകയാണ് പ്രതിനീധീകരിക്കുന്നത്. ഇന്നലെ മാർക്കറ്റ് വ്യാപാരത്തിനായി തുറന്നപ്പോള്‍ IPO കൂറ്റന്‍ തിരമാലകള്‍ തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. 71.92 കോടി ഓഹരിക്കെതിരെ 38.25 തവണയാണ് ഇത് സബ്‌സ്‌ക്രൈബ് ചെയ്യപ്പെട്ടിരിക്കുന്നത്. IPO യുടെ നിരക്ക് വിഹിതം 72 രൂപയ്ക്കും 76 രൂപയ്ക്കും ഇടയിലാണ് നിര്‍ണ്ണയിക്കപ്പെട്ടിരിക്കുന്നത്. കൂടാതെ സൊമാറ്റോയ്ക്ക് 2,751.27 കോടിയുടെ മൂല്യ പ്രഖ്യാപനമാണ് ഇതു വരെ ലഭിച്ചിട്ടുള്ളത്. ഇതില്‍ ഏറ്റവും ശക്തമായ പ്രതികരണം എത്തിയിരിക്കുന്നതാകട്ടെ, ജൂലൈ 14 മുതല്‍ ജൂലൈ 16 വരെയുള്ള അതിന്റെ സബ്‌സ്‌ക്രിപ്ഷന്‍ സമയത്ത്, റീട്ടെയില്‍ ബയേഴസ് ആന്‍ഡ് ദി ക്വാളിഫൈസ് ഇന്‍സ്റ്റിറ്റൂഷണല്‍ ബയേഴ്‌സില്‍ (QIBs) നിന്നും ആയിരുന്നു.
ദീപീന്ദർ ഗോയലും അദ്ദേഹത്തിന്റെ സുഹൃത്തായ പങ്കജ് ഛദ്ദയും തങ്ങളുടെ അടുത്ത സ്ഥലങ്ങളിലുള്ള ഭക്ഷണശാലകളുടെ ഭക്ഷണ, വില വിവരങ്ങള്‍ തങ്ങളുടെ വെബ്‌സൈറ്റില്‍ അപ്ലോഡ് ചെയ്തു കൊണ്ട്, തങ്ങളുടെ സ്ഥാപനത്തിന് തുടക്കം കുറിച്ചത്. എന്നാല്‍ അന്ന് ഇത് 'സൊമാറ്റോ' എന്ന പേരിലായിരുന്നില്ല അറിയപ്പെട്ടിരുന്നത്. അന്ന് അവര്‍ സ്ഥാപിച്ച കമ്പനിയുടെ പേര് 'ഫൂഡിബേ' എന്നായിരുന്നു. ഭക്ഷണശാലകളുടെ വിവിധ വിവരങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ട് അന്നവര്‍ സ്ഥാപിച്ച സ്ഥാപനം വളരെ പെട്ടന്നായിരുന്നു പരക്കെ ശ്രദ്ധ ആര്‍ജിച്ചത്. അത് അന്ന് അവര്‍ക്ക് ഒരു മില്യണ്‍ ഡോളറിന്റെ ആദ്യ നിക്ഷേപമാണ് നേടിക്കൊടുത്തത്. അന്നു മുതല്‍ ഇങ്ങോട്ട് വളരെക്കാലത്തൈ ദൃഢ ബന്ധവുമായി അവര്‍ക്കൊപ്പം തുടരുന്ന ഇന്‍ഫോ എഡ്ജ് ഇന്ത്യ ലിമിറ്റഡ് ആണ്, ആ ആദ്യ നിക്ഷേപകര്‍. ഇവര്‍ക്കു പിന്നാലെ സെക്വാ കാപിറ്റല്‍, ടൈഗര്‍ ഗ്ലോബല്‍ മാനേജ്‌മെന്റ, ജാക്ക് മായുടെ ആന്‍ഡ് ഗ്രൂപ്പ് കോ. തുടങ്ങിയവരും ഇവരെ തേടിയെത്തുകയും, നിക്ഷേപം നടത്തുകയും ചെയ്തു. ഈ നിക്ഷേപങ്ങളാണ്, സൊമാറ്റോയുടെ മുന്നോട്ടുള്ള യാത്രയിൽ ഇന്ധനമായത്.
2008-ല്‍ തുടങ്ങിയ, ഒരു ഭാഗ്യ പരീക്ഷണം എന്നൊക്കെ വിശേഷിപ്പിക്കാവുന്ന, സ്റ്റാര്‍ട്ടപ്പ് സംരഭമായ സൊമാറ്റോ ഇന്ന് എത്തി നില്‍ക്കുന്നത്, രാജ്യത്തിനും, എന്തിന് അന്താരാഷ്ട്ര നിലയില്‍ പോലും പ്രചോദനം ഉള്‍ക്കൊള്ളുന്ന ഒരു ബൃഹത്ത് സ്ഥാപനമായാണ്. അവരുടെ ശ്രദ്ധാകേന്ദ്രമായ ഭക്ഷണ വിതരണ സേവനങ്ങള്‍, ഭക്ഷണശാലകളെക്കുറിച്ചുള്ള ശുപാര്‍ശകള്‍, ടേബിള്‍ ബുക്കിങ്ങുകള്‍ തുടങ്ങിയ സേവനങ്ങള്‍ സൊമാറ്റോ ഇന്ന് നല്‍കുന്നു. ഇനിയൊരു ഭാവിയെ കണ്‍മുന്നില്‍ കണ്ടു കൊണ്ട്, ഗോയല്‍ ഇപ്പോള്‍ ആലോചിക്കുന്നത്, സര്‍വ്വ സ്വീകാര്യമായ ഒരു ഗ്രോസറി വിതരണ സവിശേഷത സൊമാറ്റോ ആപ്പില്‍ കൊണ്ടു വരുന്നതിനെപ്പറ്റിയാകാം.
ഡൽഹി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായിരുന്ന ഗോയൽ, താൻ ഓർഡർ ചെയ്യുമ്പോൾ ലഭിക്കുന്ന പിസകളിൽ നിരാശനായിരുന്നുവെന്നും ആ കാലത്താണ് ഇത്തരം ഒരാശയം അദ്ദേഹത്തിന്റെ മനസ്സിൽ തളിരിട്ടെന്നും ഈയുടത്ത് വെളിപ്പെടുത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.