• HOME
  • »
  • NEWS
  • »
  • money
  • »
  • GST| സൊമാറ്റോ, സ്വിഗ്ഗി ഫുഡ് ഡെലിവറി ആപ്പുകൾക്കും ജിഎസ്ടി; ഭക്ഷണത്തിന് വില കൂടുമോ?

GST| സൊമാറ്റോ, സ്വിഗ്ഗി ഫുഡ് ഡെലിവറി ആപ്പുകൾക്കും ജിഎസ്ടി; ഭക്ഷണത്തിന് വില കൂടുമോ?

2022 ജനുവരി 1 മുതലായിരിക്കും പുതിയ നികുതി പ്രാബല്യത്തിൽ വരിക

News18

News18

  • Share this:
    സൊമാറ്റോ, സ്വിഗ്ഗി അടക്കമുള്ള ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകളിൽ നിന്ന് ജിഎസ്ടി ഈടാക്കാൻ നിർദ്ദേശം നൽകി ജിഎസ്ടി കൗൺസിൽ. 2022 ജനുവരി 1 മുതലായിരിക്കും പുതിയ നികുതി പ്രാബല്യത്തിൽ വരിക. ഇ-കൊമേഴ്സ് കമ്പനികൾക്ക് തങ്ങളുടെ സോഫ്റ്റ്‌വെയറിൽ മാറ്റങ്ങൾ വരുത്തുന്നതിന് വേണ്ടിയാണ് സമയം നീട്ടി നൽകുന്നത് എന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കി.

    അതേസമയം, രാജ്യത്തെ പല ഹോട്ടലുകളും ജിഎസ്ടി അടക്കുന്നില്ലെന്നും പല ഹോട്ടലുകളും പോർട്ടലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നും ഫിറ്റ്മെന്റ് പാനൽ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന് പിറകെയാണ്  പുതിയ പരിഷ്കാരം നിലവിൽ വരുന്നത്.
    ഇതോടെ രാജ്യത്തെ എല്ലാ ഓൺലൈൻ ഭക്ഷ്യവിതരണ കമ്പനികളും ജിഎസ്ടി ശേഖരിക്കുകയും സർക്കാരിലേക്ക് നൽകുകയും ചെയ്യണം. നിലവിൽ, രാജ്യത്തെ മിക്ക ഓൺലൈൻ ഭക്ഷ്യ കമ്പനികളും നൽകുന്ന ഓൺലൈൻ ബില്ലുകൾക്ക് ഇതിനകം ഒരു നികുതി അടയ്ക്കേണ്ടതായുണ്ട്. പുതിയ പരിഷ്കാര പ്രകാരം ഈ നികുതി തുക റെസ്റ്റോറന്റ് പങ്കാളികൾക്ക് തിരികെ നൽകുകയും തുടർന്ന് അവർ ഈ തുക സർക്കാരിലേക്ക് നൽകുകയും ചെയ്യും.
    5 ശതമാനം ജിഎസ്ടിയാണ് ഫുഡ് ഡെലിവറി ആപ്ലിക്കേഷനുകളിൽ ലിസ്റ്റുചെയ്തിരിക്കുന്ന റെസ്റ്റോറന്റുകൾ ഉപയോക്താക്കളിൽ നിന്ന് ഈടാക്കുന്നത്. ഡെലിവറി, മാർക്കറ്റിംഗ് സേവനങ്ങൾ നൽകുന്നതിന് റെസ്റ്റോറന്റുകളിൽ നിന്ന് ഈടാക്കുന്ന കമ്മീഷനിൽ ഓൺലൈൻ ഭക്ഷ്യ വിതരണ കമ്പനികൾ 18 ശതമാനം ജിഎസ്ടിയാണ് നൽകുന്നത്.

    നിങ്ങൾ ഓൺലൈൻ ആപ്പുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുമ്പോൾ നിലവിൽ റെസ്റ്റോറന്റാണ് നികുതി അടയ്ക്കുന്നത്. എന്നാൽ ചില റെസ്റ്റോറന്റുകൾ ഈ നികുതി അടയ്ക്കുന്നില്ലെന്ന് സർക്കാർ കണ്ടെത്തിയെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് പറയുന്നു.

    ഇ-കൊമേഴ്സ് ഓപ്പറേറ്റർമാരായ സ്വിഗ്ഗിയും സൊമാറ്റോയും  വിതരണം ചെയ്യുന്ന റെസ്റ്റോറന്റ് സേവനത്തിന് ജിഎസ്ടി അടയ്ക്കുകയും ഡെലിവറി സമയത്ത് നികുതി ഈടാക്കുകയും ചെയ്യുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

    ഇത് ഉപഭോക്താക്കളെ എങ്ങനെ ബാധിക്കും?
    സ്വിഗ്ഗിക്കും സൊമാറ്റോയ്ക്കും പുതിയ നികുതി ഏർപ്പെടുത്തിയിട്ടില്ലെന്നാണ് ധനമന്ത്രി നിർമല സീതാരാമൻ വ്യക്തമാക്കുന്നത്. മറിച്ച് ജിഎസ്ടി കളക്ഷൻ പോയിന്റ് ട്രാൻസ്ഫർ ചെയ്യുകയാണെന്ന് റവന്യൂ സെക്രട്ടറി തരുൺ ബജാജ് വ്യക്തമാക്കിയിട്ടുണ്ട്.

    നിങ്ങൾ ഒരു ഓൺലൈൻ ഫുഡ്‌ ഡെലിവറി ആപ് വഴി ഭക്ഷണം ഓർഡർ ചെയ്യുകയാണെന്ന് കരുതുക. നിലവിൽ റെസ്റ്റോറന്റാണ് നികുതി അടയ്ക്കുന്നത്. എന്നാൽ ചില റെസ്റ്റോറന്റുകൾ നികുതി അടയ്ക്കുന്നില്ലെന്ന് ഞങ്ങൾ കണ്ടെത്തിയിരുന്നു. പക്ഷേ പ്രാബല്യത്തിൽ വരാൻ പോകുന്ന പുതിയ പരിഷ്കാരത്തോടെ ഓൺലൈൻ ഫുഡ് ഡെലിവറി ആപ്പുകൾ വഴി നികുതി സർക്കാരിലെത്തിക്കും എന്ന് അദ്ദേഹം പറഞ്ഞു.

    സ്വിഗ്ഗി, സൊമാറ്റോ പോലുള്ള ഡെലിവറി പ്ലാറ്റ്ഫോമുകളിലൂടെ ചില റെസ്റ്റോറന്റുകളിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്യുന്നതിന് നിങ്ങൾ കൂടുതൽ പണം നൽകേണ്ടിവരുമെന്നാണ് അധികൃതർ പറയുന്നത്. റെസ്റ്റോറന്റിന് 20 ലക്ഷത്തിൽ കൂടുതൽ വിറ്റുവരവ് ഉണ്ടെങ്കിൽ, ഉപഭോക്താവിന് ഒരു കുഴപ്പവും ഉണ്ടാകില്ല. മറിച്ച് അത് ചെറിയ റെസ്റ്റോൻ്റാണെങ്കിൽ സംഗതി ഇങ്ങനെ ആയിരിക്കില്ല. ഭഷ്യവിതരണ കമ്പനികൾ ഇവിടെ നികുതി അടയ്ക്കേണ്ടിവന്നാൽ, ഉപയോതാക്കൾക്ക് 5 ശതമാനം നികുതി ചെലവ് വർദ്ധിച്ചേക്കാം
    Published by:Naveen
    First published: