• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

എ കെ ബാലൻ അട്ടപ്പാടിയിലേക്ക്

Gowthamy GG
Updated: February 23, 2018, 8:02 PM IST
എ കെ ബാലൻ അട്ടപ്പാടിയിലേക്ക്
Gowthamy GG
Updated: February 23, 2018, 8:02 PM IST
പാലക്കാട്: മന്ത്രി എ കെ ബാലൻ ശനിയാഴ്ച അട്ടപ്പാടി സന്ദർശിക്കും. അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിലാണ് മന്ത്രി അട്ടപ്പാടിയിലെത്തുന്നത്. മരിച്ച മധുവിന്റെ കുടുംബത്തിന് സർക്കാർ ധനസഹായം നൽകുമെന്നും ബാലൻ പറഞ്ഞു.

മധുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് ബാലൻ നേരത്തെ വ്യക്തമാക്കിയിരുന്നു. മധുവിന്റെ മരണത്തിൽ മജിസ്റ്റീരിയൽ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മണ്ണാർക്കാട് മജിസ്ട്രേറ്റിനാണ് അന്വേഷണ ചുമതല.

അതേസമയം മധുവിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തൃശൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. നേരത്തേ, മൃതദേഹവുമായി പോയ ആംബുലൻസ് നാട്ടുകാർ തടഞ്ഞു. മുഴുവൻ പ്രതികളെയും പിടികൂടാമെന്ന ഉറപ്പിൻമേലാണ് നാട്ടുകാർ മൃതദേഹം കൊണ്ടുപോകാൻ അനുവദിച്ചത്.

കഴിഞ്ഞ ദിവസമാണ് മോഷണക്കുറ്റം ആരോപിച്ച് മനോവൈകല്യമുള്ള ആദിവാസി യുവാവ് മധുവിനെ ജനക്കൂട്ടം മർദിച്ചത്. ഇതിനുശേഷം മധുവിനെ പൊലീസിൽ ഏൽപ്പിച്ചിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മധു മരിച്ചത്.

 
First published: February 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍