• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

'കുഞ്ഞുകുഞ്ഞ്' വിത്തിനം കുഞ്ഞുകുഞ്ഞിന്റേത്


Updated: April 25, 2018, 10:14 PM IST
'കുഞ്ഞുകുഞ്ഞ്' വിത്തിനം കുഞ്ഞുകുഞ്ഞിന്റേത്

Updated: April 25, 2018, 10:14 PM IST
തൃശൂര്‍: കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്തതെന്ന് അവകാശപ്പെട്ട 'കുഞ്ഞുകുഞ്ഞ് പ്രിയ' 'കുഞ്ഞുകുഞ്ഞ് വര്‍ഷ' എന്നീ നെല്ലിനങ്ങളുടെ ഉടമാവകാശം സംബന്ധിച്ച തര്‍ക്കം വഴിത്തിരിവില്‍.

കുഞ്ഞുകുഞ്ഞ് വിത്തിനങ്ങളില്‍ അവകാശവാദമുന്നയിച്ച് സര്‍വകലാശാലക്ക് പരാതി നല്‍കിയ അതിരപ്പിള്ളി വെറ്റിലപ്പാറ അത്തിക്കല്‍ അബ്രഹാം വര്‍ഗീസിന് ഉടമാവകാശം ഉന്നയിക്കാന്‍ അവകാശമുണ്ടെന്ന് സര്‍വകലാശാല തന്നെയാണ് ഇപ്പോള്‍ നിലപാടെടുത്തിരിക്കുന്നത്. അബ്രഹാമിനു വേണ്ടി മകളുടെ ഭര്‍ത്താവ് ഇരിങ്ങാലക്കുട കടുപ്പശ്ശേരി കെ.പി. കുര്യന്‍ നല്‍കിയ പരാതിക്കുള്ള മറുപടിയിലാണ് സര്‍വകലാശാലയിലെ ഗവേഷണ വിഭാഗം ഇക്കാര്യം അറിയിച്ചിരിക്കുന്നത്.

ബൗദ്ധിക സ്വത്തവകാശ നിയമത്തിലെ 'പ്രൊട്ടക്ഷന്‍ ഓഫ് പ്ലാന്റ് വെറൈറ്റി ആന്‍ഡ് ഫാര്‍മേഴ്‌സ് റൈറ്റ്‌സ്' പ്രകാരം അബ്രഹാമിന് നെല്‍വിത്തിനത്തിന്റെ ഉടമാവകാശം സ്ഥാപിക്കാവുന്നതാണെന്നാണ് സര്‍വകലാശാല മറുപടിയില്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇതു സംബന്ധിച്ച കത്തും വിത്തിനങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള അപേക്ഷഫോറവും സര്‍വകലാശാല അയച്ചു കൊടുത്തിട്ടുണ്ട്.

തൊടുപുഴയില്‍ താമസിക്കുന്ന കാലത്താണ് അബ്രഹാം 1967ല്‍ 'തവളക്കണ്ണന്‍' 'ഐ.ആര്‍ എട്ട്' എന്നീ വിത്തിനങ്ങള്‍ തമ്മില്‍ പരാഗണം നടത്തിയാണ് 'കുഞ്ഞുകുഞ്ഞ്' എന്ന വിത്തിനം വികസിപ്പിച്ചെടുത്തത്. താന്‍ കണ്ടെത്തിയ നെല്ലിനത്തിന് തന്റെ വിളിപ്പേരായ കുഞ്ഞുകുഞ്ഞ് എന്നു നാമകരണം ചെയ്തു. ഈ വിത്തിനങ്ങള്‍ പിന്നീട് കേരളത്തിന്റെ പല ഭാഗങ്ങളിലും വ്യാപകമാകുകയായിരുന്നു.

ഇതിനിടെ അടുത്തകാലത്താണ് കാര്‍ഷിക സര്‍വകലാശാല 'കുഞ്ഞുകുഞ്ഞ് വര്‍ണ' 'കുഞ്ഞുകുഞ്ഞ് പ്രിയ' എന്നീ ഇനങ്ങള്‍ വികസിപ്പിച്ചെന്നു കുര്യന്‍ മനസിലാക്കിയത്. തന്റെ ഭാര്യാപിതാവ് വികസിപ്പിച്ച ഇനം തന്നെയാണിതെന്നു പിന്നീടു നടത്തിയ അന്വേ,ണത്തില്‍ വ്യക്തമായി. ഇതേത്തുടര്‍ന്നാണ് വിത്തില്‍ അവകാശവാദമുന്നയിച്ച് സര്‍വകലാശാലയെ സമീപിച്ചത്. അനുകൂലായ മറുപടി സര്‍വകലാശാലയുടെ ഭാഗത്തുനിന്നു ലഭിച്ച സാഹചര്യത്തില്‍ പേന്റന്റ് എടുക്കാനുള്ള ശ്രമത്തിലാണ് അബ്രഹാമിന്റെ കുടുംബം.
First published: April 25, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍