• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചാത്തന്നൂരിൽ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു

Gowthamy GG
Updated: March 16, 2018, 9:59 PM IST
ചാത്തന്നൂരിൽ വാഹനാപകടം: ഒരു കുടുംബത്തിലെ മൂന്നുപേർ മരിച്ചു
Gowthamy GG
Updated: March 16, 2018, 9:59 PM IST
കൊല്ലം: ചാത്തന്നൂരിൽ വാഹനാപകടത്തിൽ മൂന്നു മരണം.  ഒരു കുടുംബത്തിലെ മൂന്ന് പേരാണ് മരിച്ചത്.  ഉച്ചയ്ക്ക് രണ്ടരയോടെ സ്റ്റാൻഡേർഡ് ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്.

ചാത്തന്നൂർ ഏറം കൊല്ലന്റഴികത്ത് സ്വദേശി ഷിബു, ഭാര്യ സിജി, മകൻ അനന്തു എന്നിവരാണ് മരിച്ചത്. ഇവർ സഞ്ചരിച്ചിരുന്ന  ആക്ടീവ സ്കൂട്ടർ കെഎസ്ആർടിസി ഫാസ്റ്റ് ബസിൽ ഇടിച്ചാണ് അപകടമുണ്ടായത്.

അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൊട്ടിയം കിംസ് ആശുപത്രിയിൽ വച്ചാണ് സിജിയും അനന്തുവും മരിച്ചത്. പാരിപ്പള്ളി ഗവൺമെന്റ് മെഡിക്കൽ കോളേജിൽ വച്ചാണ് ഷിബു മരിച്ചത്.
First published: March 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍