• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് പിണറായി

Gowthamy GG
Updated: February 23, 2018, 4:45 PM IST
കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് പിണറായി
File photo of Kerala Chief Minister Pinarayi Vijayan. (Getty Images)
Gowthamy GG
Updated: February 23, 2018, 4:45 PM IST
തിരുവനന്തപുരം: അട്ടപ്പാടിയിൽ മോഷണക്കുറ്റം ആരോപിച്ച് യുവാവിനെ തല്ലിക്കൊന്ന സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇതിനായി നിർദേശം നൽകിയിട്ടുണ്ടെന്നും അദ്ദേഹം. ഫേസ്ബുക്ക് പോസ്റ്റിലാണ് പിണറായി ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. സംഭവം അത്യന്തം അപലപനീയമെന്നും അദ്ദേഹം കുറിച്ചു. ഇത്തരം ആക്രമങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ലെന്നും ഇത് ഒരു തരത്തിലും അംഗീകരിക്കാവുന്നതല്ലെന്നും പിണറായി വ്യക്തമാക്കി.

യുവാവിനെ ആക്രമിച്ചവർക്കെതിരെ കർശന നടപടി എടുക്കുമെന്ന് മന്ത്രി ബാലനും നേരത്തെ അറിയിച്ചിരുന്നു. മധുവിനെ ആക്രമിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ മാതൃകപരമായ നടപടി വേണമെന്നാണ് ഇവരുടെ ആവശ്യം. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് ഏഴ് പേരെ പൊലീസ്  കസ്റ്റ ഡിയിലെടുത്തിട്ടുണ്ട്. അന്വേഷണത്തിനായി പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ട്. തൃശൂർ റേഞ്ച് ഐജിക്കൈാണ് അന്വേഷണ ചുമതല.

മോഷണക്കുറ്റം ആരോപിച്ച് നാട്ടുകാർ മധുവിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചിരുന്നു. പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ട് പോകുന്നതിനിടെയാണ് മധു മരിച്ചത്. മധുവിന് മനോവൈകല്യം ഉണ്ടായിരുന്നു.
First published: February 23, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍