• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മരങ്ങാട്ടുപള്ളിയിൽ അരനൂറ്റാണ്ടിനിടയിൽ ആദ്യമായി കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം


Updated: July 2, 2018, 6:16 PM IST
മരങ്ങാട്ടുപള്ളിയിൽ അരനൂറ്റാണ്ടിനിടയിൽ ആദ്യമായി കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം

Updated: July 2, 2018, 6:16 PM IST
കോട്ടയം: പാലാ മരങ്ങാട്ടുപള്ളി ഗ്രാമപഞ്ചായത്തിൽ അരനൂറ്റാണ്ടിനിടയിൽ ആദ്യമായി കോൺഗ്രസിന് പ്രസിഡൻറ് സ്ഥാനം. വർഷങ്ങളായി യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ
കേരള കോൺഗ്രസിനാണ് പ്രസിഡന്റ് സ്ഥാനം ലഭിച്ചിരുന്നത്.

കേരള കോൺഗ്രസ് എം ചെയർമാൻ കെ.എം മാണിയുടെ ജന്മനാടായ മരങ്ങാട്ടുപള്ളി പഞ്ചായത്തിൽ കഴിഞ്ഞ

50 വർഷത്തിനിടയിൽ ആദ്യമായാണ് കോൺഗ്രസിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളിൽ
ഭരണം കിട്ടിയപ്പോഴെല്ലാം കേരള കോൺഗ്രസിനായി
Loading...
രുന്നു പ്രസിഡന്റു സ്ഥാനം.

കഴിഞ്ഞ തദ്ദേശഭരണ തിരഞ്ഞെടുപ്പിൽ കോൺഗ്രസും കേരള
കോൺഗ്രസും ഒറ്റയ്ക്കായിരുന്നു മത്സരിച്ചത്. 14 അംഗ പഞ്ചായത്തിൽ കേരള കോൺഗ്രസ് - 5, കോൺഗ്രസ് - 4, എൽ.ഡി.എഫ് - 4, ബി.ജെ.പി- 1 എന്നിങ്ങനെയായിരുന്നു കക്ഷിനില.

യു.ഡി.എഫ് സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടർന്ന് രണ്ടര വർഷം വീതം  പ്രസിഡന്റ് സ്ഥാനം വീതം വയ്ക്കുവാൻ കോൺഗ്രസ്,  കേരള കോൺഗ്രസ് പാർട്ടികൾ ധാരണയിലെത്തി.
ആദ്യരണ്ടര വർഷം കേരള കോൺഗ്രസിലെ ഡോ. റാണി ജോസഫിനായിരുന്നു  പ്രസിഡന്റ് സ്ഥാനം ലഭിച്ചത്.

കെ.എം മാണി യു.ഡി.എഫ് വിട്ടതോടെ ഇരു പാർട്ടികൾ തമ്മിലുള്ള
കരാർ വ്യവസ്ഥ നീണ്ടു പോവുകയായിരുന്നു. മാണി വീണ്ടും യു.ഡി.എഫി ൽ തിരിച്ചെത്തിയതോടെ നേതൃമാറ്റത്തിന് കളമൊരുങ്ങുകയായിരുന്നു.

തിങ്കളാഴ്ച നടന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ കൃഷി വകുപ്പ്
അസിസ്റ്റന്റ് ഡയറക്ടർ കെ.എസ് കുര്യാച്ചൻ വരണാധികാരിയായിരു
ന്നു. യു.ഡി.എഫ് സ്ഥാനാർത്ഥിയായി കോൺഗ്രസിലെ ആൻസമ്മ സാബുവിന്റെപേര് കേരള കോൺഗ്രസിലെ റാണി ജോസഫ് നിർദേശിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി സി.പി രാഗിണി
യെ, റെജി കുളംപള്ളിൽ നിർദേശിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ ആൻസമ്മ സാബു വിന് 10 വോട്ടും എതിർസ്ഥാനാർത്ഥിക്ക് നാലു വോട്ടും കിട്ടി. ഏക ബി.ജെ.പി അംഗം യു.ഡി.എഫിന് വോട്ടുചെയ്തു.

 
First published: July 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍