• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പുരാവസ്തുക്കളുടെ ആലയമൊരുക്കി അഷറഫ്

പലതരത്തിലും വലിപ്പത്തിലുമുള്ള ഗ്രാമഫോണുകള്‍ ഉള്‍പ്പെടെ പുരാവസ്തുക്കളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്


Updated: February 10, 2018, 4:51 PM IST
പുരാവസ്തുക്കളുടെ ആലയമൊരുക്കി അഷറഫ്
പലതരത്തിലും വലിപ്പത്തിലുമുള്ള ഗ്രാമഫോണുകള്‍ ഉള്‍പ്പെടെ പുരാവസ്തുക്കളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്

Updated: February 10, 2018, 4:51 PM IST
 

പഴയത് പൊന്നാണെന്ന് മറ്റാരേക്കാള്‍ കൂടുതല്‍ അറിയാവുന്ന ആളാണ് കോഴിക്കോട് കുണ്ടായിത്തോട് സ്വദേശിയായ അഷ്‌റഫ്. ഇദ്ദേഹത്തിന്റെ വീട് ഇപ്പോള്‍ പഴമയുടെ ആലയമാണ്. പലതരത്തിലും വലിപ്പത്തിലുമുള്ള ഗ്രാമഫോണുകള്‍ ഉള്‍പ്പെടെ പുരാവസ്തുക്കളുടെ വലിയ ശേഖരമാണ് ഇവിടെയുള്ളത്. മുംബൈയില്‍ നിന്നാണ് ഗ്രാമഫോണുകളുടെ വരവ്. ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ളതും ഇതിനാണ്.

സംഗീതമൊഴുകിയെത്തുന്ന പാട്ടുപെട്ടിക്കാവട്ടെ നൂറ്റാണ്ടുകളുടെ പഴക്കവും.ഓടിലും പിത്തളയിലും തീര്‍ത്ത, പഴമയുടെ പ്രതാപം വിളിച്ചോതുന്ന വസ്തുക്കള്‍ വേറെയും. നടരാജ വിഗ്രഹവും കൃഷ്ണവിഗ്രഹവും റാന്തലും ആട്ടുകട്ടിലുമെല്ലാമുണ്ട് അഷ്റഫിന്റെ പുരാവസ്തുശേഖരത്തില്‍. നൂറുവര്‍ഷത്തിലധികം പഴക്കമുള്ള പിയാനോയാണ് കൂട്ടത്തിലെ കേമന്‍.പലനാടുകളില്‍ നിന്നായി കോഴിക്കോട്ടെത്തിയതാണ് ഇതെല്ലാം.

നാടുവാഴികാലത്തെ ഓര്‍മ്മിപ്പിക്കുന്ന തേക്കിലും ഈട്ടിയിലും കടഞ്ഞെടുത്ത കട്ടിലുകളും മേശകളുമുണ്ട് കൂട്ടത്തില്‍. രാജഭരണത്തിന്റെ പ്രൗഢി മങ്ങാത്ത ഇരിപ്പിടങ്ങളും ഏറെ ആകര്‍ഷകമാണ്. പഴയ തറവാടുകളില്‍ നിന്നും മറ്റും ശേഖരിക്കുന്ന ഇത്തരം വസ്തുക്കള്‍ക്ക് ആവശ്യക്കാരും ഏറെയാണ്.

 

 
First published: January 30, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍