• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അര്‍ജന്റീന കപ്പടിക്കുന്നതും കാത്ത് ഫിലിപ്പേട്ടന്‍

news18india
Updated: June 18, 2018, 4:21 PM IST
അര്‍ജന്റീന കപ്പടിക്കുന്നതും കാത്ത് ഫിലിപ്പേട്ടന്‍
news18india
Updated: June 18, 2018, 4:21 PM IST
കോട്ടയം : ഫുട്‌ബോളിനെ ജീവനുതുല്യം പ്രണയിക്കുന്നയാളാണ് കോട്ടയം കുമരകം സ്വദേശിയായ ഫിലിപ്പ്. ഫുട്‌ബോളിനെ സ്‌നേഹിക്കുന്നത് എന്താ ഇത്ര വലിയ കാര്യം എന്ന് ചിന്തിക്കുന്നവരുണ്ടാകാം. എന്നാൽ അര്‍ജന്റീന ഫാനായ ഫിലിപ്പേട്ടന് വയസ് 105 ആണ്. ഇത്തവണ അര്‍ജന്റീന കപ്പടിക്കുന്നത് കാണാന്‍ മറ്റാരെക്കാളും ആത്മവിശ്വാസത്തോടെയാണ് ഫിലിപ്പേട്ടന്‍ കാത്തിരിക്കുന്നത്.

അര്‍ജന്റീനയെ കുറിച്ച് ചോദിച്ചാല്‍ വാചലനാകുന്ന ഫിലിപ്പേട്ടന്റെ ആരാധനാപാത്രം മെസ്സിയാണ്. ഫൗള്‍ ഒന്നും ചെയ്യാത്ത വളരെ നല്ല കളിക്കാരന്‍ ആയതുകൊണ്ടാണ് മെസ്സിയെ ഇത്രയും സ്‌നേഹിക്കുന്നതെന്നാണ് അദ്ദേഹം പറയുന്നത്.

വളരെ ചെറിയ പ്രായം മുതല്‍ തന്നെ കടുത്ത ഫുട്‌ബോള്‍ ഭ്രാന്തനായ ഫിലിപ്പ് സ്‌കൂള്‍ ടീമിന്റെ ക്യാപ്റ്റനും ആയിരുന്നു. ഫൗളില്ലാതെ കളിക്കുന്ന അര്‍ജന്റീന ടീമിനെയും മെസിയെക്കുറിച്ചും അല്ലാതെ മറ്റൊരു ടീമിനെക്കുറിച്ച് സംസാരിക്കാന്‍ പോലും ഫിലിപ്പേട്ടന്‍ തയ്യാറല്ല. അര്‍ജന്റീന തന്നെ ഫൈനലില്‍ എത്തുമെന്നാണ് ഇദ്ദേഹം ഉറപ്പിച്ച് പറയുന്നത്. ഏതായാലും ഫിലിപ്പേട്ടന്റെ സ്വപ്‌നം ഇത്തവണ സഫലമാകട്ടേയെന്ന് നമുക്കും പ്രതീക്ഷിക്കാം.

First published: June 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍