• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൊങ്കാലയർപ്പിച്ച നിർവൃതിയിൽ ഭക്തലക്ഷം

Gowthamy GG
Updated: March 2, 2018, 8:45 PM IST
പൊങ്കാലയർപ്പിച്ച നിർവൃതിയിൽ ഭക്തലക്ഷം
Attukal Temple/FB
Gowthamy GG
Updated: March 2, 2018, 8:45 PM IST
തിരുവനന്തപുരം: ഭക്തിയുടെ നിറവിൽ ആറ്റുകാലമ്മയ്ക്ക് പൊങ്കാലയർപ്പിച്ച് സ്ത്രീ ലക്ഷങ്ങൾ. ഈ വർഷത്തെ ആറ്റുകാൽ പൊങ്കാല അവസാനിച്ചു. രാവിലെ 10.30ന് പണ്ടാരയടുപ്പിൽ തീപകർന്നതോടെ പൊങ്കാല ആരംഭിച്ചു. ഉച്ചയ്ക്ക് രണ്ടരയോടെ പൊങ്കാല നിവേദിച്ചതോടെ ആത്മനിർവൃതിയിൽ ഭക്തർ മടങ്ങി. ദിവസങ്ങൾക്കു മുമ്പു തന്നെ പൊങ്കാലയ്ക്കായി നിരവധി പേർ ക്ഷേത്ര സന്നിയിൽ എത്തിയിരുന്നു.

ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിച്ചാണ് ഇത്തവണ പൊങ്കാല നടന്നത്. കർശന സുരക്ഷാ സൗകര്യങ്ങൾ ഒരുക്കിയിരുന്നു.പൊങ്കാലയിട്ടു മടങ്ങുന്നവർക്ക് പോകുന്നതിനായി കെഎസ്ആർടിസിയും റെയിൽവെയും വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. പൊങ്കാല കഴിഞ്ഞ് മണിക്കൂറുകൾക്കുളളിൽ നഗരം വൃത്തിയാക്കും.

കുത്തിയോട്ടവും എഴുന്നള്ളത്തുമാണ് ഇന്നുള്ള മറ്റു ചടങ്ങുകൾ. രാത്രി എട്ടുമണിയോടെ കുത്തിയോട്ടത്തിന് ചൂരൽ കുത്തും. പതിനൊന്നേ കാലോടെയാണ് എഴുന്നള്ളത്ത്. 983 ബാലന്മാരാണ് കുത്തിയോട്ടത്തിലുള്ളത്.

ശനിയാഴ്ച രാവിലെ മണക്കാട് ശാസ്താ ക്ഷേത്രത്തിൽ ഇറക്കിപ്പൂജ കഴിഞ്ഞ് രാവിലെ എട്ടിന് അകത്തെഴുന്നള്ളത്ത് . രാത്രി 9ന് കാപ്പഴിച്ച് കുടിയിളക്കും. 12.30ന് കുരുതിയോടെ ഉത്സവം സമാപിക്കും.
First published: March 2, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍