• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഭക്ഷണശാലകൾക്ക് രാത്രി വിലക്ക്; ടെക്കികൾ പട്ടിണിയിലാകും

Gowthamy GG
Updated: March 7, 2018, 8:52 PM IST
ഭക്ഷണശാലകൾക്ക് രാത്രി വിലക്ക്; ടെക്കികൾ പട്ടിണിയിലാകും
Gowthamy GG
Updated: March 7, 2018, 8:52 PM IST
തിരുവനന്തപുരം: സാമൂഹ്യവിരുദ്ധർക്കെതിരായ പൊലീസ് നടപടിയിൽ വലഞ്ഞിരിക്കുന്നത് ടെക്നോപാർക്ക് ജീവനക്കാർ. കഴക്കൂട്ടത്ത് തുടർച്ചയായി അക്രമങ്ങൾ ഉണ്ടാകുന്ന പശ്ചാത്തലത്തിൽ രാത്രി 11 മണിക്ക് ശേഷം ഹോട്ടലുകളും തട്ടുകടകളും പ്രവർത്തിപ്പിക്കരുതെന്ന്  പൊലീസ് നിർദേശമുണ്ട്. ഇതാണ് ടെക്കികളെ വലച്ചിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ടെക്നോപാർക്കിലെ സ്ത്രീകൾ
ഉൾപ്പെടെയുള്ള ജീവനക്കാരടക്കം നിരവധി പേരാണ് കഴക്കൂട്ടത്തെ ഹോട്ടലുകളെയും തട്ടുകടകളെയും ആശ്രയിക്കുന്നത്.

രാത്രികാലങ്ങളിൽ സാമൂഹ്യവിരുദ്ധർ കഴക്കൂട്ടം കേന്ദ്രമാക്കുന്നുവെന്ന് രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്‌റെ  അടിസ്ഥാനത്തിലാണ് നടപടി. രാത്രികാലങ്ങളിൽ മദ്യപസംഘം കഴക്കൂട്ടത്തെത്തി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പതിവാണെന്നു സൈബർ സബ് ഡിവിഷൻ കഴക്കൂട്ടം അസിസ്റ്റന്റ് കമ്മീഷ്ണർ ആർ അനിൽകുമാർ പറഞ്ഞു. ദിവസങ്ങൾക്കു മുമ്പ് ടെക്നോപാർക്ക് മുതൽ അരശുമൂടുവരെള്ള ഭാഗത്ത് റോഡിന് ഇരുവശത്തും നിർത്തിയിട്ടിരുന്ന 15 വാഹനങ്ങളും വീട്ടുവളപ്പിൽ കിടന്ന അഞ്ച് വാഹനങ്ങളും രണ്ട് സ്കൂൾ ബസുകളും ഫ്ലാറ്റുകളുടെ ചില്ലുകളും മദ്യപസംഘം തകർത്തിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

രാത്രിയിൽ സാമൂഹ്യവിരുദ്ധർ ആഹാരം കഴിക്കുന്നതും മദ്യപിക്കുന്നതും കഴക്കൂട്ടത്തെ കടകളിൽ നിന്നാണെന്നു പൊലീസ് പറയുന്നു. അതേസമയം പൊലീസ് നടപടിക്കെതിരെ ടെക്നോപാർക്ക് ജീവനക്കാരും വ്യവസായികളും രംഗത്തെത്തി. കടകൾ തുറന്നിരിക്കുന്നത് ക്രമസമാധാന പ്രശ്നമുണ്ടാക്കുന്നുവെന്ന പൊലീസിന്റെ ആരോപണം ശരിയല്ലെന്നാണ് വ്യവസായികൾ പറയുന്നത്. രാത്രിയിൽ കടകൾ അടച്ചിട്ടാൽ കഴക്കൂട്ടവും പരിസരവും വിജനമാകുമെന്നും ഇത് സ്ത്രീസുരക്ഷയെ ബാധിക്കുമെന്നും ആരോപണമുണ്ട്.

കഴക്കൂട്ടം കഴിഞ്ഞാൽ രാത്രികാലങ്ങളിൽ തുറന്നിരിക്കുന്ന ഹോട്ടലുകളുള്ളത് തമ്പാനൂരും ആറ്റിങ്ങലിലും മാത്രമാണ്. ടെക്നോപാർക്ക് ക്യാന്റീൻ രാത്രിയിൽ പ്രവർത്തിക്കാറുമില്ല. അതിനാൽ ഹോട്ടലുകൾ അടപ്പിക്കാതെ ക്രമസമാധാന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നാണ് ഇവരുടെ ആവശ്യം.
First published: March 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍