• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കേരളത്തില്‍ നിന്നൊരു 'വവ്വാല്‍ മാന്‍'

news18india
Updated: May 29, 2018, 1:13 PM IST
കേരളത്തില്‍ നിന്നൊരു 'വവ്വാല്‍ മാന്‍'
news18india
Updated: May 29, 2018, 1:13 PM IST
തൃശ്ശൂര്‍  : നിപാ വൈറസ് ബാധ പടര്‍ന്നു പിടിച്ചതോടെ കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടത് വവ്വാലുകളെ കുറിച്ചായിരുന്നു. വൈറസ് ബാധ പടര്‍ത്തുന്നത് വവ്വാലുകളാണെന്ന പ്രചരണം ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തി. പലയിടങ്ങളിലും വവ്വാലുകളെ കൂട്ടത്തോടെ കൊന്നൊടുക്കാനും തുടങ്ങി. എന്നാല്‍ പിന്നീട് വിദഗ്ധ പരിശോധനയില്‍ നിപാ പടര്‍ന്നത് വവ്വാലുകളില്‍ നിന്നല്ല എന്ന സ്ഥിരീകരണമെത്തി. ഇത് ആശ്വാസകരമായ വാര്‍ത്തയായിരുന്നുവെങ്കിലും ഏറ്റവും കൂടുതല്‍ സന്തോഷിപ്പിച്ചത് തൃശ്ശൂരുകാരനായ മാധവനെയായിരുന്നു.

ഡോക്ടര്‍ അറക്കല്‍ മാധവന്‍ അഥവ തൃശ്ശൂരുകാരുടെ സ്വന്തം വവ്വാല്‍ മാധവന്‍.പതിറ്റാണ്ടുകളായി വവ്വാലുകള്‍ക്കൊപ്പം സഞ്ചരിക്കുന്ന ഗവേഷകനാണ് 82 കാരനായ മാധവന്‍. 1964 ല്‍ ആരംഭിച്ച ഈ യാത്രയില്‍ വവ്വാലുകളെകുറിച്ച് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധേയമായ നിരവധി പ്രബന്ധങ്ങളാണ് അദ്ദേഹം അവതരിപ്പിച്ചത്. ഇതിനൊപ്പം വവ്വാല്‍ മാന്‍ എന്ന വിശേഷണവും. ഈ പ്രായത്തിലും ഗവേഷണം തുടരുന്ന ഡോക്ടര്‍ മാധവന്‍, മൂന്നുതരം വവ്വാലുകളെ വീട്ടില്‍ വളര്‍ത്തുന്നുമുണ്ട്.

നിപാ വൈറസുമായി ബന്ധപ്പെട്ട് നിലവില്‍ ആശങ്ക വേണ്ടെന്നാണ് ഡോക്ടറുടെ അഭിപ്രായം. വവ്വാലുകള്‍ രോഗവാഹകരാകാന്‍ സാധ്യതയില്ലെന്നും സംശയങ്ങളുടെ പേരില്‍ ഇവയെ കൊന്നൊടുക്കുന്നത് മനുഷ്യര്‍ക്ക് വിനയാകുമെന്നും ഇദ്ദേഹം മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

First published: May 29, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍