• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ബിഡിജെഎസും ബിജെപിയും തെരഞ്ഞെടുപ്പിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു

News18 Malayalam
Updated: May 9, 2018, 4:41 PM IST
ബിഡിജെഎസും ബിജെപിയും തെരഞ്ഞെടുപ്പിൽ നേർക്കുനേർ ഏറ്റുമുട്ടുന്നു
News18 Malayalam
Updated: May 9, 2018, 4:41 PM IST
തിരുവനന്തപുരം: മുന്നണിയില്‍ തര്‍ക്കം തുടരുന്നതിനിടെ പഞ്ചായത്ത് ഉപതരെഞ്ഞെടുപ്പില്‍ നേര്‍ക്കു നേര്‍ മത്സരിച്ച് ബിജെപിയും ബിഡിജെഎസും. തിരുവനന്തപുരം വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡിലാണ് ഘടകക്ഷികള്‍ ഏറ്റുമുട്ടുന്നത്. മുന്‍ധാരണ പാലിക്കാതെ ബിജെപി സീറ്റ് പിടിച്ച് എടുക്കുകയായിരുന്നു എന്ന് ബിഡിജെഎസ് ആരോപിക്കുന്നു.

കരുത്തുകാട്ടാന്‍ ഒറ്റയ്ക്കു മത്സരിക്കണമെന്നാണ് വെള്ളാപ്പള്ളി നടേശന്‍ ചെങ്ങന്നൂരില്‍ ബിഡിജെഎസിനു നല്‍കിയ ഉപദേശം. തുഷാര്‍ വെള്ളാപ്പള്ളി ആ ഉപേദശം തള്ളിയെങ്കിലും വിളപ്പില്‍ പഞ്ചായത്തിലെ കരുവിലാഞ്ചി വാര്‍ഡിലെ ദാമോദരന്‍ നായര്‍ ജനറല്‍ സെക്രട്ടറിയുടെ ഉപദേശം ശിരസാവഹിച്ചു. ബിജെപി ചതിച്ചെന്നും ഒത്തുപോകാനാകില്ലെന്നും ദാമോദരന്‍ നായര്‍

എന്നാൽ ഇതൊന്നും ബിജെപിയുടെ സാധ്യതകളെ ബാധിക്കില്ലെന്ന് എന്‍ഡിഎ സ്ഥാനാര്‍ഥിക്ക് ആത്മവിശ്വാസം. എന്‍ഡിഎ മുന്നണിയിലെ തമ്മിലടി തുണയ്ക്കുമെന്ന് ഇടതു-വലത് സ്ഥാനാര്‍ഥികളുടെ പ്രതീക്ഷ.

ശക്തമായ ചതുഷ്‌കോണ മത്സരം നടക്കുന്ന കരുവിലാഞ്ചി വാര്‍ഡ് യുഡിഎഫിന്റെ സിറ്റിങ് സീറ്റാണ്. 31നാണ് തെരഞ്ഞെടുപ്പ്. ചെങ്ങന്നൂരില്‍ ഒറ്റയ്ക്കു നിന്ന് കരുത്തു കാട്ടാന്‍ തയാറാകാത്ത ബിഡിജെഎസിന്റെ കരുവിലാഞ്ചിയിലെ കരുത്ത് ജൂണ്‍ ഒന്നിന് അറിയാം.
First published: May 9, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...