• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊട്ടാരക്കരയിൽ യുവാവിന്‍റെ വീടാക്രമിച്ചതിൽ പ്രതിഷേധിച്ച് ബിജെപി ഹർത്താൽ


Updated: July 2, 2018, 10:21 PM IST
കൊട്ടാരക്കരയിൽ യുവാവിന്‍റെ വീടാക്രമിച്ചതിൽ പ്രതിഷേധിച്ച് ബിജെപി ഹർത്താൽ

Updated: July 2, 2018, 10:21 PM IST
കൊട്ടാരക്കര: പുത്തൂരില്‍ മുഖംമൂടി സംഘം വീടുകയറി ആക്രമിച്ചു. വിഷ്ണുവെന്ന യുവാവിന്റെ വീടിനു നേരെയാണ് മാരകായുധങ്ങളുമായി ആക്രമണം നടത്തിയത്. സംഘം വീട്ടമ്മയെയും മര്‍ദ്ദിച്ചു. ആക്രമണത്തിൽ പ്രതിഷേധിച്ച് കൊട്ടാരക്കര നിയോജക മണ്ഡലത്തിൽ ബിജെപി നാളെ ഹർത്താൽ പ്രഖ്യാപിച്ചു. സംഘർഷസാധ്യത നിലനിൽക്കുന്നതിനാൽ കൊട്ടാരക്കര, പുത്തൂർ, കിഴക്കേ കല്ലട, ശൂരനാട്, ശാസ്താംകോട്ട, പത്തനാപുരം, കുണ്ടറ എന്നീ പൊലീസ് സ്റ്റേഷനുകളുടെ പരിധിയിലുള്ള പ്രദേശങ്ങളിൽ ഇന്നു മുതൽ ഏഴുദിവസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇക്കാലയളവിൽ ജാഥ, പൊതുസമ്മേളനം, പ്രകടനം എന്നിവ നിരോധിച്ചിട്ടുണ്ട്.

രാവിലെ പതിനൊന്നു മണിയോടെയാണ് വിഷ്ണുവിന്റെ വീടിനു നേരെ അക്രമം നടന്നത്. വാഹനത്തിലെത്തിയ മുഖംമൂടി ധരിച്ച സംഘം വീടിനുള്ളില്‍ പ്രവേശിച്ച് ഗൃഹോപകരണങ്ങളും മറ്റും അടിച്ചു തകര്‍ത്തു. ശബ്ദം കേട്ടെത്തിയ വീട്ടമ്മയ്ക്കും മര്‍ദനമേറ്റു. ഇവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

നാട്ടുകാര്‍ ഓടിക്കൂടിയതിനെ തുടര്‍ന്നാണ് അക്രമികള്‍ രക്ഷപ്പെട്ടത്. മാരുതി വാനിലാണ് സംഘമെത്തിയത്. നമ്പര്‍പ്ലേറ്റ് തുണി ഉപയോഗിച്ച് മറച്ചിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. എഴുകോണിലേക്കാണ് സംഘം പിന്നീട് പോയതെന്ന് പറയപ്പെടുന്നു.

പുത്തൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. കാലികളെ വാഹനത്തിൽ വാഹനത്തിൽ കുത്തിനിറച്ചു കൊണ്ടുപോകുന്നതിനെ ചൊല്ലി പ്രദേശത്ത് സംഘര്‍ഷം നിലനിന്നിരുന്നു.
First published: July 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍