• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കലിക മോഹനചന്ദ്രൻ അന്തരിച്ചു


Updated: June 15, 2018, 5:30 PM IST
കലിക മോഹനചന്ദ്രൻ അന്തരിച്ചു

Updated: June 15, 2018, 5:30 PM IST
ചെന്നൈ: മലയാള മാന്ത്രിക നോവൽരംഗത്ത് ചലനമുണ്ടാക്കിയ കലികയുടെ സ്രഷ്ടാവും നയതന്ത്രജ്ഞനുമായിരുന്ന ബിഎംസി നായർ (മോഹനചന്ദ്രന്‍ - 77) അന്തരിച്ചു. ചെന്നൈ അണ്ണാ നഗറിലെ വീട്ടില്‍ രാവിലെ പത്തരയോടെയായിരുന്നു അന്ത്യം. ഏറെനാളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. മൊസാംബിക്, ജമൈക്ക, സിങ്കപ്പൂര്‍, കുവൈത്ത് എന്നിവിടങ്ങളില്‍ അംബാസിഡറായി സേവനമനുഷ്ടിച്ചിട്ടുണ്ട്.

മാന്ത്രികനോവലായ കലികയാണ് എഴുത്തുകാരനെന്ന നിലയിൽ മോഹനചന്ദ്രനെ ഏറെ പ്രശസ്തനാക്കിയത്.  പിന്നീട് ഇത് ഷീലയെ നായികയാക്കി ബാലചന്ദ്രൻ മേനോൻ സിനിമയാക്കിയിരുന്നു.  ഹൈമവതി, കാക്കകളുടെ രാത്രി, വേലന്‍ ചടയന്‍, സുന്ദരി, കാപ്പിരി, ഗന്ധകം, പന്തയക്കുതിര, കരിമുത്ത്, അരയാല്‍ അഥവാ ശൂര്‍പ്പണഖ തുടങ്ങിയവയും അദ്ദേഹത്തിന്‍റെ പ്രധാന നോവലുകളാണ്.

1941 മെയ് 20ന് ആലുവയിലാണ് ജനനം. ആലുവ സെന്റ് മേരീസ് ഹൈസ്‌കൂളില്‍ എറണാംകുളം മഹാരാജാസ് കോളേജ്, തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളിലായിരുന്നു പഠനം. 1962ൽ ഒന്നാം റാങ്കോടെ എംഎ ഹിസ്റ്ററി പാസായി. 1965ൽ ഐഎഫ്എസ് ലഭിച്ചു. പിന്നീട് വിദേശരാജ്യങ്ങളിൽ നയതന്ത്ര ഉദ്യോഗസ്ഥനായി.

2001ല്‍ സർവീസില്‍ നിന്ന് വിരമിച്ച മോഹനചന്ദ്രൻ നായർ ചെന്നൈയില്‍ സ്ഥിരതാമസമാക്കി.

ഐക്യരാഷ്ട്രസഭയുടെ ടി.ബി.ഉപദേഷ്ടാവായിരുന്ന ഡോ.എം.കെ.മോനോന്റെ മകള്‍ ലളിതയാണ് ഭാര്യ. മാധവി, ലക്ഷ്മി എന്നിവരാണ് മക്കള്‍.
First published: June 15, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍