• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊല്ലത്ത് ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ

Gowthamy GG | news18
Updated: March 25, 2018, 1:30 AM IST
കൊല്ലത്ത് ദമ്പതികൾ വീട്ടിനുള്ളിൽ മരിച്ച നിലയിൽ
Gowthamy GG | news18
Updated: March 25, 2018, 1:30 AM IST
കൊട്ടാരക്കര: കൊല്ലം വെട്ടിക്കവലയിൽ ദമ്പതികളെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വെട്ടിക്കവല നടുക്കുന്ന് അയണിവേലിൽ വീട്ടിൽ വേണുഗോപാല പിള്ള , ഭാര്യ പ്രസന്ന കുമാരി എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കിടപ്പു മുറിയിലാണ് മൃതദേഹങ്ങൾ കിടന്നത്. വേണുഗോപാല പിള്ള കട്ടിലിലും ഭാര്യ നിലത്തും കമഴ്ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു.

കൊട്ടാരക്കര ഡിവൈഎസ്പി ജെ. ജേക്കബിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ചു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനയച്ചു.
First published: March 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍