• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

വൃദ്ധയോട് കണ്ണില്ലാത്ത ക്രൂരത; ചെറുമകൾക്കെതിരെ കേസ്

Gowthamy GG | news18
Updated: March 19, 2018, 8:06 PM IST
വൃദ്ധയോട് കണ്ണില്ലാത്ത ക്രൂരത; ചെറുമകൾക്കെതിരെ കേസ്
Gowthamy GG | news18
Updated: March 19, 2018, 8:06 PM IST
കണ്ണൂർ: കണ്ണൂര്‍ ആയിക്കരയില്‍ വൃദ്ധയെ ക്രൂരമായി മര്‍ദിച്ച സംഭവത്തിൽ കൊച്ചുമകള്‍ക്കെതിരെ കേസെടുത്തു. സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആയിക്കര ഉപ്പാലവളപ്പിൽ ദീപക്കെതിരെ കേസെടുത്തത്.

കണ്ണൂർ സിറ്റി പൊലീസാണ് കേസെടുത്തത്. മര്‍ദനമേറ്റ കല്യാണിയമ്മയെ ആയിക്കരയിലെ അത്താണി സാന്ത്വന സേവന കേന്ദ്രത്തിലേക്ക് മാറ്റി. ദൃശ്യങ്ങള്‍ കണ്ട നിയമ സേവന അതോറിറ്റിയും വിഷയത്തില്‍ ഇടപെട്ടു.

ദീപ വൃദ്ധയെ തല്ലുകയും തറയിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്യുന്നത് ദൃശ്യങ്ങളിലുണ്ട്. വൃദ്ധ നിലവിളിക്കുന്നതും കേൾക്കാം.

ദീപയുടെ അമ്മ ജാനകിയുടെ അമ്മയാണ് കല്യാണിയമ്മ. കല്യാണിയും ജാനകിയും ദീപയും ഒരു വീട്ടിലാണ് താമസിക്കുന്നത്. മൂന്നുപേര്‍ക്കും മാനസികാസ്വാസ്ഥ്യമുള്ളതായി റിപ്പോര്‍ട്ടുകളുണ്ട്. പോലീസും ആരോഗ്യ വകുപ്പ് അധികൃതരും ഇവരുടെ വീട്ടിലെത്തിയിട്ടുണ്ട്. മൂന്നു പേരെയും വൈദ്യപരിശോധനയ്ക്ക് വിധേയരാക്കും.
First published: March 19, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍