• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഗുരുവായൂര്‍ ആനയോട്ടത്തില്‍ ചെന്താമരാക്ഷന്‍ ഒന്നാമത്


Updated: February 27, 2018, 11:20 PM IST
ഗുരുവായൂര്‍ ആനയോട്ടത്തില്‍ ചെന്താമരാക്ഷന്‍ ഒന്നാമത്

Updated: February 27, 2018, 11:20 PM IST
ഗുരുവായൂര്‍: ആനയോട്ടത്തിൽ ചെന്താമരാക്ഷൻ ഒന്നാം സ്ഥാനത്ത്. നന്ദിനി, അച്ചുതൻ, ദേവി, കണ്ണൻ എന്നീ ആനകളോട് മത്സരിച്ചാണ് ചെന്താമരാക്ഷൻ ഒന്നാമതെത്തിയത്. ക്ഷേത്രത്തിലേക്ക് ആദ്യം ഓടി എത്തി ക്ഷേത്രമതിൽകെട്ടിനകത്തേക്ക് കടന്ന് ക്ഷേത്രം വലം വച്ച് ഓടി എത്തുന്ന ആനയാണ് ഒന്നാം സ്ഥാനം നേടിയതായി കണക്കാക്കുന്നത്.

രണ്ടു മണിയോടെ 28 ആനകൾ മഞ്ചുളാൽ തറക്ക് സമീപം അണിനിരന്നു. ഇതിൽ ഓടാനുള്ള അഞ്ചു ആനകൾ മുൻനിരയിലായിരുന്നു. നാഴികമണി അടിച്ചപ്പോള്‍ ക്ഷേത്രത്തിനകത്തു നിന്നും ആനകൾക്ക് ചാർത്താനുള്ള മണികളുമായി പാപ്പാൻമാർ ആനകൾ നിൽക്കുന്നിടത്തേക്ക് ഓടിയെത്തി, ആനകൾക്ക് ചാർത്തിയ ശേഷം ആനകളുടെ ഓട്ടം ആരംഭിച്ചു.

ഒന്നാമതെത്തിയ ചെന്താമരാക്ഷനെയാണ് ഇനി ഉത്സവം കഴിയുന്നതുവരെ ക്ഷേത്രത്തിനകത്ത് എഴുന്നള്ളിക്കുക. മാർച്ച് എട്ടിന് ആറാട്ടോടെയാണ് ഉത്സവം സമാപിക്കുക.

വർഷങ്ങൾക്ക് മുമ്പ് ഗുരുവായൂരിൽ ശീവേലിക്ക് ആനകൾ ഇല്ലാതിരുന്ന കാലത്ത് തൃക്കണ്ണാ മതിലകത്തു നിന്നും ആനകൾ അമ്പലനടയിലേക്ക് കൂട്ടമായി ഓടിയെത്തിയെന്ന അനുസ്മരണത്തിന്റെ ഭാഗമായി ആചാരമായിട്ടാണ് ആനയോട്ടം നടക്കുന്നത്.
First published: February 27, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍