• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

തീരം സാക്ഷിയായി;സിജുവും സ്റ്റീനയും ഒന്നായി


Updated: April 2, 2018, 9:07 PM IST
തീരം സാക്ഷിയായി;സിജുവും സ്റ്റീനയും ഒന്നായി

Updated: April 2, 2018, 9:07 PM IST
വൈപ്പിൻ: തിരയും തീരവും സാക്ഷിയാക്കി വിവാഹം കഴിക്കണം. കണ്ണൂരുകാരൻ സിജുവിന്റെയും സ്വീഡൻകാരി സ്റ്റീനയുടെയും ഈ
വിവാഹ സ്വപ്നം യാഥാർഥ്യമായിരിക്കുകയാണ്. ചെറായി ബീച്ചിന്റെ മനോഹര പശ്ചാത്തലമാണ് ഇരുവർക്കും വിവാഹവേദിയായിരിക്കുന്നത്. വൈപ്പിൻ തീരത്തെ വിവാഹം ഇതാദ്യമല്ല. ഒരിടവേളയ്ക്ക് ശേഷമാണ് വൈപ്പിൻ തീരം വിവാഹ വേദിയാകുന്നത്.

തളിപ്പറമ്പ് ചേമ്പേരി സ്വദേശിയായ സിജു എട്ട് വർഷമായി സ്റ്റോക്ക് ഹോമിലെ സ്കൂളിൽ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ അധ്യാപകനാണ്.
ചെക്- ജർമനി ദമ്പതികളുടെ മകളായ സ്റ്റീന അവിടെത്തന്നെ അമേരിക്കൻ ട്രാവൽ കമ്പനിയിൽ റവന്യൂ മാനേജരായി ജോലി ചെയ്യുകയാണ്. ഹൈന്ദവ ആചാരങ്ങളിലും വേദങ്ങളിലുമുള്ള താത്പര്യമാണ് ഇരുവരെയും അടുപ്പിച്ചത്. സ്റ്റീന നേപ്പാളിൽ നിന്ന് യോഗ പരിശീലനവും

നേടിയിട്ടുണ്ട്.

കുറച്ച് നാൾ മുമ്പ് സിജുവും സ്റ്റീനയും ചെറായിയിൽ എത്തിയിരുന്നു. ലോകത്തിലെ പല ബീച്ചുകളും സന്ദർശിച്ചിട്ടുള്ള ഇരുവരെയും
ചെറായിയുടെയും സൗന്ദര്യം ആകർഷിക്കുകയായിരുന്നു. ഇതോടെയാണ് ചെറായി വിവാഹവേദിയാക്കാൻ തീരുമാനിച്ചത്.
ഇന്നുച്ചയോടെയായിരുന്നു വിവാഹം. വൈദിക വിധി പ്രകാരമുള്ള ചടങ്ങുകൾക്കു ശേഷം വധൂവരന്മാർ ചെറായി തീരത്തെത്തി അതിഥികളെ സ്വീകരിച്ചു. വിവാഹത്തിൽ പങ്കെടുക്കാൻ ഇരുവരുടെയും ബന്ധുക്കൾ എത്തിയിരുന്നു.
First published: February 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍