• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചെട്ടിക്കുളങ്ങര കെട്ടുകാഴ്ച ലോക ശ്രദ്ധയിലേക്ക് എത്തിയേക്കും

Gowthamy GG | news18
Updated: March 13, 2018, 9:13 PM IST
ചെട്ടിക്കുളങ്ങര കെട്ടുകാഴ്ച ലോക ശ്രദ്ധയിലേക്ക് എത്തിയേക്കും
Gowthamy GG | news18
Updated: March 13, 2018, 9:13 PM IST
ന്യൂഡൽഹി: ചെട്ടികുളങ്ങര കുംഭ ഭരണി ഉത്സവത്തിന്റെ ഭാഗമായ കെട്ടുകാഴ്ച യുനെസ്കോയുടെ അംഗീകാരത്തിനായി ശുപാർശ ചെയ്തിട്ടുണ്ടെന്ന് കേന്ദ്ര സാംസ്കാരിക മന്ത്രി ഡോ. മഹേഷ് ശർമ.
ചെട്ടികുളങ്ങര ഭരണി കെട്ടുകാഴ്ചയ്ക്ക് യുനെസ്കോ പദവി നൽകണമെന്നാവശ്യപ്പെട്ട് 2010ൽ കെ സി വേണുഗോപാൽ എംപിയും ശ്രീ ദേവി വിലാസം ഹിന്ദു മഹാമത കൺവെൻഷൻ സെക്രട്ടറിയും അപേക്ഷ നൽകിയിരുന്നു. ഇതനുസരിച്ച് കേന്ദ്ര സർക്കാർ2011ൽ ശുപാർശയും നൽകിയിരുന്നു.



എന്നാൽ യുനെസ്കോ പദവിക്കായി അപേക്ഷ സമർപ്പിക്കാനുള്ള മാനദണ്ഡങ്ങളിൽ പിന്നീട് ഭേദഗതി വന്നിരുന്നു. ഒര‌ുവർഷം ഒരു ശുപാർശ മാത്രമേ അയക്കാവൂ എന്നായിരുന്നു നിർദേശം. ഇതുവന്നതോടെ യുനെസ്കോ അംഗീകാരത്തിനായി അതുവരെ നൽകിയ ശുപാർശകൾ സാംസ്കാരിക മന്ത്രാലയം

മുൻഗണനാടിസ്ഥാനത്തിൽ പുനഃക്രമീകരിച്ചു. ഇതിൽ ചെട്ടിക്കുളങ്ങര ഭരണി കെട്ടുകാഴ്ചയും  ഉൾപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രി വ്യക്തമാക്കിയത്.



കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിലൊന്നാണ് ചെട്ടിക്കുളങ്ങര . ആലപ്പുഴ ജില്ലയിലെ മാവേലിക്കര താലൂക്കിൽ തിരുവല്ല - കായംകുളം സംസ്ഥാന പാതയോരത്ത് സ്ഥിതി ചെയ്യുന്ന
ക്ഷേത്രമാണ് ചെട്ടിക്കുളങ്ങര. ഇവിടുത്തെ ഉത്സവത്തിലെ പ്രധാനപ്പെട്ട ചടങ്ങാണ് കെട്ടുകാഴ്ച. ക്ഷേത്രത്തിലെ കുംഭ ഭരണി ഉത്സവങ്ങൾക്ക് സമാപനം കുറിച്ച് കൊണ്ടാണ് കെട്ടുകാഴ്ച
നടത്തുന്നത്.



13 കരകൾ ഉൾപ്പെട്ടതാണ് ഈ ക്ഷേത്രം. ഈരേഴ(തെക്ക്), ഈരേഴ(വടക്ക്), കൈത(തെക്ക്), കൈത(വടക്ക്)
എന്നിവ ക്ഷേത്രത്തിന്റെ നാലു ഭാഗത്തുമായി സ്ഥിതി ചെയ്യുന്നു. മറ്റുള്ള കരകൾ കണ്ണമംഗലം (തെക്ക്), കണ്ണമംഗലം (വടക്ക്),പേള, കടവൂർ , ആഞ്ഞിലിപ്ര, മറ്റം(വടക്ക്), മറ്റം(തെക്ക്), മേനാംപള്ളി, നടക്കാവ് ഈ  13 കരക്കാരാണ് കെട്ടുകാഴ്ച ഒരുക്കുന്നത്. കുതിര , തേര്, ഹനുമാൻ, ഭീമൻ, പാഞ്ചാലി എന്നിവയാണ് കെട്ടുകാഴ്ചയിലുള്ളത്.



ചെട്ടിക്കുളങ്ങര കെട്ടുകാഴ്ചയുടെ കൂടുതൽ ചിത്രങ്ങൾ കാണാം

 
First published: March 13, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍