• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ അഞ്ചുവയസുകാരൻ മരിച്ചു


Updated: June 18, 2018, 12:57 PM IST
കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയ അഞ്ചുവയസുകാരൻ മരിച്ചു

Updated: June 18, 2018, 12:57 PM IST
കൊല്ലം: ശ്വാസംമുട്ടലിനെ തുടർന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടി മരിച്ചു, ചികിത്സാ പിഴവെന്ന് ആരോപിച്ച് ആശുപത്രിയിൽ സംഘർഷം.

കോട്ടാത്തല തടത്തിൽഭാഗം മുരുകനിവാസിൽ രതീഷ് - ആര്യ ദമ്പതികളുടെ മകൻ ആദി.ആർ.കൃഷ്ണ(5)യാണ് കഴിഞ്ഞദിവസം രാത്രി 7 മണിയോടെ മരിച്ചത്. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് കുട്ടിയെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ചത്. ആശുപത്രിയിലെ വനിതാ ഡോക്ടറാണ് കുട്ടിയെ പരിശോധിച്ച് ഇൻജക്ഷന് നിർദ്ദേശിച്ചത്. ഇൻജക്ഷൻ എടുത്തയുടനെ കുട്ടിയ്ക്ക് കൂടുതൽ അസ്വസ്ഥത അനുഭവപ്പെടുകയും ഐ.സി.യുവിലേക്ക് മാറ്റുകയുമായിരുന്നു. ഉച്ചയോടെ വീണ്ടും ഒരു ഇൻജക്ഷൻ കൂടി എടുത്തതോടെ കുട്ടി തീർത്തും അവശനിലയിലായതിന്നു അമ്മ പറഞ്ഞു.

ഉടൻ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിലേക്ക് മാറ്റുവാൻ ആശുപത്രി അധികൃതർ നിർദ്ദേശിച്ചു. കുട്ടിയുടെ അവസ്ഥ തീരെ മോശമായതിനാൽ കൊട്ടാരക്കരയിലെതന്നെ സ്വകാര്യ ആശുപത്രിയിലേക്കാണ് രക്ഷിതാക്കൾ കൊണ്ടുപോയത്. ഇവിടെ എത്തിച്ചയുടൻ കുട്ടി മരിച്ചു. താലൂക്ക് ആശുപത്രിയിലെ ചികിത്സയിലുണ്ടായ പിഴവാണ് കുട്ടിയുടെ മരണത്തിന് കാരണമെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നു.

കൊട്ടാരക്കര പൊലീസും ആശുപത്രി സൂപ്രണ്ടും രാത്രി 9.30ഓടെ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചർച്ച നടത്തി. മൃതദേഹം ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുണ്ട്.കൂലിപ്പണിക്കാരനാണ് രതീഷ്. ആദി കോട്ടാത്തല സർക്കാർ എൽ.പി സ്കൂളിലെ ഒന്നാം ക്ളാസ് വിദ്യാർത്ഥിയാണ്.
First published: June 18, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍