• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്ലാസ് മുറികളില്‍ വായനശാല ഒരുക്കി വിദ്യാര്‍ത്ഥികള്‍

നാദപുരത്തെ സി.സി.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ക്ലാസ് മുറികള്‍ തോറും ഗ്രന്ഥാലയം ഒരുക്കി അറിവിന്റെ വിശാല ലോകം തുറന്നിരിക്കുന്നത്


Updated: February 10, 2018, 3:39 PM IST
ക്ലാസ് മുറികളില്‍ വായനശാല ഒരുക്കി വിദ്യാര്‍ത്ഥികള്‍
screen grab of class room library

Updated: February 10, 2018, 3:39 PM IST
 

കോഴിക്കോട് അക്ഷരങ്ങളുടെ പയറ്റിന് ആവേശത്തോടെ അരങ്ങ് തീര്‍ക്കുകയാണ് ഒരുകൂട്ടം വിദ്യാര്‍ത്ഥികള്‍. നാദപുരത്തെ സി.സി.യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ് ക്ലാസ് മുറികള്‍ തോറും ഗ്രന്ഥാലയം ഒരുക്കി അറിവിന്റെ വിശാല ലോകം തുറന്നിരിക്കുന്നത്. വാക്കുകള്‍ക്ക് വെടിയുണ്ടകളെക്കാള്‍ കഴിവുണ്ടെന്ന തിരിച്ചറിവാണ് ഇത്തരമൊരു നീക്കത്തിന് വിദ്യാര്‍ത്ഥികളെ പ്രേരിപ്പിച്ചത്.

കുട്ടികളുടെ ഉദ്യമത്തില്‍ നാട്ടുകാരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും കൂടി പങ്കാളികളായതോടെ പണമായും പുസ്തകമായും പല വഴിയില്‍ സഹായങ്ങളെത്തി. ഒടുവില്‍ ക്ലാസുകള്‍ തോറും പുസ്തകപ്പയറ്റിന് അരങ്ങൊരുങ്ങി. കോഴിക്കോട് ജില്ലയില്‍ ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികള്‍ ഉള്ള സ്‌കൂളിലെ 42 ക്ലാസ് മുറികളിലും വായനശാല ഒരുക്കിയിട്ടുണ്ട്. പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത് പ്രശസ്ത സാഹിത്യകാരന്‍ പി.കെ.പാറക്കടവ് ആയിരുന്നു.



പുതിയകാലം വെല്ലുവിളികളുടെതാണെന്നും വാക്കിന് വെടിയുണ്ടയെക്കാള്‍ കരുത്തുണ്ടെന്ന് തിരിച്ചറിയുന്നവരാണ് എഴുത്തുകാര്‍ക്ക് നേരെ തോക്ക് ചൂണ്ടുന്നതെന്നുമാണ് ഉദ്ഘാടന ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം അറിയിച്ചത്.

 

 

 

 

 

 

 
First published: February 9, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍