• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഈരാറ്റുപേട്ട നഗരസഭാധ്യക്ഷന്‍ 'പാര്‍ടിക്ക്' പുറത്ത്


Updated: April 8, 2018, 10:56 PM IST
ഈരാറ്റുപേട്ട നഗരസഭാധ്യക്ഷന്‍ 'പാര്‍ടിക്ക്' പുറത്ത്

Updated: April 8, 2018, 10:56 PM IST
ഈരാറ്റുപേട്ട: ഒടുവില്‍ പ്രതീക്ഷിച്ചത് തന്നെ സംഭവിച്ചു. ഈരാറ്റുപേട്ട നഗരസഭാ അധ്യക്ഷന്‍ ടി എം റഷീദിന്‍റെ അംഗത്വം സിപിഎം പുതുക്കി നല്‍കിയില്ല. ഇതോടെ ടി എം റഷീദിന് അംഗത്വം നഷ്ടമായി. ഏറെക്കാലമായി പാര്‍ടിയുമായി ശീതസമരത്തിലായിരുന്നു ടി എം റഷീദ്. പാര്‍ടി അച്ചടക്കം ലംഘിച്ചെന്നും, എസ് ഡി പി ഐയുമായി വഴിവിട്ടുള്ള സഹകരണമുണ്ടെന്നും ചൂണ്ടിക്കാട്ടി റഷീദിനെ ലോക്കല്‍ കമ്മിറ്റിയില്‍നിന്ന് ബ്രാഞ്ചിലേക്ക് തരംതാഴ്ത്തിയിരുന്നു. പിന്നീട് പാര്‍ടിയില്‍നിന്ന് പുറത്താക്കാന്‍ ജില്ലാ കമ്മിറ്റി തീരുമാനിച്ചെങ്കിലും, സമ്മേളനകാലയളവായതിനാല്‍ നടപടി എടുക്കാന്‍ നേതൃത്വത്തിന് സാധിച്ചില്ല. അതിനിടെയാണ് അംഗത്വം പുതുക്കാതെ പാര്‍ടി തന്നെ റഷീദിനെ പുറത്താക്കിയത്.

മറ്റക്കാട് ബ്രാഞ്ച് കമ്മിറ്റിയിൽനിന്ന് അംഗത്വം പുതുക്കാനായി ടി എം റഷീദ് അപേക്ഷ നല്‍കിയിരുന്നു. എന്നാലിത് ഏരിയ നേതൃത്വത്തിന്‍റെ കൂടി സമ്മതത്തോടെ ലോക്കല്‍ കമ്മിറ്റി തള്ളുകയായിരുന്നു. അതേസമയം പാര്‍ടി അംഗത്വം ഇല്ലാതായെങ്കിലും നഗരസഭാ അധ്യക്ഷ സ്ഥാനം ഒഴിയില്ലെന്ന് ടി എം റഷീദ് പറയുന്നു. അതേസമയം റഷീദിനെതിരെ നടപടി എടുത്തതായി സമ്മതിക്കാന്‍ ലോക്കല്‍ നേതൃത്വം തയ്യാറായിട്ടില്ല. ഇതേക്കുറിച്ച് മറുപടി പറയേണ്ടത് ജില്ലാനേതൃത്വമാണെന്നാണ് പ്രാദേശിക നേതാക്കള്‍ പറയുന്നത്.
First published: April 8, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍