• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇടഞ്ഞോടിയ ആന കിണറ്റില്‍ വീണു ചരിഞ്ഞു

news18
Updated: March 22, 2018, 4:17 PM IST
ഇടഞ്ഞോടിയ ആന കിണറ്റില്‍ വീണു ചരിഞ്ഞു
news18
Updated: March 22, 2018, 4:17 PM IST
പാലക്കാട്: ചെര്‍പ്പുളശ്ശേരിയില്‍ ഉത്സവത്തിനു കൊണ്ടുവന്ന ആന കിണറ്റില്‍ വീണ് ചരിഞ്ഞു. ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ഗുരുവായൂര്‍ ശേഷാദ്രി എന്ന ആനയാണ് ചരിഞ്ഞത്.

ചെര്‍പ്പുളശ്ശേരി ശ്രീകൃഷ്ണപുരം തിരുവാഴിയോട് ഉത്രത്തില്‍ക്കാവ് ക്ഷേത്രത്തിലെ ഭരണി ഉത്സവത്തിനെത്തിച്ചതായിരുന്നു ആനയാണ് ചരിഞ്ഞത്. ഇന്നലെ വൈകീട്ട് 8.45 ഓടെ ഉത്സവം കഴിഞ്ഞു മടങ്ങുകയായിരുന്ന ആന വിരണ്ടോടി കിണറ്റില്‍ വീഴുകയായിരുന്നു.

ക്ഷേത്രത്തില്‍ നിന്നു രണ്ടു കിലോമീറ്റര്‍ അകലെയുള്ള ആള്‍മറയില്ലാത്ത കിണറ്റിലേക്കാണ് ആന തലകുത്തി വീണത്. ഉത്സവത്തിനു ശേഷം നെറ്റിപ്പട്ടം അഴിച്ചു ആനയെ മടക്കി കൊണ്ടു പോകുമ്പോഴാണു സംഭവമെന്നു പൊലീസ് അറിയിച്ചു.

നീലിപ്പറമ്പില്‍ വിശ്വന്‍ എന്നയാളുടെ വീട്ടുവളപ്പിലെ കിണറ്റിലാണ് ആന വീണത്. പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും സംയുക്തമായി ക്രെയിന്‍ ഉപയോഗിച്ചും മണ്ണു മാന്തി യന്ത്രം കൊണ്ട് കിണര്‍ ഇടിച്ചും രാത്രി പത്തരയോടെയാണ് ആനയുടെ ജഡം പുറത്തെടുത്തത്.
First published: March 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍