• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

അച്ഛൻ മരിച്ചത് അറിയാതെ കസ്തൂരി പരീക്ഷ എഴുതി; മകൻ ഡോക്ടറാകുംമുമ്പ് കൃഷ്ണസ്വാമി പോയി


Updated: May 6, 2018, 11:33 PM IST
അച്ഛൻ മരിച്ചത് അറിയാതെ കസ്തൂരി പരീക്ഷ എഴുതി; മകൻ ഡോക്ടറാകുംമുമ്പ് കൃഷ്ണസ്വാമി പോയി

Updated: May 6, 2018, 11:33 PM IST
കൊച്ചി: അച്ഛന്റെ മരണം അറിയാതെ കസ്തൂരി മഹാലിംഗം നീറ്റ് പരീക്ഷ എഴുതി. കൊച്ചി തമ്മനം നളന്ദ പബ്ലിക് സ്ക്കൂളിൽ മഹാലിംഗം പരീക്ഷ എഴുതുമ്പോൾ അച്ഛൻ കൃഷ്ണസ്വാമി ആശുപത്രിയിൽ ജീവിതത്തോട് മല്ലടിക്കുകയായിരുന്നു.

കൃഷ്ണസ്വാമി ജീവതത്തെ സ്വപ്നം കണ്ടിരുന്നത് മകൻ കസ്തൂരിയിലൂടെയാണ്. ഒരാഴ്ചയായി സുഖമില്ലാതിരുന്നിട്ടും മകനെയും കൂട്ടി കാതങ്ങൾ പിന്നിട്ട് കൊച്ചിയിലെ പരീക്ഷാ കേന്ദ്രത്തിലേക്ക് എത്താൻ കാരണം അതു തന്നെയാണ്. കടുത്ത വേദന അനുഭവിച്ചപ്പോഴും മകനെ അറിയിക്കാതെ കടിച്ചമർത്തി. അവൻ ഡോക്ടറായി കാണണമെന്ന ആഗ്രഹം ഹോട്ടൽ ജീവനക്കാരോടും മറച്ചു വച്ചില്ല.

നെഞ്ചുവേദന കാരണം മകനെ ഓട്ടോയിൽ കയറ്റി വിടാൻ ഹോട്ടൽ ജീവനക്കാരനോട് പറഞ്ഞു. മകൻ പോയി അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും വേദന കലശലായി. ആദ്യമെത്തിച്ച ആശുപത്രിയിൽ ഡോക്ടർ ഉണ്ടായിരുന്നില്ല. രണ്ടാമത്തെ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. പരീക്ഷ കഴിഞ്ഞ് ഇറങ്ങിയ കസ്തൂരിയോട് അച്ചന് സുഖമില്ലെന്നാണ് അറിയിച്ചത്. പൊലീസ് വണ്ടി മോർച്ചറിക്ക് മുന്നിൽ അവന്റെ മനസ് നടുങ്ങി. പിന്നെ കണ്ടു നിന്നവരെപ്പോലും തളർത്തുന്ന നിലവിളി. മറ്റൊരു പരീക്ഷണത്തിന് മുന്നിൽ വിങ്ങിപ്പൊട്ടി തല കുമ്പിട്ടിരുന്നു. പിന്നെ മൃതദേഹവുമായി സ്വദേശത്തേക്ക്.
First published: May 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍