• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ട്രെയിനിൽനിന്ന് ആലുവ പുഴയിലേക്ക് വീണ പെൺകുട്ടിയെ രക്ഷപെടുത്തി

News18 Malayalam
Updated: July 4, 2018, 1:11 PM IST
ട്രെയിനിൽനിന്ന് ആലുവ പുഴയിലേക്ക് വീണ പെൺകുട്ടിയെ രക്ഷപെടുത്തി
River Rep image
News18 Malayalam
Updated: July 4, 2018, 1:11 PM IST
കൊച്ചി: ആലുവയിൽ ട്രെയിനിൽ നിന്ന് പുഴയിൽ വീണ പെൺകുട്ടിയെ നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് രക്ഷപെടുത്തി. രാവിലെ 9.30 യോടെയാണ് സംഭവം. പെരിയാറിന് കുറുകെയുള്ള റെയിൽവെ പാലത്തിൽ വച്ച് ട്രെയിനിൽ നിന്ന് പെൺകുട്ടി പുഴയിലേക്ക് വീഴുകയായിരുന്നു. വീണതിന് ശേഷം നീന്തി രക്ഷപ്പെടാൻ ശ്രമിച്ച പെൺകുട്ടി ഒഴുക്കിൽപ്പെടുകയായിരുന്നു.

പുഴക്ക് നടുവിലൂടെ നീന്തി രക്ഷപ്പെടാന ശ്രമിക്കുന്ന പെൺകുട്ടി ഒഴുകിപ്പോകുന്നത് ആലുവ പാലത്തിലൂടെ നടന്നു പോയവരാണ് ആദ്യം കണ്ടത്. നല്ല ഒഴുക്കുണ്ടായിരുന്നതിനാൽ മണപ്പുറം ഭാഗത്തേക്ക് നീങ്ങുകയായിരുന്നു. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് അവശയായ പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു. സംഗീത എന്ന പേരൊഴികെയുളള വിശദാംശങ്ങൾ പെൺകുട്ടിയിൽ നിന്ന് ലഭിച്ചില്ല. എറണാകുളത്തുനിന്ന് ബിലാസ് പൂരിലേക്ക് പോകുന്ന ട്രെയിനിൽ നിന്നാണ് പെൺകുട്ടി പുഴയിൽ വീണത്. പെൺകുട്ടിയെ പ്രഥമശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചു.
First published: July 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...