• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മത്തിക്കറിയും അയല ഫ്രൈയും മറന്നേക്കൂ

Gowthamy GG
Updated: April 2, 2018, 9:36 PM IST
മത്തിക്കറിയും അയല ഫ്രൈയും മറന്നേക്കൂ
Gowthamy GG
Updated: April 2, 2018, 9:36 PM IST
മലയാളികളുടെ ഊണുമേശയിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് മീൻ കറി. മത്തിക്കറിയും അയല ഫ്രൈയുമൊക്കെയുണ്ടെങ്കിൽ കുശാൽ. അയലയും മത്തിയും കൂട്ടിയുളള ഊണ് ഇനി സ്വപ്നങ്ങളിൽ മാത്രമാകും. ഫിഷറീസ് ഡയറക്ടറേറ്റിന്റെ പഠന റിപ്പോർട്ടാണ് ഇത്
സംബന്ധിച്ച സൂചനകൾ നൽകുന്നത്. സംസ്ഥാനത്ത് മത്സ്യ ലഭ്യതയിൽ വൻ ഇടിവ് ഉണ്ടായിരിക്കുന്നുവെന്നാണ് റിപ്പോർട്ട്. കടലിലും ഉൾനാടൻ ജലാശയങ്ങളിൽ നിന്നുമുള്ള മത്സ്യ ലഭ്യത ഗണ്യമായി കുറഞ്ഞെന്നാണ് കണക്കുകൾ. കഴിഞ്ഞ വർഷത്തെക്കാൾ മത്സ്യ ലഭ്യതയിൽ  51,000 ടണ്ണിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

മത്തിയും അയലയുമുള്‍പ്പെടെ പ്രിയപ്പെട്ട മത്സ്യങ്ങളുടെ അളവ് ഗണ്യമായി കുറഞ്ഞു. ഉൾനാടൻ മത്സ്യങ്ങളുടെ എണ്ണത്തിൽ മാത്രമാണ് വർധന ഉണ്ടായിരിക്കുന്നത്. 2017-18 സാമ്പത്തിക വർഷത്തിൽ ഡിസംബർ വരെ 6.76 ലക്ഷം ടൺ മത്സ്യമേ ലഭിച്ചിട്ടുള്ളു. കഴിഞ്ഞ സാമ്പത്തിക വർഷം 7.27 ലക്ഷം ടൺ മത്സ്യം ലഭിച്ചിരുന്നു. കടലിൽ നിന്നു മാത്രമായി കഴിഞ്ഞ വർഷം ലഭിച്ചത് 5.17 ലക്ഷം ടൺ മത്സ്യമാണ്. എന്നാൽ ഇത് 4.88 ലക്ഷം ടണ്ണായി കുറഞ്ഞിരിക്കുകയാണ്.

അയല, മത്തി, നെത്തോലി, ചൂര എന്നീ മത്സ്യങ്ങളുടെ എണ്ണത്തിലാണ് ഗണ്യമായ കുറവ് സംഭവിച്ചിരിക്കുന്നത്. കട്ല, ആവോലി, നെയ്മീൻ, കടൽക്കൊഞ്ച് എന്നിവയുടെ എണ്ണം വർധിച്ചിട്ടുള്ളത് മാത്രമാണ് ഏക ആശ്വാസം.
First published: February 16, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍