• News
 • Films
 • Gulf
 • Sports
 • Crime
 • Video
 • Photos
 • Buzz
 • Life
 • Opinion
 • Money
 • TV Shows
 • Budget 2019
 • Live TV

സ്ത്രീയെ കടിച്ചുകൊന്ന പുലിയെ പിടികൂടി


Updated: June 17, 2018, 2:04 PM IST
സ്ത്രീയെ കടിച്ചുകൊന്ന പുലിയെ പിടികൂടി

Updated: June 17, 2018, 2:04 PM IST
തൃശൂർ: വാൽപ്പാറയിൽ സ്ത്രീയെ കടിച്ചു കൊന്ന പുലിയെ പിടികൂടി. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘമാണ് പുലിയെ പിടികൂടിയത്. പുലിയെ ചെന്നൈയിലെ മൃഗശാലയിലേക്ക് കൊണ്ടുപോയി.

ഇന്നലെ രാത്രി 11 മണിയോടെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പുലിയെ പിടികൂടിയത്. കെണിവെച്ചാണ് ഉദ്യോഗസ്ഥർ പുലിയെ കൂട്ടിലാക്കിയത്. ഇന്ന് പുലർച്ച നാല് മണിയോടെ പുലിയെ ചെന്നൈയിലെ മൃഗശാലയിലേക്ക് മാറ്റി. 30 ദിവസത്തിനിടയിൽ അഞ്ചാം തവണയാണ് പുലിയുടെ ആക്രമണം ഉണ്ടായത്. കഴിഞ്ഞ ദിവസം രാത്രി തോട്ടം തൊഴിലാളിയായ കൗസല്യവതിയെ പുലി കടിച്ചു കൊന്നത്. പരുക്കേറ്റ മറ്റൊരു സ്ത്രീ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്. വനം വകുപ്പ് അധികൃതരുടെ അലംഭാവത്തിനെതിരെ നാട്ടുകാരുടെ ഭാഗത്ത് നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നിരുന്നു.
First published: June 17, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍