• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ആര്യങ്കാവിൽ ഫോർമാലിൻ‌ ചേർത്ത ഒൻപതര ടൺ മത്സ്യം പിടികൂടി


Updated: June 26, 2018, 5:29 PM IST
ആര്യങ്കാവിൽ ഫോർമാലിൻ‌ ചേർത്ത ഒൻപതര ടൺ മത്സ്യം പിടികൂടി

Updated: June 26, 2018, 5:29 PM IST
കൊല്ലം: ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ ഫോർമാലിൻ ചേർ‌ത്ത ഒൻപതര ടൺ മത്സ്യം പിടികൂടി. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് വൻ വിഷമത്സ്യവേട്ട. പിടികൂടിയ രണ്ട് ലോറികളിൽ നിന്ന് ശേഖരിച്ച മത്സ്യസാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.

സംസ്ഥാനത്തെ ട്രോളിംഗ് നിരോധനത്തിന്റെ പശ്ചാത്തലത്തിലാണ് അതിർത്തി വഴി ഫോർമാലിൻ അടങ്ങിയ വൻ മത്സ്യകടത്ത് നടക്കുന്നത്. ഭക്ഷ്യസുരക്ഷാ വിഭാഗം പാതിരാത്രിയിൽ നടത്തിയ പരിശോധനയിൽ ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ നിന്ന് മാത്രം പിടികൂടിയത് രണ്ട് ലോറികളിൽ നിന്നായി ഒൻപതര ടൺ മത്സ്യം. ഇതിൽ ഏഴ് ടണ്ണും ചെമ്മീനാണ്. ആഭ്യന്തര വിപണിയിൽ പത്ത് ലക്ഷത്തോളം വിലവരും.

ആര്യങ്കാവിൽ 11 ലോറികളിലാണ് പരിശോധന നടത്തിയത്. ഫ്രീസർ സംവിധാനം ഇല്ലെന്ന് കണ്ടെത്തിയ ഒൻപതെണ്ണം തിരിച്ചയച്ചു. തമിഴ്നാട്ടിലെ രാമേശ്വരം, തൂത്തുക്കുടി എന്നീ തുറമുഖങ്ങളിൽ നിന്നാണ് വിഷമത്സ്യമെത്തുന്നത്.മത്സ്യം കടത്തിയ ലോറികൾ അധികൃതർ സീൽ ചെയ്തു. ഭക്ഷ്യ സുരക്ഷാ വകുപ്പ് ശേഖരിച്ച സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും. റിപ്പോർട്ട് ലഭിച്ചശേഷം ഭക്ഷ്യസുരക്ഷാ നിയമപ്രകാരം നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

അതേസമയം, കേരള തീരത്തുനിന്ന് പിടിക്കുന്ന മത്സ്യങ്ങളിൽ ഫോർമാലിൻ ഉപയോഗിക്കുന്നില്ലെന്ന് മത്സ്യ തൊഴിലാളികൾ പറയുന്നു. കൊല്ലത്തിന്റെ തീരത്തുനിന്ന് പോകുന്ന മത്സ്യബന്ധന ബോട്ടുകൾ പരമാവധി കടലിൽ കഴിയുന്നത് ഒരാഴ്ചയാണ്. പിടിക്കുന്നമത്സ്യങ്ങൾ അപ്പോൾ തന്നെ ഇനം തിരിക്കും. ഉടൻ തന്നെ  ഐസ് ഇട്ട് അറകളിലേക്ക്‌ മാറ്റും. കയറ്റുമതി നിലവാരത്തെ ബാധിക്കും എന്നതിനാൽ രാസവസ്തുക്കൾ ഉപയോഗിക്കാറില്ല. കാലങ്ങളായി തുടരുന്ന ഇന്തോ - നോർവീജിയൻ രീതി അനുസരിച്ചുള്ള ഐസിങ് അല്ലാതെ ബദൽ മാർഗം കണ്ടെത്താനായിട്ടില്ല എന്നും ബോട്ട് ഉടമകൾ പറയുന്നു.

ചെമ്മീൻ പോലുള്ള ആഴക്കടൽ മത്സ്യങ്ങൾ കയറ്റുമതി സാധ്യത ഉള്ളതാണ്. അഞ്ച് ദിവസം കഴിഞ്ഞാൽ മീനിന്റെ വയറിൽ ബാക്ടീരിയ ഉണ്ടാകും. ഇത് മീൻ വേഗം അഴുകാൻ കാരണം ആകും. അതിനും മുൻപേ മത്സ്യങ്ങളെ കരയിൽ എത്തിക്കുകയാണ് ചെയ്യുന്നതെന്നും ഇവർ പറയുന്നു.
First published: June 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍