• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ചികിത്സയിലായിരുന്ന ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ വിനീത് കൃഷ്ണന്‍ ചരിഞ്ഞു

news18india
Updated: May 26, 2018, 7:35 PM IST
ചികിത്സയിലായിരുന്ന ഗുരുവായൂര്‍ ദേവസ്വം കൊമ്പന്‍ വിനീത് കൃഷ്ണന്‍ ചരിഞ്ഞു
news18india
Updated: May 26, 2018, 7:35 PM IST
ഗുരുവായൂര്‍: ഗുരുവായൂര്‍ ആനത്തറവാട്ടിലെ കൊമ്പന്‍ വിനീത് കൃഷ്ണന്‍ ചരിഞ്ഞു. ശനിയാഴ്ച പുലര്‍ച്ചെ അഞ്ചുമണിയോടെയായിരുന്നു ആനയുടെ അന്ത്യം.

രണ്ടു വര്‍ഷത്തിലേറെയായി പാദരോഗമുള്‍പ്പടെ അസുഖ ബാധിതനായി ചികിത്സയിലായിരുന്നു. കാലുകളില്‍ നീര് ഇറങ്ങി പഴുപ്പ് ബാധിച്ച് ഒരാഴ്ചയായി ആന ഗുരുതരാവസ്ഥയിലായിരുന്നു. 40 വയസ് പ്രായമുണ്ട്. 1980-നു ജനിച്ച ആനയെ 25 വയസുള്ളപ്പോഴാണ് ക്ഷേത്രത്തില്‍ നടയ്ക്കിരുത്തുന്നത്.

2003 ജനുവരി ഒന്നിനു നാണു എഴുത്തച്ഛ ഗ്രൂപ്പിലെ പി എന്‍ ബല്‍റാമാണ് വിനീത് കൃഷ്ണനെ നടയ്ക്കിരുത്തിയത്. ആനയുടെ വിയോഗത്തോട് ഗുരുവായൂര്‍ ദേവസ്വത്തിന് കീഴിലുള്ള ആനകളുടെ എണ്ണം 49 ആയി കുറഞ്ഞു. ആളുകളെ തുമ്പിക്കൈ വെച്ച് ഇറുക്കി പിടിക്കാറുള്ളതിനാല്‍ ഞണ്ട് എന്ന ഇരട്ടപ്പേരും

വിനീതിനുണ്ടായിരുന്നു.

ഇക്കഴിഞ്ഞ തിങ്കളാഴ്ച്ച ആന തളര്‍ന്നുവീണതിനെ തുടര്‍ന്ന് ക്രെയിന്‍ ഉപയോഗിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു. എന്നാല്‍ ശനിയാഴ്ച വീണ്ടും തളര്‍ന്നു വീണു. പോസ്റ്റുമോര്‍ട്ടത്തിനു ശേഷം എറണാകുളം കോടനാട് വനത്തില്‍ ഞായറഴ്ച ആനയുടെ ജഡം സംസ്‌ക്കരിക്കും.
First published: May 26, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍