• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

സ്വന്തം കൈകൊണ്ട് വീടുണ്ടാക്കി ഷാജി

അഞ്ച് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ വീടിന് കലാശിലയെന്നാണ് ഷാജി പേര് നല്‍കിയിരിക്കുന്നത്.

news18
Updated: February 10, 2018, 5:14 PM IST
സ്വന്തം കൈകൊണ്ട് വീടുണ്ടാക്കി ഷാജി
അഞ്ച് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ വീടിന് കലാശിലയെന്നാണ് ഷാജി പേര് നല്‍കിയിരിക്കുന്നത്.
news18
Updated: February 10, 2018, 5:14 PM IST
 

കോഴിക്കോട് : സ്വന്തം കൈകൊണ്ട് വീടുണ്ടാക്കി നാട്ടുകാരെ ഞെട്ടിച്ചിരിക്കുകയാണ് കോഴിക്കോട് മടവൂര്‍ സ്വദേശി ഷാജി. കോണ്‍ക്രീറ്റ് ജോലികള്‍ ഒഴികെ ബാക്കിയെല്ലാം ഈ യുവാവ് ഒറ്റയ്ക്ക് തന്നെയാണ് ചെയ്തത്. അഞ്ച് വര്‍ഷമെടുത്ത് പൂര്‍ത്തിയാക്കിയ വീടിന് കലാശിലയെന്നാണ് ഷാജി പേര് നല്‍കിയിരിക്കുന്നത്. ചിത്രകാരനും ശില്‍പ്പിയുമായ ഷാജിക്ക് വീട് സ്വന്തം കൈയ്യാല്‍ നിര്‍മ്മിക്കണമെന്നായിരുന്നു ആഗ്രഹം.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് വീടുണ്ടാക്കാന്‍ തുടങ്ങിയപ്പോള്‍ പലരും ഭ്രാന്തനെന്ന് വിളിച്ച് പരിഹസിച്ചിരുന്നു. എന്നാല്‍ രണ്ടു നില വീടിന്റെ പണി പൂര്‍ത്തിയായപ്പോള്‍ നാട്ടുകാരെ ഒന്നടങ്കം ഗൃഹപ്രവേശനത്തിന് ക്ഷണിച്ചാണ് ഷാജി പരിഹാസങ്ങള്‍ക്കുള്ള മറുപടി നല്‍കിയത്.

ഭിത്തിയില്‍ പതിച്ച ടൈലുകള്‍, ടി.വി സ്റ്റാന്‍ഡ് അടക്കമുള്ള ഉപകരണങ്ങള്‍, ശില്‍പ്പങ്ങള്‍ തുടങ്ങി വീടിന്റെ അകത്തും പുറത്തുമെല്ലാം ഷാജിയുടെ പ്രതിഭ വ്യക്തമാക്കുന്ന കരവിരുതുകള്‍ കാണാം.



 

 
First published: January 26, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍