• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ഹാഷിഷ് കടത്ത്: ഒരു മാലിക്കാരന്‍ കൂടി അറസ്റ്റില്‍

News18 Malayalam
Updated: July 1, 2018, 8:57 PM IST
ഹാഷിഷ് കടത്ത്: ഒരു മാലിക്കാരന്‍ കൂടി അറസ്റ്റില്‍
News18 Malayalam
Updated: July 1, 2018, 8:57 PM IST
തിരുവനന്തപുരം : മാലി ദീപിലേക്ക് 17 കിലോ ഹാഷിഷ് കടത്താന്‍ ശ്രമിച്ച കേസില്‍ ഒരാൾ കൂടി അറസ്റ്റിൽ. മാലി സ്വദേശി അംഹര്‍ റഷീദ് (22) നെയാണ് നാര്‍കോട്ടിക് സെല്‍ അസിസ്റ്റന്റ്‌ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.

രാജ്യാന്തര മയക്കു മരുന്ന് സംഘത്തിലെ പ്രധാന കണ്ണികളായ മാലി സ്വദേശികളായ ഐമന്‍ മുഹമ്മദ്‌ (24), ഇബ്രാഹിം ഫൌസന്‍ സാലിഹ് (29) ഷാനിസ് മാഹിര്‍ (27) എന്നിവരെ അഞ്ചുകോടി രൂപ വിലവരുന്ന 17 കിലോ ഹാഷിഷുമായി കഴിഞ്ഞ മാസം ആദ്യം കന്റോണ്‍മെന്റ് പൊലീസ് അറസ്റ്റു ചെയ്തിരുന്നു,

പേട്ടയിലെ ഒരു വീട്ടില്‍ പേയിംഗ് ഗസ്റ്റ്‌ ആയി നിന്നു പഠിക്കുകയായിരുന്നു ഇപ്പോൾ പിടിയിലായ അംഹര്‍ റഷീദ്. ഇയാളാണ് ആദ്യം പിടിയിലായ പ്രതികള്‍ക്ക് ഹാഷിഷ് കൈമാറിയതെന്ന് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.

ഇയാള്‍ കഴിഞ്ഞ അഞ്ചു വര്‍ഷമായി പാല്‍കുളങ്ങരയിലെ വീട്ടില്‍ പേയിംഗ് ഗസ്റ്റായി താമസിച്ചു വരുകയാണ്. ഈ വീട്ടിലാണ് 17 കിലോ ഹാഷിഷ് ഓയില്‍ സൂക്ഷിച്ചു വച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ സമയം ഇയാള്‍ മാലിയിലേക്ക് കടക്കാനുള്ള ഒരുക്കത്തിലായിരുന്നു.

രാജ്യാന്തര മയക്കുമരുന്ന് സംഘത്തിന്‍റെ ഇടനിലക്കാരനായ അംഹര്‍ റഷീദിനെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഈ സംഘത്തില്‍പ്പെട്ട കൂടുതല്‍ പേര്‍ ഉടന്‍ വലയിലാകുമെന്നു സിറ്റി പൊലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു.

 
First published: July 1, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...