• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ക്ഷേത്രമുറ്റത്ത് നോമ്പുതുറ : മതസൗഹാര്‍ദത്തിന് വേദിയൊരുക്കി ഒരു ഗ്രാമം

news18india
Updated: May 29, 2018, 12:06 PM IST
ക്ഷേത്രമുറ്റത്ത് നോമ്പുതുറ : മതസൗഹാര്‍ദത്തിന് വേദിയൊരുക്കി ഒരു ഗ്രാമം
news18india
Updated: May 29, 2018, 12:06 PM IST
മലപ്പുറം : ക്ഷേത്രമുറ്റത്ത് നോമ്പുതുറയ്ക്ക് സൗകര്യം ഒരുക്കി മതസൗഹാര്‍ദത്തിന് വേദിയൊരുക്കിയിരിക്കുകയാണ് ഒരു ഗ്രാമം. മലപ്പുറം വെട്ടിച്ചിറ പുന്നത്തല ശ്രീലക്ഷി നരസിംഹമൂര്‍ത്തി ക്ഷേത്രത്തിലാണ് മതത്തിന്റെ വേലിക്കെട്ടുകള്‍ മറികടന്ന് ഇഫ്താര്‍ കൂട്ടായ്മ ഒരുങ്ങിയത്. ക്ഷേത്രത്തിലെ പുനഃപ്രതിഷ്ഠ ആഘോഷങ്ങളുടെ ഭാഗമായാണ് സമൂഹ നോമ്പുതുറ സംഘടിപ്പിച്ചത്. പഴങ്ങളും ഭക്ഷണവും ഒരുക്കി ക്ഷേത്രക്കമ്മിറ്റി ഭാരവാഹികള്‍ ഇസ്ലാം മതവിശ്വാസികളെ കാത്തിരുന്നു.

ബാങ്കൊലി ഉയര്‍ന്നപ്പോള്‍ ഒന്നിച്ച് ഒരു പന്തലിലിരുന്നവര്‍ സ്‌നേഹം പങ്കുവച്ച് നോമ്പ് തുറന്നു.മതത്തിന്റെയും ജാതിയുടെയും പേരില്‍ വേര്‍തിരുവുകള്‍ ഉണ്ടാക്കാനുള്ള ശ്രമങ്ങള്‍ പലകോണുകളില്‍ നിന്ന് ഉയരുമ്പോള്‍ ഇത്തരം ഒത്തുചേരലുകള്‍ നല്‍കുന്നത് ഏറെ പ്രതീക്ഷകളാണ്. ഇത് രണ്ടാം തവണയാണ് ക്ഷേത്രപരിസരത്ത് ഇഫ്ത്താര്‍ സംഘടിപ്പിക്കുന്നത്. ജനപങ്കാളിത്തത്തോടെ തുടര്‍വര്‍ഷങ്ങളിലും നോമ്പുതുറ സംഘടിപ്പിക്കാനാണ് ക്ഷേത്രക്കമ്മിറ്റിയുടെ തീരുമാനം.

First published: May 25, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍