• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഇന്ദുലേഖ അരങ്ങിലെത്തിച്ച് ചന്തുമേനോന്റെ പിന്‍തലമുറക്കാരി


Updated: February 12, 2018, 8:24 PM IST
ഇന്ദുലേഖ അരങ്ങിലെത്തിച്ച് ചന്തുമേനോന്റെ പിന്‍തലമുറക്കാരി

Updated: February 12, 2018, 8:24 PM IST
മലയാളത്തിലെ ലക്ഷണമൊത്ത ആദ്യ നോവലായ ഇന്ദുലേഖ നൃത്തശില്‍പ്പമായി അരങ്ങിലെത്തി. സൂര്യാ കൃഷ്ണമൂര്‍ത്തി സംവിധാനം ചെയ്ത നൃത്തസംഗീത ശില്‍പ്പം അവതരിപ്പിക്കുന്നത് നോവല്‍ രചയിതാവായ ഒയ്യാരത്ത് ചന്തുമേനോന്റെ പിന്‍തലമുറക്കാരി കൂടിയായ ഡോക്ടര്‍ ചൈതന്യ ഉണ്ണിയാണ്. നടനും നര്‍ത്തകനുമായ വിനീത് കുമാറും ക്ലാസിക് നോവലിലെ മറ്റൊരു പ്രധാന കഥാപാത്രമായി അരങ്ങിലെത്തുന്നുണ്ട്. നൃത്താശില്‍പ്പത്തില്‍ രാജീവ് ആലുങ്കലിന്റെ വരികള്‍ക്ക് രമേശ് നാരായണനാണ് സംഗീതമൊരുക്കിയിരിക്കുന്നത്. കേരളത്തിനു പുറമേ ഇന്ത്യയിലെ മറ്റു നഗരങ്ങളിലും ഓസ്ട്രേലിയയിലും ഇന്ദുലേഖ അവതരിപ്പിക്കും.

വര്‍ഷങ്ങള്‍ നീണ്ട ഗവേഷണത്തിന് ശേഷമാണ് ചൈതന്യ ഇന്ദുലേഖയെ അരങ്ങിലെത്തിച്ചത്. ഒട്ടും പകിട്ട് ചോരാതെ തന്നെയാണ് നൃത്തശില്‍പ്പമായി ഇന്ദുലേഖയെ അവര്‍ അരങ്ങിലെത്തിച്ചത്.അമ്പലവും ആല്‍ത്തറയും ഇടിയും മിന്നലുമെല്ലാം തനിമ ചോരാതെ ആസ്വാദകര്‍ക്ക് മുന്നിലെത്തി. കണ്ടുപരിചയിച്ചിട്ടില്ലാത്ത അരങ്ങിന്റെ പുത്തന്‍ശീലുകള്‍ ആസ്വാദകര്‍ക്കും വേറിട്ട അനുഭവമാണ് പ്രദാനം ചെയ്തത്.

https://www.facebook.com/News18Kerala/videos/1861739207183811/

 
First published: January 22, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍