• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

രക്തംകൊണ്ടുള്ള കാളി യജ്ഞം അനാചാരം; നടപടി ഉണ്ടാകുമെന്ന് കടകംപള്ളി

Gowthamy GG
Updated: March 7, 2018, 7:02 PM IST
രക്തംകൊണ്ടുള്ള കാളി യജ്ഞം അനാചാരം; നടപടി ഉണ്ടാകുമെന്ന് കടകംപള്ളി
Gowthamy GG
Updated: March 7, 2018, 7:02 PM IST
തിരുവനന്തപുരം: മനുഷ്യ രക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന യജ്ഞം നടത്തുന്നതിനെതിരെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചടങ്ങ് അനാചാരമാണെന്നും തികച്ചും പ്രാകൃതമായ ഇത്തരം ചടങ്ങുകൾ അനുവദിക്കില്ലെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

പ്രാകൃതമായ ആചാരങ്ങളുടെ ആവർത്തനത്തിനുള്ള ശ്രമം കേരളത്തിനാകെ അപമാനവും അപകടവുമാണെന്നും അദ്ദേഹം അറിയിച്ചു. തിരുവനന്തപുരം വിതുരയിലെ ദേവിയോട് വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിലാണ് മനുഷ്യരക്തം കൊണ്ട് കാളിയെ കുളിപ്പിക്കുന്ന യജ്ഞം സംഘടിപ്പിക്കാൻ തീരുമാനിച്ചിരുന്നത്. മാർച്ച് 12 മുതൽ 23 വരെ കാളിയൂട്ട് മഹോത്സവത്തോട് അനുബന്ധിച്ചാണ് ചടങ്ങ് നടത്താൻ തീരുമാനിച്ചിരുന്നത്. ഇതിനെതിരെയാണ് മന്ത്രി രംഗത്തെത്തിയിരിക്കുന്നത്.

ഈ ക്ഷേത്രം രക്താഭിഷേകമടക്കം നിരവധി അനാചാരങ്ങളുടെ കേന്ദ്രമാണെന്ന് പരാതിയുണ്ടെന്നും അതിനാൽ ഇക്കാര്യത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചടങ്ങ് സംഘടിപ്പിച്ച ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾക്കെതിരെ കർശന നടപടിയെടുക്കുമെന്നും മന്ത്രി അറിയിച്ചു.
First published: March 7, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍