• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

അന്ത്യോദയ എക്സ്പ്രസിന് കാസർകോട്ട് സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധം ശക്തം

News18 Malayalam
Updated: June 24, 2018, 5:36 PM IST
അന്ത്യോദയ എക്സ്പ്രസിന് കാസർകോട്ട് സ്റ്റോപ്പില്ലാത്തതിൽ പ്രതിഷേധം ശക്തം
News18 Malayalam
Updated: June 24, 2018, 5:36 PM IST
കാസർകോട്: പുതിയതായി സര്‍വീസ് ആരംഭിച്ച കൊച്ചുവേളി - മംഗളൂരു അന്ത്യോദയ എക്‌സ്പ്രസിന് കാസര്‍കോട് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കഴിഞ്ഞ ദിവസം കാസർകോട് എം.എൽ.എ എൻ‌.എ നെല്ലിക്കുന്ന് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തുകയും ലീഗ് പ്രവർത്തകർ ട്രെയിൻ തടഞ്ഞിടുകയും ചെയ്തിരുന്നു.

നിയമസഭാ സമ്മേളനം കഴിഞ്ഞ് നാട്ടിലേക്ക് പോകുന്നതിനിടെയാണ് എം.എൽ.എ കാസർകോട് വച്ച് അപായച്ചങ്ങല വലിച്ച് ട്രെയിൻ നിർത്തിയത്. ഈ സമയം മുസ്ലിം ലീഗ് പ്രവർത്തകര്‍ ട്രാക്കിലേക്ക് ഇരച്ചുകയറുകയും ട്രെയിന്‍ തടയുകയുമായിരുന്നു. ട്രെയിൻ തടഞ്ഞതിന് എം.എൽ.എക്കും പത്ത് ലീഗ് പ്രവർത്തകർക്കുമെതിരെ റെയിൽവേ സുരക്ഷാ സേന കേസെടുത്തു. ചങ്ങല വലിച്ച് നിർത്തിയതിന്റെ നിയമപരമായ പ്രശ്‌നങ്ങൾ നേരിടുമെന്ന് എൻ.എ നെല്ലിക്കുന്ന് എം.എൽ.എ പറഞ്ഞു.

കാസർകോട് സ്റ്റോപ്പ് അനുവദിക്കാത്തതിനെതിരെ 29ന് ട്രെയിൻ തടയുമെന്ന് എ.ഐ.വൈ.എഫും പ്രഖ്യാപിച്ചിട്ടുണ്ട്.

കൊച്ചുവേളിയിൽനിന്ന് 11 മണിക്കൂറും 50 മിനിറ്റും കൊണ്ട് മംഗലാപുരത്തെത്തുമെന്നതാണ് അന്ത്യോദയ എക്സ്പ്രസിൻറെ പ്രത്യേകത. ശനി, വ്യാഴം ദിവസങ്ങളിൽ രാത്രി 9.25നു കൊച്ചുവേളിയിൽനിന്ന് പുറപ്പെട്ട് പിറ്റേന്നു രാവിലെ 9.15നു ട്രെയിൻ മംഗലാപുരത്തെത്തും. വെള്ളി, ഞായർ ദിവസങ്ങളിൽ രാത്രി എട്ടിന് മംഗലാപുരത്തുനിന്നു പുറപ്പെട്ട് പിറ്റേന്നു രാവിലെ 8.10നു കൊച്ചുവേളിയിലെത്തും. സീറ്റ് ബുക്ക് ചെയ്യാതെതന്നെ, സീറ്റുണ്ടെങ്കിൽ ടിക്കറ്റെടുത്ത് കയറാം എന്നതാണ് അന്ത്യോദയ എക്സ്‌പ്രസി​ന്റെ മറ്റൊരു പ്രത്യേകത. 18 കോച്ചുകളിലും ഇത്തരം സീറ്റുകളാണുള്ളത്.

സാധാരണ അണ്‍റിസര്‍വ്ഡ് എക്‌സ്പ്രസ് കോച്ചുകളിലെ ടിക്കറ്റ് നിരക്കിനെക്കാള്‍ 15 ശതമാനം അധികമായിരിക്കും. ആധുനിക എൽ.എച്ച്.ബി ദീൻദയാലു കോച്ചുകളാണ് അന്ത്യോദയ എക്സ്‌പ്രസിൽ ഉപയോഗിക്കുന്നത്. കുടിവെള്ളം, മൊബൈൽ റീചാർജിങ്, ലഗേജ് റാക്ക്, ബയോ ടോയിലറ്റ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബക്കറ്റ് സീറ്റുകൾക്ക് പകരം നീളത്തിലുള്ള കുഷൻ ബെഞ്ച് സീറ്റുകളാണുള്ളത്. കൊല്ലം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് സ്റ്റോപ്പുള്ളത്. കൊല്ലത്ത് മൂന്ന് മിനിറ്റും തൃശൂരിൽ രണ്ടു മിനിറ്റും ഷൊർണൂരിൽ 10 മിനിറ്റും മറ്റ് സ്റ്റേഷനുകളിൽ അഞ്ച് മിനിറ്റ് വീതവുമാണ് നിർത്തുക.
First published: June 24, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...