• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

മുണ്ടുടുത്ത ജോണി സിൻസ്, ഒപ്പം സണ്ണി ലിയോണും മിയ ഖലീഫയും; കേരള ബസിൽ പോൺ താരങ്ങൾ

news18
Updated: July 6, 2018, 3:21 PM IST
മുണ്ടുടുത്ത ജോണി സിൻസ്, ഒപ്പം സണ്ണി ലിയോണും മിയ ഖലീഫയും; കേരള ബസിൽ പോൺ താരങ്ങൾ
news18
Updated: July 6, 2018, 3:21 PM IST
കേരളത്തിൽ നിന്നുള്ള ഒരു ടൂറിസ്റ്റ് ബസാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമായിരിക്കുന്നത്. വെറുമൊരു ടൂറിസ്റ്റ് ബസിനെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാക്കിയിരിക്കുന്നത് മറ്റൊന്നുമല്ല,പോൺ താരങ്ങളായ സണ്ണി ലിയോണും മിയ ഖലീഫയും ജോണി സിൻസുമൊക്കെ തന്നെയാണ്. പോൺ താരങ്ങളുടെ ചിത്രം പതിപ്പിച്ചതോടെയാണ് ബസ് തരംഗമായത്. ബസിനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയയിൽ സജീവമായിരിക്കുന്നത്.

ചുവന്ന മുണ്ട് മടക്കിക്കുത്തി ഷർട്ടിടാതെ നിൽക്കുന്ന ജോണി സിൻസ്, സണ്ണി ലിയോൺ, മിയ ഖലീഫ, ജോർഡി എൽ നിനി, കോർട്ടി കെയ്നി, അവാ ആഡൻസൻ എന്നിവരാണ് ബസിൽ നിറഞ്ഞ് നിൽക്കുന്ന പോൺ താരങ്ങൾ. തിരുവനന്തപുരം വർക്കലയിലെ ചിക്കൂസ് ട്രാവൽസിന്റെ ടൂറിസ്റ്റ് ബസുകളിലാണ് പോൺ താരങ്ങൾ നിറഞ്ഞു നിൽക്കുന്നത്.

porn stars in kerala tourist bus (photo-fb)


ബസിന്റെ ചിത്രങ്ങൾ തരംഗമായതോടെ വിശ്വസിക്കാൻ പോലും കഴിയുന്നില്ലെന്നാണ് ട്വിറ്ററിലൂടെ പലരും പ്രതികരിച്ചിരിക്കുന്നത്. ഇങ്ങനെയൊന്ന് മറ്റൊരിടത്തും കണ്ടിട്ടില്ലെന്നും പലരും പറയുന്നു. കേരള സമൂഹത്തിന്റെ തുറന്ന മനസിനെയും ചിലർ പ്രശംസിക്കുന്നുണ്ട്. ജോണി സിൻസും കെയ്റൺ ലീയും ഇതിനോട് പ്രതികരിച്ചിട്ടുണ്ട്. ഇത്തരത്തിലൊരു ബസ് അമേരിക്കയിലോടുന്നത് സങ്കൽപിക്കൂ എന്നാണ് സിൻസിന്റെ ട്വീറ്റ്. ഇംപ്രസീവ് എന്നാണ് കെയ്റാൻ ലീയുടെ പ്രതികരണം.

bus with porn stars (photo-fb)


സിനിമ താരങ്ങൾ, ഡാൻസേഴ്സ്, നെറ്റിപ്പട്ടം ചൂടിയ ആന, പുലികളി, മൃഗങ്ങളും പക്ഷികളും ഇങ്ങനെയൊക്കെയുള്ള പല ചിത്രങ്ങളും ടൂറിസ്റ്റ് ബസിൽ പതിപ്പിക്കാറുണ്ട്. എന്നാൽ ഇത് ആദ്യമായിട്ടാണ് പോൺ താരങ്ങളുടെ ചിത്രങ്ങൾ ഇത്തരത്തിൽ ബസിൽ പതിപ്പിച്ചിരിക്കുന്നത്.
First published: July 6, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍