• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

പൂരപ്രേമികൾക്ക് ആവേശമായി കൊല്ലം പൂരം


Updated: April 18, 2018, 12:18 AM IST
പൂരപ്രേമികൾക്ക് ആവേശമായി കൊല്ലം പൂരം

Updated: April 18, 2018, 12:18 AM IST
കൊല്ലം: തെക്കൻ ജില്ലക്കാർക്ക് പൂരത്തിന്റെ ആവേശം പകർന്ന് കൊല്ലം പൂരം. നെറ്റിപ്പട്ടം കെട്ടിയ ഗജവീരൻമാർ അണിനിരന്ന കുടമാറ്റം കാണാൻ ആശ്രാമം മൈതാനത്ത് പതിനായിരങ്ങൾ ആണ് എത്തിയത്.

താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും മുഖാമുഖം നിരന്നതോടെ ആശ്രാമം മൈതാനം പൂരപ്പറമ്പായി. വിസമയക്കാഴ്ചയേകി നെറ്റിപ്പട്ടം ചാര്‍ത്തിയ മുപ്പത് ഗജവീരന്മാര്‍ അണിനിരന്ന കുടമാറ്റം ആവേശം പകർന്നു. വിവിധ രൂപങ്ങളിലുള്ള കുടകള്‍ പിന്നീട് ഇരുവിഭാഗവും നിവര്‍ത്തിയത് വിസ്മയക്കാഴ്ചയായി. സാസംകാരിക സമ്മേളനം മേയർ വി രാജേന്ദ്ര ബാബു ഉദ്ഘാടനം ചെയ്തു.

രാവിലെമുതല്‍ വിവിധ ക്ഷേത്രങ്ങളില്‍നിന്ന് ചെറുപൂരങ്ങളായി ദേവീദേവന്മാരുടെ എഴുന്നള്ളത്ത് ആശ്രാമം ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലേക്ക് എത്തിയിരുന്നു. ഉച്ചയോടെ പൂരത്തില്‍ അണിനിരക്കാനുള്ള ഗജവീരന്മാരുടെ നീരാട്ടും തുടര്‍ന്ന് ആനയൂട്ടും നടന്നു. താമരക്കുളം മഹാഗണപതിയും പുതിയകാവ് ഭഗവതിയും എത്തിയതോടെയാണ് കുടമാറ്റത്തിന് തുടക്കമായത്. വെടിക്കെട്ട് നടത്താൻ ജില്ല കലക്ടർ അനുമതി നിഷേധിച്ചിരുന്നു.
First published: April 18, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍