• News
  • Sports
  • Opinion
  • Life
  • Film
  • Buzz
  • Money
  • Photo
  • Videos
  • TV Shows
  • Live TV

ഫോൺ റിസീവർ മാറ്റിവെച്ച ഉദ്യോഗസ്ഥന്‍റെ പണിപോയി!

Gowthamy GG
Updated: February 14, 2018, 7:41 PM IST
ഫോൺ റിസീവർ മാറ്റിവെച്ച ഉദ്യോഗസ്ഥന്‍റെ പണിപോയി!
Gowthamy GG
Updated: February 14, 2018, 7:41 PM IST
തൊടുപുഴ: ഒരു മഴപെയ്താൽ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് ഇരിക്കപ്പൊറുതി ഉണ്ടാകില്ല. കറന്റ് പോയത് അറിയിച്ച് വിളിയോട് വിളിയെത്തും. ഇത് പരിഹരിക്കേണ്ടത് ഇവരുടെ ചുമതല തന്നെ. എന്നാൽ ഇത് മറന്ന് പെരുമാറിയാലോ? എട്ടിന്റെ പണികിട്ടും. അങ്ങനെ പണികിട്ടിയിരിക്കുകയാണ് മൂലമറ്റം കെഎസ്ഇബി സെക്ഷൻസ് ഓഫീസിലെ ഓവർസീയർ ചന്ദ്രോദയന്. ഓഫീസിലെ ഫോൺ റിസീവർ മാറ്റിവച്ചെന്ന പരാതിയിൽ ചന്ദ്രോദയനെ സസ്പെൻഡ് ചെയ്തു.



മൂലമറ്റം സ്വദേശി ജിജോ കാരക്കാട് ചിത്രം സഹിതം ഫേസ്ബുക്കിലിട്ട പോസ്റ്റിലാണ് നടപടി. കഴിഞ്ഞ ഒമ്പതിനാണ് സംഭവം. അന്നേ ദിവസം കൂവപ്പള്ളി മേഖലയിൽ വൈദ്യുതി തകരാർ ഉണ്ടായി. ഇതറിയിക്കാൻ ആറുമുതൽ ഏഴരവരെ ജിജോ തുടർച്ചയായി സെഷൻഓഫീസിലെ ലാൻഡ്ഫോണിലേക്ക് വിളിച്ചിരുന്നു. സർവീസ് തിരക്കിലാണെന്നാണ് അറിയിപ്പു ലഭിച്ചത്. ഇതിനെ തുടർന്ന് പരാതി അറിയിക്കാനായി ഓഫീസിലെത്തിയപ്പോഴാണ് റിസീവർ മാറ്റിവച്ചിരിക്കുന്നത് കണ്ടത്. ഇതിന്റെ ചിത്രമെടുത്ത് ജിജോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.



മേലധികാരികളുടെ നിർദേശത്തെ തുടർന്ന് ഓവർസീയർക്കെതിരെ വകുപ്പ്തല അന്വേഷണം നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ. അതേസമയം സംഭവത്തിൽ ഓവർസീയറെ ന്യായീകരിച്ച് മറ്റ് ജീവനക്കാർ രംഗത്തെത്തി. കനത്ത മഴയുണ്ടായിരുന്നതിനാൽ അന്നേദിവസം നിർത്താതെ ഫോൺ വന്നിരുന്നുവെന്നും ഓവർസീയർ ഫോൺ അറ്റൻഡ് ചെയ്തിരുന്നുവെന്നും ഇവർ പറയുന്നു. റിസീവർ മുഴുവനായി മാറ്റിവച്ചിരുന്നില്ലെന്നും വച്ചപ്പോൾ അബദ്ധത്തിൽ മാറിപ്പോയതാണെന്നുമാണ് ജീവനക്കാരുടെ ന്യായീകരണം. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നാണ് സെക്ഷൻ എഇ എൻബി വിജയൻ പറയുന്നത്.

First published: February 14, 2018
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍