• News
  • World Cup 2019
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ചങ്കിന്‍റെ 'ലിവർ' തകർന്നു; ആള് കൂടിയപ്പോൾ പേര് മറച്ചു!

News18 Malayalam
Updated: May 4, 2018, 6:51 PM IST
ചങ്കിന്‍റെ 'ലിവർ' തകർന്നു; ആള് കൂടിയപ്പോൾ പേര് മറച്ചു!
News18 Malayalam
Updated: May 4, 2018, 6:51 PM IST
കോട്ടയം: ആരാധികയുടെ ആവശ്യപ്രകാരം തിരിച്ചെത്തിയ കെഎസ്ആർടിസി ചങ്ക് ബസ്, ലിവർ തകർന്ന് പെരുവഴിയിലായി. ആള് കൂടിയപ്പോൾ 'ചങ്ക്' എന്ന പേര് ജീവനക്കാർ പ്ലാസ്റ്റിക് കവറെടുത്ത് മറച്ചു. തടിച്ചുകൂടിയ ആളുകളിൽ ചിലർ സെൽഫി എടുക്കാൻ തുടങ്ങിയതോടെയാണ് ജീവനക്കാർ പേര് മറച്ചത്. കഴിഞ്ഞ ദിവസം കട്ടപ്പനയിൽനിന്ന് ഈരാറ്റുപേട്ട വഴി കോട്ടയത്തെത്തി തിരിച്ചുപോകുമ്പോഴാണ് കുമ്മണ്ണൂരിൽവെച്ച് ചങ്ക് പണിമുടക്കിയത്. ബസ് പിന്നീട് അറ്റകുറ്റപ്പണിയ്ക്കായി പാലാ ഡിപ്പോയിലേക്ക് മാറ്റി.

ഈരാറ്റുപേട്ടയിലെ ആർ എസ് സി 140 എന്ന ബസ് ആലുവയിലേക്ക് മാറ്റിയതോടെയാണ്, ആരാധികയായ പെൺകുട്ടി ബസ് തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ട് ഫോൺ വിളിച്ചത്. ഈ ഫോൺ വിളി വൈറലായി മാറിയതോടെ, കെഎസ്ആർടിസി എംഡി ടോമിൻ ജെ തച്ചങ്കരി ഇടപെട്ട് ബസ് തിരികെ ഈരാറ്റുപേട്ട ഡിപ്പോയ്ക്ക് നൽകുകയായിരുന്നു. ഫോൺ വിളിയിലൂടെ പ്രശസ്തയായ പെൺകുട്ടിയെയും, സംയമനത്തോടെ മറുപടി നൽകിയ ആലുവയിലെ ഉദ്യോഗസ്ഥനും ടോമിൻ തച്ചങ്കരി ആദരിച്ചതും വലിയ വാർത്തയായിരുന്നു.
First published: May 4, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...